എന്നെ ഗർഭിണി ആക്കിയതും പോര എന്നിട്ട് എന്റെ വയറിനെ കളിയാക്കുന്നോ…

രചന : Anu knr

“വൃത്തികെട്ടവൻ . എന്നെ ഗർഭിണി ആക്കിയതും പോര എന്നിട്ട് എന്റെ വയറിനെ കളിയാക്കുന്നോ .

hmm ..”

“ശെടാ ഞാൻ നിന്റെ കെട്ട്യോനല്ലെടീ . ?”

“ആണോ . എന്നാ കെട്ട്യോൻ എന്റെ മടിയിൽ നിന്നും എണീറ്റെ . എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണീണ്ട്. “

“കുറച്ച് കഴിഞ്ഞ് പോകാം . നീ ഈ വയറും വെച്ച് ഓടി നടക്കണ്ട . അതൊക്കെ അമ്മ നോക്കിക്കോളും . “

“അയ്യോ . അമ്മയ്ക്ക് ഒറ്റയ്ക്ക് ഒക്കെകൂടി ആവില്ല . എണീക്ക് മനു ഏട്ടാ .”

“ഇല്ല .”

“കൊഞ്ചല്ലെ . ഞാൻ ഉരുട്ടി താഴെയിടും പറഞ്ഞേക്കാം . അല്ല എന്റെ അച്ചനൊക്കെ ഇന്നു ചിലപ്പൊ വരും എന്ന് പറഞ്ഞിട്ടുണ്ടാരുന്നു . ഇങ്ങളു പോയി എന്തെങ്കിലുമൊക്കെ വാങ്ങീട്ട് വാ .”

“ശെരി അമ്മെ …..” അവളുടെ വയറിൽ വിരൽ തൊട്ട് കൊണ്ട് അവൻ പറഞ്ഞു .

“അമ്മയോ ?”

“ആ അമ്മ തന്നെ . നീയും അമ്മയാകാൻ പോവല്ലെ അത്കൊണ്ട് അഡ്വാൻസായി വിളിച്ചതാ .”

“അയ്യട ഞാനെന്റെ കുഞ്ഞിന്റെ അമ്മയാ അല്ലാതെ ഇയാളെ അല്ല ….” അവന്റെ കൈയിൽ ഒരു നുള്ളു കൊടുത്ത് ചിരിച്ച് കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു .

❤❤❤❤❤❤❤❤❤

“നീ ആ സഞ്ചിയും സാധനങ്ങളുടെ ലിസ്റ്റും ഇങ്ങെടുത്തേ . “

“ആ . അതേയ് വരുമ്പോ മീൻ കിട്ടുവാണെങ്കിൽ വാങ്ങിക്കണം കെട്ടോ.”

“മീൻകാരൻ ഇവിടെ വരാറില്ലെ പിന്നെന്താ ?”

“അയ്യോ അയാൾ നല്ല മീനൊന്നും കൊണ്ട് വരില്ല . ടൗണിലാകുമ്പോ നമുക്ക് നോക്കി വാങ്ങിക്കാലോ . അച്ചനൊക്കെ വരുന്നതല്ലെ.”

“ഉം . ചിക്കൻ വാങ്ങാം . അതാ നല്ലത് .”

“ആ .”

❤❤❤❤❤❤❤❤❤

“അമ്മ ചായ കുടിച്ചില്ലല്ലോ?

കറിക്കുള്ളത് ഞാൻ മുറിച്ചിടാം . അപ്പൊഴേക്കും അമ്മ ചായ കുടിച്ചോ .”

“ആ ചെക്കൻ എവിടെ പോയേക്കുവാ . എത്ര നേരം ആയി പോയിട്ട് . അവന്റെ ചിക്കൻ കിട്ടീട്ട് ഇന്ന് നിന്റെ അമ്മയും അച്ചനും വരുമ്പോഴേക്കും കറി ആവുമെന്ന് തോന്നുന്നില്ല …” അതും പറഞ്ഞ് ഗൗരിയമ്മ അഭിയേ നോക്കി

“അതന്നെയാ എനിക്കും തോന്നുന്നേ . സാമ്പാർ കൂട്ടം മുറിച്ചിട്ട് ഞാനൊന്ന് വിളിച്ചു നോക്കട്ടെ . “

“ആ ചെക്കൻ പിന്നെ ഒരു വഴിക്ക് പോയാൽ അന്നത്തെ കാര്യം കണക്കാ . അതെവിടുന്നാ അച്ചന്റെ അല്ലെ “

“അച്ചനും ഇങ്ങനാരുന്നോ അമ്മേ ?”

“പിന്നല്ലാതെ . മരിക്കുന്ന കുറച്ച് നാളുകളിൽ മാത്രേ വീട്ടിൽ അടങ്ങി നിന്നിട്ടുള്ളു . എപ്പൊഴും നടത്തമായിരുന്നു . അവൻ വന്നൂന്ന് തോന്നുന്നു .

ബൈക്കിന്റെ ശബ്ദം കേൾക്കുന്നുണ്ടല്ലോ . നീ ഒന്നു പോയി നോക്കിയേ .”

“ഉം . വന്നൂന്ന തോനുന്നേ . “

“എവിടെയായിരുന്നു മനുഷ്യാ ഇത്രേം നേരം . ആരുടെ വായ്നോക്കി നിന്നതാ ?”

“നീ കണ കുണന്നു പറയാതെ ഇത് ഒന്ന് വാങ്ങി വെക്ക്. “

“hmm .. ചിക്കനൊക്കെ അച്ചനും അമ്മയും വീട്ടിൽ കൊണ്ടുപോയി കറിവെയ്ക്കട്ടെ അല്ലാതെ ഇത് ഇനി ഇവിടുന്ന് കറിവെക്കാനുള്ള സമയം ഒന്നൂല്ല .

“ഓ പിന്നെ. നീ വേഗം പോയി വെച്ചാൽ മതി .

നീ ഇത് കഴുകുമ്പോഴേക്കും ഞാൻ ഉള്ളി ഒക്കെ മുറിച്ചിടാം . “

“അയ്യോ എനിക്ക് പറ്റില്ല . ഓക്കാനം വരും . അമ്മയോട് പറയാം . “

“ഉം . വേഗം . “

അമ്മയുടെ കൈയിൽ ചിക്കൻ കൊടുത്ത് അവൾ കുറച്ച് ഉള്ളിയും ഇഞ്ചിയും ഒക്കെ എടുത്ത് അവന് കൊടുത്തു .

“ഇതെവിടെ ആയിരുന്നു ഇത്രേം നേരം? എത്ര നേരം ആയി പോയിട്ട് ?”

“ഞാനവിടെ നിന്നും ഒരു പുതിയ പണി തുടങ്ങാനുള്ള സ്ഥലം നോക്കാൻ പോയി . അടുത്ത ആഴ്ച തുടങ്ങണം . നിന്റെ അച്ചൻ വിളിച്ചില്ലേ . “

“വിളിച്ചു . അവിടുന്നിറങ്ങി എന്നാ പറഞ്ഞെ .

എവിടെയാ പുതിയ പണി സ്ഥലം .?”

“അത് കഴിഞ്ഞ ആഴ്ച എടുത്തതിന്റെ അടുത്ത് തന്നാ .”

“എത് നിങ്ങളുടെ പണ്ടത്തെ ലൈനിന്റെ നാട്ടിലാണോ ?”

“ആ . അവിടെ തന്നെ . എന്തേ ?”

“ആ അത് അങ്ങനെ തന്നെ ആവുമല്ലോ എന്നാലല്ലെ അവളെ കാണാൻ പറ്റുള്ളൂ .”

“ആ . അതുതന്നെ. പറ്റുമെങ്കിൽ അവളുടെ വീട്ടിലും പോകണം . അവളുടെ കെട്ട്യോൻ നാട്ടിലില്ല എന്ന് പറയുന്നത് കേട്ടു .”

“എന്നാ എന്റെ മനു ഏട്ടന്റെ പൂതി ഞാൻ മാറ്റും .

അയ്യട എന്താ മോന്റെ ഒരു പൂതി. hmm .”

അവൾക്ക് അറിയാം അങ്ങനെ ഒന്നും ഇല്ലാ എന്നും മനുവിനെ മറ്റാരെക്കാളും വിശ്വാസവും ആണ് .

എന്നാലും ഇങ്ങനെ വല്ലോം പറഞ്ഞില്ലെങ്കിൽ അവൾക്ക് ഒരു സമാധാനവും ഇല്ല . ഇങ്ങനൊക്കെ പറയുമ്പോൾ ആദ്യമൊക്കെ മനു ദേഷ്യപ്പെടുമായിരുന്നു . ഇപ്പൊ എന്തു പറഞ്ഞാലും അവൻ അത് സമ്മതിച്ച് കൊടുക്കും .

“ഡീ ഇത്ര പോരെ സവാള. ബാക്കി നീ റെഡി ആക്കിക്കോ …..” കൈ കഴുകി അവളുടെ മുഖത്തേക്ക് വെള്ളം തെറുപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു

“എന്റെ കണ്ണിൽ ആയി കെട്ടോ . “

“ആണോ . സഹിച്ചോ .”

“പോ ജന്തൂ. “

“ആ ശെരി ജന്തു . “

“മനു ഏട്ടാ വേണ്ടേ . അമ്മയും അച്ചനും വന്നു എന്ന് തോന്നുന്നു .”

മനുവിന്റെ അമ്മായി അച്ചന്നും അമ്മയും ആണ് രാഘവനും ദേവികയും . രണ്ട് പേരും അധ്യപരായി ഇപ്പൊൾ റിട്ടയർ ചെയ്ത് കുറച്ച് രാഷ്ട്രീയവും കൃഷിയും ഒക്കെയായി തറവാട്ടിൽ നിൽക്കുന്നു .

മനുവിനോട് അവർക്ക് ഒരു പ്രത്യേക മതിപ്പാണ് .

മനുവിന് അങ്ങോട്ടും അങ്ങനെ തന്നെയാണ്.

ഊണും കഴിഞ്ഞ് കുടുംബകാര്യങ്ങൾ സംസാരിക്കുന്നതിനിടയ്ക്കാണ് അഭിയെ വീട്ടിലേക്ക് കൂട്ടുന്ന കാര്യം അമ്മായിയമ്മ പറഞ്ഞ് തുടങ്ങിയത്

“മനൂ അടുത്ത മാസം നേരത്തേ തന്നെ ഇവളെ അങ്ങോട്ട് കൊണ്ടുവാ. അവിടെ ഇവളുടെ ചേച്ചി വന്നു നിൽക്കാം എന്നു പറഞ്ഞിട്ടുണ്ട് . “

“ആ. ഇപ്പൊ വേണമെങ്കിൽ ഇപ്പൊത്തന്നെ കൂട്ടിക്കോ .”

“അയ്യട . എന്നെ പറഞ്ഞയക്കാൻ എന്താ തിരക്ക് hmm . ഞാൻ പോകുന്നില്ല . പ്രസവത്തിന്റെ ഒരു ദിവസം മുന്നേ അവിടെ വരാം .”

അഭിയുടെ സംസാരം കേട്ട് എല്ലാരും ചിരിച്ചു .

ചർച്ചയ്ക്ക് ശേഷം അടുത്ത മാസം ചെക്കപ്പ് കഴിഞ്ഞ് അവളെ അവിടെ കൊണ്ടു വിടാം എന്ന് തീരുമാനിച്ചു . 4 മണി ആയപ്പോൾ അവരൊക്കെ പോയി .

“മനു ഏട്ടാ .”.

“ഉം . എന്താ ?”

“ഇങ്ങു വാ .”

“ഞാൻ Tv കാണുവാ . എന്താ കാര്യം .?”.

“ഇങ്ങു വാ . എന്നിട്ട് പറയാം .”

“നീ പറഞ്ഞോ . ന്യൂസ് കാണുവാ .”

“ഒലക്ക. “

“അത് അമ്മയോട് ചോദിക്ക് . അടുക്കളയിലോ സ്റ്റോർ റൂമിലോ കാണും . “

“ദേ ഞാനൊന്നും പറയുന്നില്ല കെട്ടോ . Hmm.. അതേയ് നേരത്തെ അമ്മയോട് എന്താ പറഞ്ഞെ എന്നെ ഇപ്പൊ തന്നെ വീട്ടിലേക്ക് കൊണ്ടു പോയ്ക്കോ എന്നോ ?”

“അത് ഞാൻ ചുമ്മാ പറഞ്ഞതല്ലെ . നീ എന്റെ മുത്തല്ലെടീ”

“അയ്യട . എന്താ സോപ്പിങ് . ഹാ . അല്ലേലും ഞാൻ പോകാൻ കാത്തിരിക്കയാണല്ലോ .

അപ്പൊഴല്ലേ കണ്ട പെണ്ണുങ്ങളോട് ചാറ്റ് ചെയ്യാൻ പറ്റുള്ളൂ.”

“ആണോ . അത് ശരിയാ . നീ പോയിട്ട് വേണം സ്വസ്ഥമായി ഒന്ന് ഓൺലൈൻ നോക്കാൻ .”

“എന്നാ നിങ്ങളെ ഞാൻ കൊല്ലും മനുഷ്യാ. കെട്ട്യോനാണെന്നൊന്നും ഞാൻ നോക്കില്ല . “

നിറഞ്ഞൊരു ചിരി മാത്രമായിരുന്നു മറുപടി . കളിയും ചിരിയുമായി ദിവസങ്ങൾ എത്രപെട്ടെന്നാ പോയത്

“എന്താടീ ഇഞ്ചി കടിച്ച കൊരങ്ങിനേ പോലെ ഇരിക്കുന്നേ ?”

“ഒന്നൂല്ല . അതേയ് ഞാൻ നാളെ തന്നെ പോകണോ വീട്ടിൽ” .?.

“എന്തേ ? നിന്റെ അമ്മയും ചേച്ചിയും നാളെ വരും എന്നല്ലേ പറഞ്ഞത് .”

“എനിക്കിവിടെ നിന്നാൽ മതി . ഞാൻ പോകൂല

“അയ്യോ . നീ പോകുന്നില്ലേ പോകണ്ട .

അല്ലെങ്കിൽ നീ പോയ്ക്കോ . അവിടാകുമ്പോ നിന്റെ ചേച്ചിയും ഉണ്ടല്ലോ . ഇവിടെ ഞാൻ പണിക്ക് പോയാൽ അമ്മ അല്ലെ ഉള്ളു . പെട്ടെന്ന് വല്ല വേദനേം വന്നാൽ അമ്മയ്ക്ക് ഒറ്റയ്ക്ക് ഒന്നും പറ്റില്ല

“ഉം . അതേയ് ഞാൻ ഇവിടുന്നു പോയാൽ ഓൺലൈനേൽ കേറിയിരിക്കാം എന്ന് വിചാരിക്കണ്ട കെട്ടോ . ഞാൻ ലാസ്റ്റ് സീൻ നോക്കും 10 മണിക്ക് ശേഷം ഓൺലൈൻ കണ്ടാൽ അപ്പൊ തന്നെ ഞാനിങ്ങോട്ട് വരും . പറഞ്ഞേക്കാം .”

“കുട്ടി മാമയ്ക്ക് എന്നെ സംശയമാണോ ?”

“ആ അതേ . എങ്ങനെ സംശയിക്കാതിരിക്കും നാട്ടിലെ കോഴിയല്ലെ ?”

“കോഴി നിന്റെച്ചൻ രാജപ്പൻ .”

“രാജപ്പനോ . ദേ മനുഷ്യാ എന്റെച്ചനേ മാറ്റി പറഞ്ഞാലുണ്ടല്ലോ .”

“ആഹ് . എന്റെ കൈ . എനിക്കും നുള്ളാനൊക്കെ അറിയാം കെട്ടോ ?”

“ആ വേദനിക്കണം . എന്റെ അച്ചനേ പറഞ്ഞിട്ടല്ലേ ?”

“എന്നെ പറയുന്നതിനൊന്നും കുഴപ്പമില്ല അല്ലേ ?”

“ആ . അതൊക്കെ ഞാൻ പറയും . “

“അതേയ്”

“ആ”

“അതേയ് ……”

“ആ …..”

“നാളെ പോയ് വരുമ്പോൾ എനിക്കൊരു മോളെ തരണം കേട്ടോ ?”

“അയ്യട . കൊഞ്ചല്ലെ. എന്റെ മോനാ . “

“അല്ല മോളാ . “.

അവളുടെ വയറിലേക്ക് മുഖം ചേർത്ത് അമർത്തികൊണ്ട് മനു പറഞ്ഞു .

“എന്റെ ചെക്കാ ലോകത്തിലേ ഏറ്റവും വല്ല്യ ഭാഗ്യവതി ഞാനായിരിക്കും .”

കുറച്ച് നേരത്തേ മൗനത്തിന് ശേഷം കണ്ണു തുടച്ച് കൊണ്ട് അവൾ പറഞ്ഞു .

“ആണോ ?”

“ഇപ്പൊ മരിച്ചാലും സന്തോഷമാ എനിക്ക് .”

“അയ്യട . പെണ്ണ് റൊമാന്റിക്കായല്ലോ . “

“സത്യം പറഞ്ഞതാ മനുഷ്യാ .

“hmm .”

അടുത്ത ദിവസം ഉച്ചയോടെ തന്നെ അവളെ കൊണ്ടു പോകാൻ അമ്മയും ചേച്ചിയും പിന്നെ 2 ബന്ധുക്കളും വന്നു . പോകാനുള്ള ഒരുക്കം നേരത്തേ നടത്തിയിരുന്നു .

“എന്നാൽ ഞങ്ങളിറങ്ങട്ടെ ഗൗരിയേച്ചീ.”

“ആ . ശ്രദ്ധിച്ച് പോകണം . പതുക്കെ പോയാൽ മതി. “

“ആ . മനൂ എന്നാൽ പിന്നെ ഞങ്ങളിറങ്ങാം . “

“ആ . അഭീ ഇന്നലേ പറഞ്ഞതോർമ്മയുണ്ടല്ലോ ? അതു മറക്കണ്ട .”

“എന്തു കാര്യാ ?

ചേച്ചിയുടെ ചോദ്യം അവളോടായിരുന്നു .

കണ്ണു തുടച്ച്കൊണ്ടുള്ള ഒരു ചെറിയ ചിരി ആയിരുന്നു അവളുടെ മറുപടി .

അവൾ പോയപ്പോൾ അറിയാതെ നിറഞ്ഞ കണ്ണുനീർ അമ്മ കാണാതിരിക്കാൻ ശ്രദ്ധിച്ച് കൊണ്ട് മുകളിലേക്ക് സ്റ്റെപ്പ് കേറവേ സാരിതലപ്പ് കൊണ്ട് കണ്ണും മൂക്കും തുടച്ച് കൊണ്ട് അമ്മ അടുക്കളയിൽ നിൽക്കുന്നുണ്ടായിരുന്നു……

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Anu knr

Scroll to Top