പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥയുടെ ഭാഗം 17 വായിച്ചു നോക്കൂ…

രചന : ഭദ്ര

” പാറു… എനിക്കിപ്പോളാ ജീവൻ തിരിച്ചു കിട്ടിയേ.. എനിക്ക് പേടി ഉണ്ടായിരുന്നു.. നമ്മുടെ വിവാഹം ഇങ്ങനെ നീണ്ടു പോകുമ്പോൾ ഉള്ളിൽ ആകെ ഒരു ഭയം നിറഞ്ഞു നിൽക്കായിരുന്നു..”

ദേവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്ന പാറു മെല്ലെ മുഖം ചരിച്ചു അവനെ നോക്കി…

” ഇനി പേടിക്കണ്ടാട്ടോ.. ഞാൻ ഇപ്പൊ കൂടെ ഇണ്ടല്ലോ.. പിന്നെന്താ.. ഇനി ചത്താലും എന്റെ ഈ തെമ്മാടി ചെക്കനെ വിട്ട് ഞാൻ എങ്ങോട്ടും പോവില്ല.. ഈ… ” ദേവനെ ഒന്ന് കൂടെ പുണർന്നു കൊഞ്ഞനം കുത്തി പറയുന്ന അവളെ നോക്കി അവനും ചിരിച്ചു..

” പിന്നെ… നമുക്ക് ആദ്യം നമ്മുടെ പേർസണൽ സ്ഥലത്തോട്ട് പോണാട്ടോ.. ”

” പേർസണൽ സ്ഥലമോ.. അത് ബെഡ്റൂം അല്ലെ.. ” അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതും പെണ്ണ് മുഖവും വീർപ്പിച്ചു കാറിൽ പുറത്തേക്കു നോക്കിയിരുന്നു..

” മ്മ്.. കെട്ടിക്കഴിഞ്ഞപ്പോൾ തന്നെ ഇങ്ങനെ എങ്കിൽ ഇനി അങ്ങോട്ട്‌ എന്താവും ദൈവമേ അവസ്ഥ.

എന്റെ കാന്താരി പാറു.. നീ വിഷമിക്കണ്ട.. നമുക്ക് പോവാടി.. ആദ്യം വീട്ടിൽ കയറി, തിരക്കൊഴിഞ്ഞാൽ രാത്രി പോകാം നമ്മുടെ മാത്രം കൈതചോട്ടിലേക്ക് പോരെ..

ആ ഇനി മുഖം വീർപ്പിച്ചു ഇരിക്കാണെങ്കി അങ്ങനെ തന്നെ ഇരുന്നോ.. ” ദേവൻ അതും പറഞ്ഞ് പുറത്തു നോക്കിയിരിപ്പായി..

ദേവനെ ഒന്നിടം കണ്ണിട്ട് നോക്കി അവൾ ദേവനോട് ചേർന്നിരുന്നു.. രണ്ടുപേരും ഇനിയുള്ള ജീവിതം മനസ്സിൽ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു..

❤❤❤❤❤❤❤❤❤

ദേവനെയും പാറുവിനെയും സ്വീകരിക്കാൻ ദേവകിയമ്മയും ബന്ധുക്കളും ഒരുങ്ങി നിന്നു..

അവരുടെ കാർ മുറ്റത്തേക്ക് കടന്നതും ദേവകിയമ്മ വിളക്ക് കത്തിച്ചു പുറത്തേക്കു ഇറങ്ങി.. ദേവൻ അമ്മയെ നോക്കി കണ്ണിറുക്കികൊണ്ട് പാറുവിന്റെ കയ്യിൽ പിടിച്ചു വരുന്നതും കണ്ട് ദേവകിയമ്മ ഒരു നിമിഷം ദേവന്റെ അച്ഛനൊപ്പം ആ വീട്ടിൽ കയറി വന്ന നിമിഷം ആലോചിച്ചു..

പാറുവിന്റെ കയ്യിലേക്ക് ഒരു പുഞ്ചിരിയോടെ നിലവിളക് കൊടുക്കാൻ തുനിഞ്ഞ ദേവകിയമ്മയുടെ കയ്യിൽ നിന്ന് ഒരു നിമിഷം കൊണ്ട് വിളക്ക് തെറിച്ചു നിലത്തേക്ക് വീണതും എല്ലാവരും പരിഭ്രാന്തിയോടെ പുറകിലേക്ക് നോക്കി..

കയ്യിൽ ആയുധങ്ങളുമായി നിൽക്കുന്ന നകുലനെയും കൂട്ടരെയും കണ്ട് പാറു ഭയത്താൽ ദേവന്റെ കയ്യിൽ മുറുക്കി പിടിച്ചു..

” മഹിയേട്ടാ.. ” നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചതും ദേവൻ അവളുടെ കയ്ക്കുമേൽ അവൻ തന്റെ കയ്യാൽ ധൈര്യം കൊടുത്തു…

” നിനക്ക് ഞാൻ പലതവണ വാർണിങ് തന്നതാ.. ഇവളെ എനിക്ക് വേണം… അതുകൊണ്ട് കൊണ്ടോവാൻ വന്നതാ.. തള്ളേ.. ആകെ ഈ ഒരു മോൻ മാത്രല്ലേ നിങ്ങൾക്കുള്ളു.. അവന്റെ ജീവൻ വേണമെങ്കിൽ ഇവളെ ഇങ് തന്നെക്കാൻ പറഞ്ഞോ.. ഇല്ലെങ്കിൽ ഇനി പുത്രദുഖവും താങ്ങി ജീവിക്കാം നിങ്ങൾക്ക് .. പറഞ്ഞു മനസ്സിലാക്കാൻ….” പറഞ്ഞു മുഴുവക്കുന്നതിന് മുൻപേ ദേവന്റെ ഒരൊറ്റ ചവിട്ടിന് നകുലൻ നിലത്തേക്ക് തെറിച്ചു വീണിരുന്നു..

” എന്റെ അമ്മേ ഭീഷണിപെടുത്തൊനാടാ നായെ..

നീ പറഞ്ഞപോലെ നിന്റെ വാർണിങ്ങും കേട്ട് പേടിച്ചു ജീവിക്കുന്നവനല്ല ഈ മഹാദേവൻ.. എന്റെ പെണ്ണിന് ഞാൻ കൊടുത്ത വാക്ക് എന്റെ ജീവൻ കൊടുത്തും ഞാൻ നിറവേറ്റും .. എന്റെ ഭാര്യാ ഇവള്..

എന്നേക്കാൾ അധികാരം ഉള്ള ഒരാളും ഈ കൂട്ടത്തിൽ ഇല്ല ഇപ്പൊ.. അത് കൊണ്ട് വന്ന വഴിക്ക് നീ വിട്ടോ നകൂലാ.. ”

ദേവൻ പറയുന്നത് കേട്ട് അലറിക്കൊണ്ട് നകുലനും കൂട്ടരും ദേവന് നേരെ പാഞ്ഞടുക്കുമ്പോൾ ദേവൻ പാറുവിനെ പുറകിലേക്ക് മാറ്റി നിർത്തി..

ദേവനൊപ്പം നിൽക്കാൻ കാർത്തിയും നിന്നതോടെ ഒരു പുച്ഛത്തോടെ നകുലൻ അവർക്ക് നേരെ പാഞ്ഞു…

❤❤❤❤❤❤❤❤❤

ദേവൻ തനിക്കു നേരെ വരുന്നവരെ അവന്റെ കൈ കരുത്താൽ നേരിടുമ്പോൾ പരാജയം അടുത്തെന്ന് മനസ്സിലായ നകുലൻ ശേഖരന് നേരെ കണ്ണ് കൊണ്ട് സിഗ്നൽ കാണിച്ചു.. ദേവന് ആപത്തു ഉണ്ടാവല്ലെന്ന് മനസ്സ് ഉരുകി പ്രാർത്ഥിക്കുമ്പോൾ ആയിരുന്നു പാറുവിന്റെ മുടി കുത്തിൽ ഒരു കൈ പതിഞ്ഞത്..

വാ പുറകിൽ നിന്ന് പൊത്തി പിടിച്ച് പുറകിലേക്ക് വലിച്ചു കൊണ്ടുപോകുമ്പോൾ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ ആ പെ=ണ്ണ് ദേവനെ നോക്കി പിടയുന്നത് അവൻ അറിഞ്ഞില്ല..

” പാറു.. മോളെ… ദേവാ.. നമ്മുടെ മോളെ കൊണ്ടാവുന്നെടാ… ” ദേവകിയമ്മ നിലവിളിച്ചതും ദേവൻ തിരിഞ്ഞു നോക്കി.. പാറുവിനെ വലിച്ചു കൊണ്ടു പോകുന്നത് കണ്ടതും ദേവന്റെ കണ്ണുകൾ അഗ്നി പോലെ ജ്വലിച്ചു..

പാഞ്ഞടുത്ത ദേവൻ നകുലന്റെ ആളുകളെ ചവിട്ടി തെറിപ്പിച്ച് പാറുവിനെ മാറ്റി നിർത്തി.. ശേഖരൻ ദേവനെ പുറകിൽ നിന്ന് ആക്രമിക്കല്ലാതെ മറ്റു വഴിയില്ലെന്ന് മനസ്സിലാക്കി കയ്യിൽ ആയുധവുമായി പുറകിൽ നിന്ന് കുത്താൻ പാഞ്ഞു ചെന്നതും ഒരു ദീർഘശ്വാസത്തോടെ അയാൾ തറഞ്ഞു നിന്നു..ദേവകിയമ്മയുടെ അലർച്ച കേട്ട് ഞെട്ടി തിരിഞ്ഞ ദേവൻ ഒന്ന് വിറച്ചു..

ശേഖരന്റെ പുറകിൽ നിന്ന് വലിച്ചൂരിയ കത്തികൊണ്ട് വീണ്ടും അയാളുടെ വയറ്റിൽ കത്തി ആഴ്ന്നിറങ്ങിയതും അയാൾ പിടഞ്ഞു വീണു..

അയാളുടെ പിടച്ചിൽ കണ്ട് അവൾ അട്ടഹാസിച്ചു…

” താൻ ചോദിച്ചു വാങ്ങിയതാ.. ഇത് നടപ്പാക്കാൻ വേണ്ടിയാകും ദൈവം എന്നെ സൃഷ്ട്ടിച്ചെ..

എന്റെ അമ്മ.. കാർത്തു ചേച്ചി..

അങ്ങനെ എത്ര പേരുടെ ജീവനും ജീവിതവും നിങ്ങൾ എടുത്തു.. അതും പോരാതെ.. എന്റെ മഹിയേട്ടൻ.. എന്റെ താലിയാ അത്.. എന്റെ പ്രാണനാ.. അതിൽ തൊട്ടാൽ പിന്നെ വെറുതെ ഞാൻ വിടുമെന്ന് കരുതിയോ താൻ.. ഇല്ലെടോ..

ഇനി താൻ ജീവിക്കണ്ട.. താൻ കാരണം ആരുടേയും കണ്ണീർ ഇനി വീഴരുത്…” മണ്ണിൽ വീണ് പിടയുന്ന അയാൾക്ക് നേരെ വീണ്ടും അവളുടെ കയ്യിലെ കത്തി താഴ്ന്നതും കാർത്തി അവളെ തടഞ്ഞിരുന്നു..

” വിട് ഏട്ടാ.. നമ്മുടെയൊക്കെ ജീവിതം നശിപ്പിച്ച ഇയ്യാളെ ഇനി ജീവനോടെ വിടാൻ പാടില്ല..

കൊല്ലണം ഇയാളെ.. എന്നെ വിട് ഏട്ടാ..

അവളുടെ അലർച്ചയിൽ കാർത്തിയും ഭയന്നെങ്കിലും അവൻ ധൈര്യം കൈ വിടാതെ അവളെ ചേർത്ത് പിടിച്ചു..

” ദൈവം തന്ന ജീവൻ എടുക്കാൻ നമുക്ക് അവകാശം ഇല്ല മോളെ.. വേണ്ട.. നിനക്ക് ജീവിതം മുന്നിൽ ഉണ്ട്.. അത് നശിപ്പിക്കരുത്.. അത് കാണാൻ ഏട്ടന് വയ്യ.. കത്തി താ.. ഞാൻ പൊയ്ക്കോളാം.. എന്റെ മോളെ നിയമത്തിനു വിട്ടു കൊടുക്കാൻ വയ്യാ.. താ മോളെ.. ”

” ഏട്ടനെ ഞാൻ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ വിടാനോ.. ഇല്ല.. ഞാൻ.. ഞാൻ..

പോവാ.. പാറുവിന് ഒന്നും വിധിച്ചിട്ടില്ല.. ഒന്നും..”

ഒരു പൊട്ടി കരച്ചിലോടെ കാർത്തിയുടെ നെഞ്ചിലേക്ക് വീണതും അത് വരെ മിണ്ടാതെ നിന്ന ദേവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിക്കാൻ നോക്കിയതും അവൾ അവനെ തട്ടിമാറ്റി..

” വേണ്ട.. വേണ്ട.. ഞാൻ പോവാ മഹിയേട്ടാ..

എന്നെ മറന്നേക്കൂ.. വയ്യ നിക്ക്.. ഇങ്ങനെ നീറി നീറി ചാവാൻ വയ്യ.. എനിക്ക് വേണ്ടി.. എന്നെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ മറക്കണം.. മറക്കണം എന്നെ.. ” പാറുവിന്റെ നിസ്സഹായവസ്‌ഥ കണ്ടു ദേവനും പിടിച്ചു നില്ക്കാൻ പറ്റിയില്ല..

” എന്താടി നീ പറയുന്നേ.. നീ എന്റെ പെണ്ണാ..

വിട്ട് കൊടുക്കില്ല ഞാൻ.. എനിക്ക് വേണമെടി നിന്നെ.. ”

പാറുവിന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു പൊട്ടി കരയുന്ന ദേവന്റെ കൈ അവൾ തട്ടി മാറ്റി..

” മഹിയേട്ടാ.. നിങ്ങളെ കുഞ്ഞുനാൾ മുതൽ സ്നേഹിക്കുന്നവളാ ഇവൾ.. മഹിയേട്ടന് ചേരുന്നതും ഇവളാ.. എന്ന മറക്കണം. ഞാൻ കൂടെ ഉണ്ടായാൽ നിങ്ങൾക്ക് സ്വസ്ഥത കിട്ടില്ല..ഞാൻ പോവാ.. ”

ആരുടേയും മറുപടിക്ക് കാത്തു നില്ക്കാതെ അവൾ ആ പടിയിറങ്ങുമ്പോൾ ദേവന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി….

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര