പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥയുടെ ഒൻപതാം ഭാഗം വായിക്കുക…

രചന : ഭദ്ര

തനിക്ക്‌ മുൻപിൽ നിൽക്കുന്ന ദേവനെ കണ്ട് പാറുവിന് കലി കയറിയിരുന്നു.. ദേവനാണെങ്കിൽ പാറുവിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ട് ചിരി വരുന്നുണ്ട്..

” അപ്പൊ നമുക്കൊന്ന് പരിചയപ്പെടാം..അല്ലെ…

ഞാൻ മഹാദേവൻ.. ഈ കോളേജിൽ തന്നെ പൂർവവിദ്യാർത്ഥി ആയിരുന്നു.. ഇപ്പൊ നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ആയിട്ടാണ് എനിക്ക് ഇൻചാർജ്..

ഇനി നിങ്ങൾ ഓരോരുത്തരായി തുടങ്ങിക്കോ.. ”

ദേവൻ ഒളിക്കണ്ണിട്ട് പാറുവിനെ ഒന്ന് നോക്കി സ്റ്റാർട്ട്‌ ചെയ്തു..

ഓരോരുത്തരായി പരിചയപെടുമ്പോൾ പാറു ദേഷ്യം കൊണ്ട് ബുക്കിൽ വരച്ചു കൂട്ടാൻ തുടങ്ങി..

അതോടൊപ്പം കോഴികളായ കൂട്ടുകാരികളുടെ കമെന്റ്സ് അവൾക്ക്‌ ദേഷ്യം പിടിപ്പിച്ചു..

” എന്നാ ഗ്ലാമർആടി അങ്ങേർക്കു.. ആ നുണകുഴിയ ഗ്ലാമർ കൊടുക്കുന്നെ.. ”

പ്രധാന കോഴി ശ്രുതി അവൾക്ക്‌ പാരയാവൻ തുടങ്ങിയെന്നു മനസ്സിലായ പാറു ദേവനെ രൂക്ഷമായി ഒന്ന് നോക്കി.. ദേവൻ അത് കണ്ടിട്ടും അത് കണ്ടില്ലെന്ന് നടിച്ചു..

അവസാനം പാറുവിന്റെ ഊഴം എത്തിയതും പാറു എഴുന്നേറ്റു നിന്നു…

” എന്റെ പേര് പാർവതി.. ചെമ്പകശ്ശേരിയിൽ നിന്നും വരുന്നു.. ” ദേവന് ചിരി വരുന്നുണ്ടെന്കിലും അവൻ ചിരി കടിച്ചു പിടിച്ചു..

” ഒക്കെ.. എല്ലാവരും കഴിഞ്ഞില്ലേ.. ഇനി ഞാൻ പറയുന്നത് ശ്രദ്ധിക്കുക.. നിങ്ങൾക്ക്‌ എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ ധൈര്യമായി എന്നോട് പറയാം.. ചോദിക്കാം.. ഒക്കെ…

പിന്നെ നിങ്ങൾ ഏതു വിഷയത്തിൽ മോശമായി പോയാലും എന്റെ സബ്ജെക്ട് നന്നായി പഠിച്ചേ പറ്റു.. പഠിക്കാനായി വന്നാൽ പഠിക്കുക തന്നെ വേണം.. അല്ലാതെ… ഞാൻ പറയണ്ടല്ലോ..മ്മ്.

ഇനിയെന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം… ”

ദേവന്റെ ചോദ്യത്തിന് കാത്തിരുന്നപോലെ ശ്രുതി ചാടി എണീറ്റു..

” എന്താ ശ്രുതി.. ചോദിച്ചോളൂ.. ”

‘ സർ മാരീഡ് ആണോ..? ” ശ്രുതി ചാടി കയറി ചോദിച്ചതും പാറു തല പൊന്തിച്ചു ദേവനെ നോക്കി.. ദേവൻ ഒന്ന് ചിരിച്ചുകൊണ്ട് ശ്രുതിയുടെ അരികിലേക്ക്‌ നടന്നു..

” ശ്രുതി പേടിക്കണ്ട.. കഴിഞ്ഞിട്ടില്ല.. വല്ല പരിചയത്തിൽ ആളുണ്ടെങ്കിൽ പറയു.. ”

ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു പാറുവിനെ നോക്കിയതും കടന്നല് കുത്തിയ പോലെ മുഖം വീർപ്പിച്ചു..

ക്ലാസ്സ്‌ കഴിഞ്ഞിട്ട് ദേവനെ കാണാൻ പാറു ലൈബ്രറിയിൽ ചെന്നതും കണ്ടു.. മായ മിസ്സുമായി സംസാരിക്കുന്ന ദേവനെ.. എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

ദേവൻ അവളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവൾ പിന്നെ അവനെ മൈന്റ് ചെയ്യാൻ പോയില്ല..

ക്ലാസ്സ്‌ കഴിഞ്ഞ് ബസ്സിൽ കയറുമ്പോൾ പാറുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ദേവൻ ബൈക്ക് എടുത്തു പോയി.. ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കുമ്പോൾ ദേവൻ പാറുവിനരികിലേക്ക്‌ ഒരു ചിരിയോടെ വണ്ടി നിർത്തി.. ദേവനെ കണ്ടതും അവൾ ദേഷ്യത്തോടെ ഒരു ഓട്ടോയിൽ കേറി വീട്ടിലേക്ക്‌ പോന്നു..

അവളെ ഇനി മെരുക്കാൻ ബുദ്ധിമുട്ടാണു മനസ്സിലായ ദേവൻ അവൾക്ക്‌ വേണ്ടി ഒരു ദാവണിയും വെടിച്ചു വീട്ടിൽ ചെല്ലുമ്പോൾ നേരം വൈകിയിരുന്നു..

അമ്മ അവനെ കണ്ടതും ചായ എടുത്തു കൊടുത്തു..

” ആ കാന്താരി എവിടെ അമ്മേ.. അല്ലെങ്കി താഴെ കാണുന്നതാണല്ലോ.. ”

” ഉവ്വ്.. തലവേദനിക്കുന്നുന്ന് പറഞ്ഞ് മുറിയിൽ കേറി കിടപ്പുണ്ട്.. അതൊന്നല്ല കാര്യം… നീ പറയാതെ കോളേജിൽ ചെന്നതാണ് സങ്കടം..

പോയെന്നു വിളിച്ചു നോക്ക്..”

‘ മ്മ്.. കോളേജിൽ വച്ചു കരഞ്ഞു കക്ഷി..

ഞാൻ ഒന്ന് പോയി നോക്കട്ടെ.. അമ്മ കഴിക്കാൻ എടുത്തു വയ്ക്ക്‌ . ഒന്ന് സോപ്പിട്ടു നോക്കട്ടെ.. ”

അമ്മയോട് പറഞ്ഞ് ദേവൻ മുറിയിലേക്ക്‌ ചെന്നു പാറുവിനെ വിളിച്ചെങ്കിലും വാതിൽ തുറന്നു മുഖത്തു നോക്കാൻ കൂട്ടാക്കിയില്ല.

” എന്താ എന്റെ പെണ്ണിനോരു വാട്ടം.. ഒന്നും കഴിച്ചില്ലേ.. അതോ കെട്ടിയോനെ മറ്റുള്ളൊരു കമന്റ്‌ അടിക്കുന്നത് കേട്ട് തളർന്നു പോയതാണോ.. ”

ദേവൻ കളിയാക്കുന്നത് കേട്ട് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ അകത്തേക്ക് നടന്നു..

” ആ നിൽക്കേടോ.. ഇന്നെന്താ ഒന്നും മിണ്ടാൻ ഇല്ലേ.. ”

” എനിക്ക് പഠിക്കാനുണ്ട്.. മഹിയേട്ടൻ ഒന്ന് പോയെ.. ”

” പിന്നെ നിന്റെ ഒരു പഠിപ്പ്.. അതൊക്കെ ഞാൻ പഠിപ്പിച്ചു തരാന്നേ.. ഇന്നത്തെ സർപ്രൈസ് എങ്ങനെ ഉണ്ടായിരുന്നു.. ഇഷ്ട്ടപെട്ടില്ലേ.. ”

” എനിക്ക് ഇഷ്ടപ്പെടാൻ ഞാൻ ആരാ നിങ്ങടെ..

ആരും അല്ലാത്തോണ്ടല്ലേ എന്നോട് പറയാതെ കോളേജിൽ ഷൈൻ ചെയ്തിരുന്നേ.. ”

പാറു പറഞ്ഞു തീർന്നതും കയ്യിലെ കവർ താഴേക്കു വലിച്ചെറിഞ്ഞു ദേവൻ പുറത്തേക്കു പോയി

പറഞ്ഞത് അബദ്ധം ആയെന്ന് മനസ്സിലായ പാറു പുറകെ വന്നെങ്കിലും അവൻ അമ്മയോട് പറഞ്ഞു പുറത്തു പോയിരുന്നു..

രാത്രിയിൽ അവൻ വരുന്നതും കാത്തിരിക്കുന്ന പാറുവിനോട് അമ്മ പറഞ്ഞു..

” അവൻ വരാൻ വൈകും മോളെ.. വന്ന് വല്ലതും കഴിക്കാൻ നോക്ക്‌ അവനൊരു കല്യാണം ഉണ്ട്..

വായോ.. ”

പാറുവിനെ വിളിച്ചുകൊണ്ടു പോയി ഭക്ഷണം കൊടുത്തെങ്കിലും തൊണ്ടയിൽ നിന്നിറങ്ങാത്ത പോലെ തോന്നി പാറുവിന്..

ഏറെ വൈകി വണ്ടിയുടെ ശബ്ദം കേട്ടതും പാറു ഓടിചെന്നു വാതിൽ തുറന്നു.. എന്നാലും പാറുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ദേവൻ അകത്തു കയറിപോയത് അവൾക്ക്‌ സങ്കടം തോന്നി..

അവൾ പുറകെ ചെന്നെങ്കിലും അവൻ വാതിൽ അടച്ചിരുന്നു..

അവൾ സങ്കടംകൊണ്ട് വായ് പൊത്തി മുറിയിലേക്ക്‌ ഓടി കിടക്കയിൽ കിടന്നു കരയുമ്പോൾ തോളിൽ കൈ പതിഞ്ഞത്.. ചാടി എഴുന്നേറ്റ പാറു ദേവന്റെ താടിയിൽ പിടിച്ചു വലിക്കാനും പിച്ചാനും തുടങ്ങി..

” ഏയ്‌.. അടങ്ങി നില്ക്കു പെണ്ണെ.. വേദനിക്കുന്നുണ്ടെടി.. ”

അവളുടെ രണ്ടു കയ്യും കൂട്ടിപിടിച്ചവൻ നെഞ്ചോട് ചേർത്തു..

” ഇന്നെന്തായിരുന്നു.. കോളേജിൽ വച്ച് കണ്ടഭാവം നടിച്ചോ നീ.. എനിക്കും ഈ സങ്കടം എന്ന് പറഞ്ഞ സാധനം ഉണ്ട് കേട്ടോ…അവള്ടെ ഒടുക്കത്തെ ജാട.. അപ്പൊ ഇത്രെങ്കിലും ഞാൻ ചെയ്യേണ്ടെടി കുരുപ്പേ.”

ഒന്ന് കിണുങ്ങി കൊണ്ട് അവൾ അവനോടു ചേർന്ന് നിന്നു..

” നിക്ക് കേൾക്കണ്ട.. എല്ലാരും മഹിയേട്ടനെ നോക്കി കമന്റ്‌ അടിക്കുമ്പോൾ എനിക്ക് സങ്കടം വരാതിരിക്കോ.. പിന്നെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പോലും എന്നോട് പറഞ്ഞോ ഞാൻ നിന്റെ കോളേജിൽ ഇനി മുതൽ ഉണ്ടാവുന്ന്.. ”

അവള്ടെ കൈ വിട്ട് ദേവൻ ബെഡിൽ മലർന്ന് കിടന്നു ഒന്ന് ചരിഞ്ഞുകൊണ്ട് നോക്കി അവളെ..

” അമ്പടി കേമി.. നിനക്ക് അവര് നോക്കി യതല്ലേ പ്രശ്നം.. അല്ലാതെ ഞാൻ പറയാതെ വന്നതിനല്ല.. ”

പാറു അവന്റെ കാൽക്കൽ വന്നിരുന്നു കാൽ തടവി കൊണ്ടിരുന്നു..

” അതേയ്.. ഞാൻ അല്ലാതെ മറ്റാരും എന്റെ ചെക്കനെ നോക്കണ്ട.. അത് മാത്രം എനിക്കിഷ്ടമല്ല.. മഹിയേട്ടൻ എന്റെ മാത്ര..

അവിടേക്കു ആരെങ്കിലും കണ്ണ് വയ്ക്കുകയോ നിങ്ങൾ ആരെങ്കിലും നോക്കിയെന്നോ ഞാൻ അറിഞ്ഞാൽ… ആ പറഞ്ഞില്ലാന്നു വേണ്ട മോനെ..

പിന്നെ പാറുനെ കാണില്ല.. ”

ദേവൻ നീണ്ടു നിവർന്നു കിടന്ന് തലയ്ക്കു കീഴെയായി രണ്ടു കയ്യും വച്ച് കണ്ണടച്ചു കിടന്നു അവൾ പറയുന്നത് കേട്ട് വെറുതെ പുഞ്ചിരിച്ചു..

” പിന്നെ.. ആ മായപിശാശിനോടെങ്ങാനും കൊഞ്ചി നടക്കുന്നത് കണ്ടാൽ ഞാൻ പറഞ്ഞില്ലാന്നു വേണ്ട.. വീട്ടിലേക്ക്‌ വന്നാലേ വിം കലക്കി തരും ഞാൻ.. അവളുടെ ഒരു കൊഞ്ചി കൊഞ്ചി കൊണ്ടുള്ള വർത്താനം.. ആണുങ്ങളെ കാണുമ്പോൾ മാത്രമേ അവൾക്കൊരു ഇളക്കം ഉള്ളു.. പിശാച്.. എനിക്ക് കാണുന്നതേ കലിയാ..”

” പാറു.. മതി.. എത്രയായാലും അവര് നിന്റെ അധ്യാപികയാണ്.. അത് മറക്കണ്ട.. ”

” പിന്നെ.. ഒരാധ്യാപിക.. മഹിയേട്ടനെന്താ അവരെ പറ്റി പറയുമ്പോൾ ഒരു വിഷമം.. ഞാൻ ശ്രെദ്ധിക്കുന്നുണ്ട് ഒരു കള്ളത്തരം.. ”

പറഞ്ഞു തീരുമ്പോളേക്കും ദേവൻ പാറുവിനെ ഒരൊറ്റ ചവിട്ടിന് നിലത്തേകിട്ടു..

” അമ്മേ.. ഇയ്യാൾക്കെന്തിന്റെ കേടാ.. കെട്ടുന്നതിന് മുൻപേ എന്നെ കൊല്ലാൻ നോക്കണോ ദുഷ്ട്ടാ.. ”

ചാടി എഴുന്നേറ്റിരുന് ദേവൻ അവൾക്ക്‌ കൈ കൊടുത്തു..

” നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ വെറുതെ പറഞ്ഞു പെരുപ്പിക്കരുതെന്ന്.. മായ നിന്റെ മിസ്സ്‌ ആണ്.. അത് എപ്പോളും ഓർമ വേണം.. അതിനാ ഇപ്പൊ ചവിട്ട് തന്നെ.. ”

അവളോട്‌ പറഞ്ഞു മുറിയിൽ നിന്ന് പോകുന്ന ദേവന്റെ പുറകെ ചെന്നു അവൾ..

” അതേയ്.. മാഷേ… ഇന്നെത്ര കേറ്റിയിട്ടുണ്ട്..

നല്ല മണമുണ്ട് കേട്ടോ.. നേരം വെളുത്താൽ ആദ്യം അമ്മയോട് പറയും ഞാൻ.. നോക്കിക്കോ.. ”

” എന്നാൽ നിന്റെ എല്ലൂരും ഞാൻ.. പോയി കിടന്നുറങ്ങേടി പോത്തേ.. ”

പിന്നിൽ നിന്ന് കൊഞ്ഞനം കുത്തികാണിക്കുന്ന പാറുവിനെ നോക്കി ചിരിച്ച് ദേവൻ മുറിയിലേക്ക്‌ പോയി..

നേരത്തെ കോളേജിൽ പോകാനുള്ള തിരക്കിലാണ് പാറു.. വെപ്രാളപെട്ടു ചായ കുടിക്കുന്നത് കണ്ട് ദേവൻ അമ്മയെ നോക്കി ചിരിച്ചു..

‘ ഒരുമിച്ചു പോവാടി.. വെറുതെ തിരക്ക് പിടിക്കാൻ നിൽക്കണ്ട..”

” അയ്യോ വേണ്ടായേ.. ഇന്നലെ ഈ സ്നേഹം ഒന്നും ഞാൻ കണ്ടില്ലല്ലോ..ഞാൻ ഇനി തനിച്ചു തന്നെ പോയ്കൊണ്ട്.. ചിലർക്ക് ഷൈൻ ചെയ്യാൻ നമ്മള് ബുദ്ധിമുട്ടാവണ്ടാ.. ”

” ഓഹ്.. പോയേക്ക്.. എനിക്ക് സുഗമായി.. ”

പാറു വേഗം പടിക്കലേക്ക്‌ ഓടികൊണ്ട് പറഞ്ഞു..

” അമ്മേ വന്നിട്ട് ഒരു കാര്യം പറയാനുണ്ട്. ചിലരുടെ കള്ളത്തരം ഞാൻ കണ്ടു പിടിച്ചു..വന്നിട്ട് പറയാട്ട.. ”

” പോടീ അവിടെന്നു. ” ദേവൻ കയ്യൊങ്ങിയതും അവൾ വേഗം പുറത്തേക് ഓടി..

അന്നും അവൾക്കുള്ള പുഞ്ചിരിയുമായി കാത്തു നിൽക്കുന്ന ആള് അവിടെ തന്നെ നിൽപ്പുണ്ട്..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര

Scroll to Top