ഭദ്രാർജുനം, നോവൽ, ഭാഗം 8 വായിച്ചു നോക്കൂ….

രചന : ഭദ്ര

അനന്തന്റെ കണ്ണുകൾ നിറഞ്ഞ കാരണം കത്ത് വായിച്ചു പൂർത്തിയാക്കാൻ അവന് കഴിയാതെ തളർന്നിരുന്നു.

” അനന്തേട്ട, വിഷമിക്കരുത്. അവര് വേഗം തന്നെ വരും, മനസ്സൊന്നു ശാന്തമാവാൻ വേണ്ടിയാ അവര് രണ്ടുപേരും പോയിരിക്കുന്നെ. ഇനി ഈ വീടിന്റെ നാഥൻ കൂടിയാണ് അനന്തേട്ടൻ. ”

രുദ്രന്റെ വാക്കുകൾ അവന് ആശ്വാസം നൽകിയെങ്കിലും ഉറച്ച ചില തീരുമാനങ്ങൾ അവൻ എടുത്തിരുന്നു.

അരവിന്ദ് സ്കൂളിൽ പരീക്ഷ തിരക്കുകളിലും, അച്ചു ഓഫീസ് തിരക്കുകളിലും ഏർപ്പെട്ടു..

ഭദ്രയാണെങ്കിൽ അച്ചുവിന്റെ അമ്മാവന്റെ മകൾ കല്യാണിയുടെ വിവാഹത്തിന് ഒരുങ്ങേണ്ടത് എങ്ങനെ എന്ന ചിന്തയിലാണ്…

രുദ്രൻ തന്റെ പ്രണയം തിരിച്ചു പിടിക്കാനുള്ള തിരക്കിലും ആണ്.

ഇലഞ്ഞികാവിലെ ആൽത്തറയിൽ മാളുവിനെയും കാത്തിരിക്കുമ്പോൾ അവന്റെ മനസ്സിൽ അവളെ എത്രയും വേഗം കൂടെ കൂട്ടണം എന്ന ചിന്ത മാത്രം ആയിരുന്നു..

പ്രതീക്ഷിച്ച പോലെ തൊഴുത് ഇറങ്ങുന്ന മാളുവിനെ കണ്ടപ്പോൾ ഉള്ളം വേദനിക്കുന്ന പോലെ തോന്നി അവന്.

പഴയ മാളുവിൽ നിന്നുള്ള മാറ്റം ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസിലാക്കാൻ കഴിഞ്ഞിരുന്നു.

ചുരുണ്ടമുടി വെറുതെ തുമ്പു കെട്ടിയിട്ടു,

നെറ്റിയിൽ കുഞ്ഞു ചന്ദനവും, ഒരു നേര്യെതും ചുറ്റി വരുന്ന മാളുവിനെ കണ്ടപ്പോൾ തനിക്കു വേണ്ടി ആണ് പാവം ഒരു വിധവ വേഷം സ്വയം കെട്ടിയതാണെന്നു മനസിലായി..

ആരെയോ പ്രതീക്ഷിച്ചെന്നപോൽ എന്നും നോക്കുന്ന പോലെ ആൽത്തറയിലേക്ക് നോക്കിയതും തറച്ചു നിന്നുപോയി അവൾ. സ്വബോധം തിരിച്ചെടുത്തതും

” രുദ്രേട്ടാ…..’

കരഞ്ഞുകൊണ്ട് ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയിരുന്നു..

തേങ്ങി കരയുന്ന അവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആവാതെ അവൻ അവളുടെ മുടിയിൽ വെറുതെ തലോടി.

” മാളു… ”

” മ്മ്മ്… ”

” ഞാൻ വരുന്നുണ്ട് നിന്റെ വീട്ടിലേക്ക്, അവര് സമ്മതിച്ചില്ലേൽ നീ എന്റെ കൂടെ വരോ? ഇത്രയും കാലം എനിക്ക് വേണ്ടി കാത്തിരുന്നില്ലേ, ഇനി ഒന്നിച്ചു ജീവിച്ചൂടെ നമുക്ക്? ”

” രുദ്രേട്ടൻ വിളിച്ചാൽ ഞാൻ വരും, നിക്ക് ആരുമില്ല. എല്ലാവരും കൂടി കൊല്ലാതെ കൊല്ലു ആയിരുന്നു.

ഇനി വയ്യ രുദ്രേട്ടാ.. വയ്യ. ഇങ്ങനൊരു ദിവസത്തിന ഞാൻ ജീവിച്ചേ.. കൊണ്ടൊവോ എന്നെ? ”

” ഞാൻ ഉടനെ വരുന്നുണ്ട്, നിന്നെ കൊണ്ടുവരൻ… ”

ആ കണ്ണുകളിൽ പ്രണയം പൊഴിയുകയായിരുന്നു.

❤❤❤❤❤❤❤❤❤

” ഡീ ഭദ്രേ കഴിഞ്ഞില്ലേ നിന്റെ ഒരുക്കം?. ”

” ” കഴിഞ്ഞു അവിയേട്ടാ.. വരുകയാ.., ”

ഇന്നാണ് കല്യാണിയുടെ വിവാഹം. അനന്തൻ വരില്ലെന്ന് പറഞ്ഞിട്ട് പിടിച്ചു വലിച്ചു കൊണ്ടു പോകുകയാണ്..

വിവാഹ വീട്ടിൽ എത്തിയതും അച്ചു ഓടി വന്നിരുന്നു.

മൂന്നുപേരോടും സംസാരിക്കുന്നതിനിടക്ക് ലച്ചുവിനോടൊപ്പം നിൽക്കുന്ന ഭദ്രയിലേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞു.

പച്ച ദാവണിയിൽ ഗോൾഡൻ കര കസവുവച്ച ദാവണിയും ചുറ്റി, കരിനീല കണ്ണിൽ കടുപ്പിച്ചു കണ്മഷി നീട്ടിയെഴുതി, മുടി പിന്നിയിട്ട് നിറയെ മുല്ലപ്പൂ വച്ച അവളെ കണ്ടതും കണ്ണെടുക്കാൻ പറ്റാതെ നിൽക്കുന്ന അച്ചുവിനെ അരവിന്ദൻ ഒരു കുത്ത് കൊടുത്തു.

” ഞങ്ങൾ മൂന്നാങ്ങളാര് നിൽകുമ്പോൾ തന്നെ വേണോ ഞങ്ങടെ പെങ്ങളെ വായ്യ് നോക്കാൻ, ACP ആണെന്നൊന്നും ഞാൻ നോക്കില്ല. ”

” നീ പോടാ അളിയൻ തെണ്ടി

അച്ചു അവിയുടെ മുതുകത്തിട്ട് തന്നെ കൊടുത്തു.

❤❤❤❤❤❤❤❤

ആരോ ഓടി വന്നു കല്യാണിയുടെ അച്ഛനോട് എന്തോ പറഞ്ഞതും അയ്യാൾ നിലവിളിച്ചു നിലത്തിരുന്ന് കരയാൻ തുടങ്ങി.

അങ്ങനെ കല്യാണവീട് മരണവീടായി.

അതിനിടയിൽ ആരോ പറഞ്ഞു.

” പെൺകുട്ടിക്ക് പറ്റിയ ഒരു ചെക്കനെ കണ്ടെത്തി കല്യാണം നടത്തു.. അല്ലാതെ കരഞ്ഞിരിക്കുകയല്ല വേണ്ടത്.”

എല്ലാവരും ചെക്കനെ അന്വേഷിക്കുന്നതിനിടയിൽ അച്ചു അവിയോട് എന്തോ ചെവിയിൽ പറഞ്ഞു.

അതോടെ അവന് ഹാപ്പി ആയി.

” അമ്മാവാ… ഞാൻ ഒരാളെ പറയട്ടെ.. ”

അമ്മാവന്റെ നോട്ടം കണ്ട് അവൻ പറഞ്ഞു .

” ഈ അനന്തേട്ടന് കല്ലുനെ കൊടുത്തൂടെ? പഴയ സ്വഭാവം ഒന്നും ഇപ്പൊ ഇല്ല. പൊന്നുപോലെ നോക്കിക്കോളും. ”

അച്ചു പറയുന്നത് കേട്ട് അനന്തൻ നിന്ന് വിയർത്തു കുളിച്ചു.

“അച്ചു.. നീ എന്തൊക്കെയാ പറയുന്നേ?”

” ഞൻ ഉറപ്പ് തരാം, അവൾ ഒരിക്കലും സങ്കടപെടുന്നത് കാണേണ്ടി വരില്ല. ”

” നിങ്ങൾക്ക് സമ്മതം ആണെങ്കി എനിക്കെന്താ പ്രശ്നം. നടത്താം .. ”

” എന്താ അനന്തേട്ട ഓക്കേ അല്ലെ? ”

” നീ എന്താ പറയുന്നേ ”

” ഞാൻ പറഞ്ഞത് നിങ്ങളുടെ കല്യാണത്തെ പറ്റിയാ. ”

” എല്ലാവർക്കും സമ്മതാ ഏട്ടാ.. ഇനി ഏട്ടന്റെ സമ്മതാ വേണ്ടത്. ”

” എനിക്ക് കല്യാണിയോട് സംസാരിക്കണം. ”

ഒരു വിഷമവും ഇല്ലാതിരിക്കുന്ന കല്ലുവിനോട് അനന്തൻ പറഞ്ഞു..

” കല്യാണി, എന്നെ പറ്റി തനിക്കു ഒന്നും അറിയില്ല, ഓരോന്ന് അറിയുമ്പോൾ കരയേണ്ടി വരും. അതുകൊണ്ട് നീ തന്നെ പറഞ്ഞോളൂ ഈ വിവാഹം വേണ്ടാന്ന്. ”

” അനന്തേട്ട.. എനിക്ക് സമ്മതാണ് ഈ വിവാഹത്തിന്. എനിക്ക് അനന്തേട്ടനെ പറ്റി നന്നായി അറിയാം..അച്ചു പറഞ്ഞിട്ട് ഒരുപാട്..

പിന്നെ പഴയ കാര്യങ്ങൾ പറഞ്ഞു ഞാനായിട്ട് അനന്തേട്ടനെ വിഷമിപ്പിക്കില്ല, സ്വയം വിഷമിക്കുകയും ചെയ്യില്ല. വിരോധം ഇല്ലെങ്കി എന്റെ കഴുത്തിൽ താലികെട്ടാം. ”

അവളുടെ വർത്താനം കേട്ട് ചിരി വന്നു അവന്..

” എന്ന.. അങ്ങനെ ആവട്ടെ.. ”

എല്ലാവരുടെയും സമ്മതത്തോടെ അനന്തൻ കല്യാണിയുടെ കഴുത്തിൽ താലി ചാർത്തി,

നെറ്റിയിൽ സിന്ദൂരം ചുവപ്പിച്ചു, അവളെ സുമംഗലിയാക്കി കൈ പിടിച്ചു….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും…..

രചന : ഭദ്ര