ചന്ദനമണിവാതിൽ ഗാനത്തിന് സുന്ദരമായ നൃത്താവിഷ്ക്കാരവുമായി ഒരു ഏഴ് വയസ്സുകാരി

ഏഴ് വയസ്സുകാരി സുന്ദരിക്കുട്ടിയുടെ ഒരു മനോഹരമായ ഡാൻസ് വീഡിയോ എല്ലാ പ്രിയപ്പെട്ടവർക്കുമായി സന്തോഷത്തോടെ സമർപ്പിക്കുന്നു. മലയാള സിനിമാ ഗാനങ്ങളിൽ ആസ്വാദകർ ഹൃദയത്തിലേറ്റിയ ചന്ദനമണിവാതിൽ പാതിചാരി എന്ന അതിമനോഹര ഗാനം നൃത്തചുവടുകളിലൂടെ ഗംഭീരമാക്കിയ ഈ കൊച്ചു കലാകാരിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

പ്രശസ്ത ഗായകനായ ശ്രീ.ജി.വേണുഗോപാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ നൃത്ത വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സ്വരമാധുരിയിൽ കേട്ട് മതിവരാത്ത ഈ ഗാനത്തിന് മനോഹര നൃത്തം ഒരുക്കിയ മയൂഖ എം.കുറുപ്പ് എന്ന കുട്ടി പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ വീഡിയോ ഏവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.