അസുരപ്രണയം തുടർക്കഥയുടെ അവസാനഭാഗം വായിക്കൂ…

രചന : PONNU

ഡോർ തുറന്ന് ഡോക്ടർ വന്നതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു….

“”Sorry mr. ദേവ്… “”

ഡോക്ടർ ആര്യയുടെ മുഖത്ത് ദയനീയത ആയിരുന്നു…. ഒരിക്കൽ നഷ്ട്ടമായതാണ് അവളെ ഇനിയും നഷ്ടപ്പെടുത്താൻ ആവുമായിരുന്നില്ല അവന്..

“ഡോക്… ഡോക്ടർ എന്താ ഈ പറയുന്നേ….

അവൾക്ക് എന്താ പറ്റിയെ… എന്റെ ആമിക്ക് ഓർമ ഒക്കെ തിരിച്ചു വന്നോ….”

പ്രതീക്ഷ കൈവിടാതെ വിറക്കുന്ന സ്വരത്തോടെ അവൻ ചോദിച്ചതിന് മറുപടി ആയി അവനെ റൂമിലേക്ക് വരുവാൻ മാത്രം പറഞ്ഞു കൊണ്ട് ഡോക്ടർ നടന്നകന്നു….

ഡോക്ടറുടെ ക്യാബിനിലേക്ക് വിറക്കുന്ന കാലടികളോടെ നടന്നു…

അവർക്ക് മുന്നിൽ ഇരിക്കുമ്പോൾ അവന്റെ ഹൃദയം വേഗതയിൽ ഇടിക്കുന്നുണ്ട്…

“ആമിക്ക് നിലവിൽ പ്രോബ്ലം ഒന്നുമില്ല….. മൂവി കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് വൈലന്റ് ആയി എന്ന് ആണ് തന്റെ sis പറഞ്ഞത്. I think അവൾക്ക് സംഭവിച്ച പോലുള്ള എന്തോ tv ൽ കണ്ടിട്ടുണ്ട്. I mean rape പോലെ എന്തോ….

ഇവിടെ കൊണ്ട് വന്നപ്പോൾ ഞങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ഓർമ തിരിച്ചു കിട്ടുമെന്ന്….

But… നില കുറച്ചുകൂടി better ആയിട്ടുണ്ട് എന്നല്ലാതെ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല…..”

ഡോക്ടറുടെ വാക്ക് കേൾക്കേ അവന്റെ മുഖം കാർമേഘം വന്ന് മൂടി…..

“ഇനി… ഇനി ഒരിക്കലും അവൾക്ക് ഓർമ വരില്ലേ… ”

അത് ചോദിക്കുമ്പോൾ അവന്റെ മുഖത്തെ നിസ്സഹായത തെളിഞ്ഞു കണ്ടിരുന്നു…

“പറ്റും…. But കുറച്ച് റിസ്ക് ആണ്.മരുന്നുകളൊന്നും അവൾക്ക് ഏൽക്കുന്നില്ല.. ഞങ്ങൾ നോക്കീട്ട് ഈ ഒരു വഴിയേ ഉള്ളു…95% ഉറപ്പുണ്ട്… ബാക്കി ദൈവത്തിന്റെ കയ്യിൽ ആണ്… ഇനി ഞങ്ങൾക്കൊന്നും ചെയ്യാനില്ല. ചെയ്യേണ്ടത് ദേവ് താൻ തന്നെയാണ്… ”

“ഞാനോ… ”

അവരുടെ വാക്കുകൾ കേട്ട് മനസ്സിലാകാത്ത പോലെ അവൻ ചോദിച്ചു…

“Yes You…. അന്ന് ആമിക്ക് എന്ത് സംഭവിച്ചുവോ അത് ഒന്നുകൂടി നടത്തണം. Means അവളെ റേപ്പ് ചെയ്യണം…. അതും താൻ തന്നെ… ”

അത് കേട്ടതും ദേവ് ഇരുന്ന ഇടത്തു നിന്നും എഴുനേറ്റു…

“ഡോക്ടർ…. ഇത്… ”

“ഇതല്ലാതെ വേറെ ഒരു വഴി ഇല്ല. Just ആക്റ്റ് ചെയ്താൽ മതി…. അവൾക്ക് തോന്നണം അന്നത്തെ പോലെ നടക്കുന്നു എന്ന്… ചിലപ്പോ വൈലന്റ് ആകും, പ്രതികരിക്കും, എല്ലാം നല്ലതിന് മാത്രം… Ok.. ബാക്കി ദൈവം തീരുമാനിക്കട്ടെ… ”

അവൻ പൂർണമായും മൗനം ആയിരുന്നു…

തിരികെ വീട്ടിലേക്ക് അവളെ കൂട്ടികൊണ്ട് പോകുമ്പോൾ എന്ത് സംഭവിക്കും എന്നതിൽ അവന് ആധി ആയിരുന്നു…

അക്കുവിനോടും അഭിയോടും ചെറുതായി ഒന്ന് സൂചിപ്പിച്ചതല്ലാതെ അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല

അന്ന് രാത്രി അവൻ ഉറങ്ങുന്ന പെണ്ണിനെ നോക്കിയിരുന്നു നേരം വെളുപ്പിച്ചു…

പിറ്റേന്ന് ഉച്ച തിരിഞ്ഞതും മോളെയും അഭിയേയും അക്കുവിനെയും അവിടെ നിന്ന് മാറ്റി അവൻ മുറിയിലേക്ക് ചെന്നു… കൊച്ച് കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന പെണ്ണിനെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു. അഭിനയം ആണെങ്കിൽ കൂടി അനുവാദമില്ലാതെ അവളെ തൊടാൻ പോലും അവന് തോന്നിയില്ല….

കണ്ണുകൾ ഇറുകെ അടച്ച് ശ്വാസം ആഞ്ഞു വലിച്ചു വിട്ട ശേഷം അവൻ അവൾക്കടുത്തേക്ക് നീങ്ങി… പുതച്ചിരുന്ന മുണ്ട് ശക്തിയിൽ വലിച്ചു മാറ്റി… അപ്പോൾ തന്നെ ആമിയും ഞെട്ടി ഉണർന്നിരുന്നു….

“വാവേടെ അച്ഛാ…. എന്താ ചെയ്യാൻ പോകുന്നെ…. ”

നിഷ്കളങ്കമായ അവളുടെ ചോദ്യത്തിന് മറുപടി നൽകാതെ അവൾക്കടുത്തേക്ക് പതിയെ നീങ്ങി….

പേടിച്ചിട്ട് ആമിയും… പെട്ടെന്ന് തന്നെ ദേവ് അവളുടെ മേലിൽ കിടന്ന ഷാൾ വലിച്ചെറിഞ്ഞു….

ആമിക്ക് തലപെരുക്കുന്നത് പോലെ…

അവളുടെ കൈകൾ ബലമായി പിടിച്ചു വെച്ചുകൊണ്ട് ആമിയുടെ മുഖത്തോട് അവൻ മുഖം അടുപ്പിച്ചു….

കൈവിടുവിക്കാൻ നോക്കിയെങ്കിലും തോൽവി മാത്രം ഉണ്ടായി….

ഉറക്കെ കരയുന്നുണ്ട് അവൾ….. ബലമായി പി=ടിച്ചു വെച്ച് അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു…. ദേവിന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ആമിയുടെ കവിളിലൂടെ ഒലിച്ചിറങ്ങി….

ശക്തിയിൽ അവനെ പിടിച്ചു തള്ളിയിട്ട ആമി തലമുടിയിൽ കൈ കോർത്തു വലിച്ചു….

“”ആഹ്ഹ്…. “”

ഉറക്കെ അലറി….

അവളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ട് ദേവിന് ഒരേ സമയം വേദനയും സന്തോഷവും തോന്നി…

പിന്നെയും അവളുടെ അടുത്തേക്ക് ചെന്നു ചുരിദാറിൽ അവന്റെ പിടിത്തം വീണതും

“ദേവേട്ടാ….. ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്….. എന്നെ.

എന്നെ ഒന്നും ചെയ്യല്ലെന്ന് പറ……. ആഹ്ഹ.

കൈകൊണ്ട് മേനി മറച്ചവൾ താഴേക്ക് ഊർന്നിരുന്നു…..

ഏറെ നാളുകൾക്ക് ശേഷം അവളുടെ നാവിൽ നിന്നും ദേവേട്ടാ എന്ന് കേട്ടതിൽ ഉള്ള സന്തോഷത്തിൽ ആയിരുന്നു അവൻ..

ആമി തലമുടിയിൽ കൈകോർത്തു വലിച്ച് ഭ്രാന്തിയെ പോലെ കരയുന്നുണ്ടായിരുന്നു… അവളെ ആ ഒരവസ്ഥയിൽ കാണാൻ കഴിയില്ലായിരുന്നു അവന്… അവൾക്കടുത്തേക്ക് ചെന്ന് ചേർത്തു പിടിച്ചതും ആമി അവന്റെ കൈ തട്ടിമാറ്റി അവിടെ നിന്നും എഴുനേറ്റ് ഓടി….

“ആമി…… നിൽക്ക്… ഇത് ഞാനാ.. നിന്റെ ദേവേട്ടൻ… ”

അവനും അവൾക്ക് പിന്നാലെ ഓടി അവളുടെ കൈയ്യിൽ പിടിച്ചു നിർത്തി….

ആദ്യം പേടിയോടെ ദൂരേക്ക് അകന്ന് മാറിയെങ്കിലും വേഗം തന്നെ അവൾ വന്ന് അവനെ ഇറുകെ പുണർന്നു…..

“ന്നെ… അവിടേ…..അവര്…… ഏട്ടാ…. ”

അവളുടെ ഉടൽ വിറക്കുന്നുണ്ടായിരുന്നു…

കരഞ്ഞുകൊണ്ട് ദേവിന്റെ നെഞ്ചിൽ മുഖമമർത്തി

❤❤❤❤❤❤❤❤❤❤

“അഭി….. ഡീ… നീ ഇതെവിടെയാ… ”

ഫോണിലൂടെ ഉള്ള അക്കുവിന്റെ ദേഷ്യത്തിൽ ഉള്ള ശബ്ദം കേട്ട് അഭി ആദ്യം നോക്കിയത് ഉള്ള പല്ല് മുഴുവൻ കാണിച്ച് ചിരിയോടെ നിൽക്കുന്ന 3 വയസുകാരൻ യുവി മോനെ ആണ്…

കൈയ്യിൽ ഒരു ബുക്കും ഉണ്ട്.

“ദേ… മനുഷ്യ… എന്റെ വായിന്ന് വല്ലതും കേൾക്കും…. നിങ്ങടെ പുന്നാര മോനോട് ചോദിക്ക്…

കുരുത്തം കെട്ടവൻ… ഇച്ചിരി സമയം കിട്ടിയാൽ ഫോണും കൊണ്ട് പൊക്കോളും… എടുത്തത് തിരിച്ച് വെക്കുന്ന സ്വഭാവം ഇല്ലല്ലോ നിങ്ങളെ പോലെ… എവിടെ എങ്കിലും കൊണ്ട് കളഞ്ഞോളും…. എന്നിട്ട് വിളിച്ചിട്ട് കിട്ടീലെങ്കിൽ എന്റെ മണ്ടക്ക് കേറിക്കോ….നിങ്ങൾ തന്നെ പൊന്ന് മോനോട് സംസാരിച്ചോ..”

അത്രയും ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് കുഞ്ഞിന്റെ കൈയ്യിൽ ഫോൺ കൊടുത്തുകൊണ്ട് ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി….

“ഹലോ… അച്ചേ… ”

കുഞ്ഞിചെക്കൻ കുറുമ്പോടെ വിളിച്ചതും അക്കു അപ്പൊ തന്നെ അവനെ വീഡിയോ കാൾ ചെയ്തു

“കുരുത്തക്കേട് ഒപ്പിച്ചു വെച്ചിട്ട് നിന്ന് കൊഞ്ചുന്നോ…. ”

“Sorry….. നാൻ പടം വരയ്ക്കാൻ വെന്തീതാണ് ഫോൺ എടുത്തേ അച്ചേ… ”

“ആണോ…. എന്നിട്ട് എന്റെ കുഞ്ഞ് പടം വരച്ചോ ആവോ… എവിടെ നോക്കട്ടെ…”

അക്കു പറഞ്ഞതും കുഞ്ഞൻ കൈയ്യിലെ ബുക്ക്‌ നേരെ പിടിച്ചു കാണിച്ചു…

യുട്യൂബിന്റെ സിമ്പൽ വരച്ചു വെച്ചേക്കുന്നത് കണ്ടതും അക്കു പൊട്ടി ചിരിച്ചു…

“അമ്മേടെ മോൻ തന്നെ…. ”

“അല്ല… നാൻ അച്ചേടെ മോൻ ആണല്ലോ.. ”

“അയ്യടാ…. കുറുമ്പാ…. ”

❤❤❤❤❤❤❤❤❤

“ആച്ചൂ…. ഡാ നീ എവിടെയാ…

കയ്യിലെ ചോറുപാത്രവും കൊണ്ട് ആമി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്…

റൂമിന്റെ മുന്നിൽ എത്തിയതും ഉള്ളിൽ നിന്നും ശബ്ദം കേട്ടു അങ്ങോട്ടേക്ക് നോക്കി…

2 വയസുകാരൻ വ്യാസ് കട്ടിലിൽ കിടന്ന് കളിക്കുന്നുണ്ട്. തൊട്ടടുത്തായി 5 വയസുള്ള ചേച്ചി പെണ്ണ് ദച്ചു മോൾ ഇരിപ്പുണ്ട്…..

“രണ്ടും കൂടി ഇവിടെ എന്താ പണി…. വേറെ എങ്ങും കളിക്കാൻ കിട്ടീലെ രണ്ടിനും….”

ആമിയുടെ ഒച്ച കേട്ടതും രണ്ടാളും കളി ഒക്കെ നിർത്തി നല്ല കുട്ടികൾ ആയി ഇരുന്നു….

ഇടുപ്പിൽ ആരോ തോണ്ടിയത് അറിഞ്ഞു തിരിഞ്ഞു നോക്കിയതും പിറകെ നിൽക്കുന്ന ദേവ് കുഞ്ഞിങ്ങളെ നോക്കി ചിരിക്കുവാണ്….

“ഡീ നീ ഒന്ന് റൂമിലോട്ട് വരണേ.. ഒരു കാര്യം പറയാൻ ഉണ്ട്…”

അവൾക്ക് മാത്രം കേൾക്കാൻ പറഞ്ഞുകൊണ്ട് ദേവ് മക്കളുടെ അടുത്തേക്ക് പോയി… പിന്നെ മൂന്നാളും കൂടി ആ മുറി ഒരു കോലമാക്കി…

ആമി ജോലി ഒക്കെ തീർത്തിട്ട് മുറിയിൽ അവനെ വെയിറ്റ് ചെയ്തിരുന്നു..

“എന്താ ഏട്ടാ.. പറയാനുണ്ടെന്ന് പറഞ്ഞത്.. ”

മുറിയിലേക്ക് ദേവ് കയറിയതും ആമിയുടെ ചോദ്യം എത്തി….

“വിശാൽ ഇല്ലേ…. അവൻ ജയിലിൽ നിന്നും ഇറങ്ങി… ”

അതുകേട്ടതും ആമിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു… താൻ അനുഭവിച്ച ഓരോ വേദനയും മനസ്സിലൂടെ കടന്നു പോയി….

“But……. അവൻ ഇപ്പൊ ജീവനോടെ ഇല്ല.

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഒരു മലമുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ”

പെട്ടെന്ന് അങ്ങനെ ഒരു വാർത്ത കേട്ടതും ഞെട്ടി പോയിരുന്നു….

“അവന് അത് തന്നെ വേണം

ആമിക്ക് അവനിൽ ഉള്ള പക മുഴുവൻ ആ വാക്കുകളിൽ വ്യക്തമായിരുന്നു…..

“ഹ്മ്മ്…. ആഹ്.. അത് പോട്ടെ… നീ ഇങ്ങ് വന്നേ പെണ്ണെ… രാത്രി എന്നും പട്ടിണി ആണ്..

ഇപ്പൊ എങ്കിലും ഒന്ന് താടി… ”

“ഒന്ന് പോ മനുഷ്യ… എനിക്കെ വേറെ പണി ഉണ്ട്… ”

ഇടുപ്പിൽ മുറുകിയ അവന്റെ കൈ മാറ്റികൊണ്ട് അവൾ തന്റെ ജോലികളിൽ മുഴുകി….

❤❤❤❤❤❤❤❤❤

വൈകുന്നേരത്തോടെ അക്കുവും അഭിയും അവരുടെ കുറുമ്പനും വന്നു…. മുറ്റത്ത്‌ നിന്ന് സംസാരിക്കുകയാണ് എല്ലാവരും… ആമിയും കുഞ്ഞിങ്ങളും അകത്താണ്…

പിള്ളേര് രണ്ട് ആയെങ്കിലും ആമിക്ക് കുറുമ്പ് ലവലേശം പോലും കുറഞ്ഞിട്ടില്ല…

മൂന്ന് കുഞ്ഞിങ്ങളെയും വിളിച്ചു കൊണ്ട് പതുക്കെ നടന്ന് വീടിന്റെ മുൻവാതിലിൽ നിന്ന്…

അഭിയുടെയും അക്കുവിന്റെയും കുറുമ്പൻ പട തലവനെ പോലെ മുന്നിൽ ഉണ്ട്…

“ദേ… പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ… മൂന്നാളും കൂടി ഞാൻ സ്റ്റാർട്ട്‌ പറയുമ്പോ ഉറക്കെ വിളിച്ചേക്കണം.. കേട്ടോ…. ”

അവർക്ക് വേണ്ട നിർദ്ദേശം ഒക്കെ കൊടുത്ത് ആമി എണ്ണാൻ തുടങ്ങി….

”One,Two,Three, Start…. ”

“””…….അസുരാ……………””

Start പറഞ്ഞതും കുരുന്നുകളുടെ ശബ്ദം അവിടെ ഉയർന്നു കേട്ടു…

ശബ്ദം കേട്ട് അഭിയും അക്കുവും ദേവും ഒന്നിച്ച് തിരിഞ്ഞു നോക്കി… എല്ലാം ഒപ്പിച്ചത് ആമി ആണെന്ന് ദേവിന് മനസ്സിലായിരുന്നു…..

“”ഡീ……… നിക്കെടി അവിടെ ”

കലിപ്പിൽ അവൻ വിളിച്ചതും ആമിയും കുഞ്ഞിപ്പിള്ളേരും നാലുവഴിക്ക് ഓടി….

“അയ്യോ…. അസുരന് കലി ഇളകിയെ…. ”

ദച്ചുമോൾ അതും പറഞ്ഞുകൊണ്ട് ബാക്കി രണ്ടെണ്ണത്തിനെയും വലിച്ചുകൊണ്ട് ഓടി….

അവസാനിച്ചു…..

ആദ്യം മുതൽ ഈ കഥയെ support ചെയ്ത എല്ലാവർക്കും നന്ദി… ഈ കഥ ഇവിടെ വച്ചു നിർത്തുന്നു..

Last part അല്ലെ… പാതിരാത്രി ഉറക്കം കളഞ്ഞിരുന്നു എഴുതിയത് ആണ്… പിശുക്ക് കാണിക്കാതെ രണ്ട് വരി കുറിച്ചിട്ട് പോണേ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : PONNU

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top