ഭദ്രാർജുനം, നോവൽ, ഭാഗം 12 വായിച്ചു നോക്കൂ…

രചന : ഭദ്ര

ഭദ്രക്കുള്ള ജ്യൂസ്‌ ആയി വന്ന രുദ്രൻ കണ്ടത് അച്ചുവിന്റെ നെഞ്ചിൽ ചാരി കിടക്കുന്ന തന്റെ കുഞ്ഞിയെ ആണ്…

ആ ഒരു നിമിഷം അവനുള്ളിൽ കുറച്ചു കുശുമ്പ് തോന്നിയെങ്കിലും,

അവൻ അവരെ ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുമ്പോൾ ആണ് അവി ഹോസ്പിറ്റൽ ബില്ല് അടച്ചു വന്നത്. രുദ്രനൊപ്പം ഒരു പുഞ്ചിരിയോടെ നോക്കി നിന്നെങ്കിലും അവൻ കട്ടുറുമ്പ് ആവാൻ ശ്രെമിച്ചു.

” ഹലോ ACP സർ…

ഇതിന് വേണ്ടിയാണോ ഓഫീസിൽ നേരെ ഇങ്ങോട്ട് വന്നേ.. നാണം ഇല്ലേ നിനക്ക്,ഞങ്ങടെ മുന്നിൽ വച്ചു ഞങ്ങടെ പെണ്ണിനെ കെട്ടിപിടിച് ഇരിക്കാൻ.

യൂണിഫോം പോലും അഴിക്കാതെ വന്നേക്കുന്നു അവൻ, ഞങ്ങടെ പെ=ങ്ങളെ വഴി തെറ്റിക്കാൻ…”

പെട്ടന്ന് രുദ്രനേം അവിയേം കണ്ടതും രണ്ടുപേരും ഞെട്ടിയിരുന്നു. ഭദ്രയാണെങ്കിൽ അവരെ കണ്ടതും തല താഴ്ത്തി ഇരുന്നു, ഏട്ടൻമാരുടെ മുഖത്തു നോക്കാൻ അവൾക്ക് ചമ്മൽ തോന്നി…

അച്ചുവിനാണെങ്കിൽ അവിയുടെ വർത്താനം കേട്ടപ്പോ ചൊറിഞ്ഞു വന്നു… എന്നാലും അവൻ ഒരുത്തരി പോലും വിട്ട് കൊടുക്കാൻ പോയില്ല…

” ഓഹ്.. പിന്നെ … നിന്റെ പെങ്ങൾ വഴി തെറ്റാതിരിക്കാൻ വേണ്ടിയായിരിക്കും ആദ്യം ഏട്ടൻമാര് കെട്ടുന്നത്…

നാണമില്ലേന്നാ ചോദ്യം ഞാനാ അങ്ങോട്ട് ചോദിക്കേണ്ടേ… പെങ്ങളെ നിർത്തി ആങ്ങളമാർ കെട്ടുന്നു. എവിടേം ഇല്ലാത്ത ഏർപ്പാടാ നിങ്ങൾ ചെയ്യുന്നേ….

ഞാൻ വെറുതെ എന്റെ പെണ്ണിനോട് മിണ്ടിയാൽ അപ്പൊ കുറ്റം… പിള്ളേരെ പഠിപ്പിക്കുന്ന വാദ്യര് മരംചുറ്റി പ്രേമം കൊണ്ടു നടക്കുന്നതിൽ തെറ്റൊന്നും ഇല്ലേ… വെറുതെ പിള്ളേരെ തെറ്റിക്കാൻ…

‘ ‘ മോനെ ACP …. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തല്ലേ.. ഞങ്ങളെ കെട്ടിക്കാൻ നീയല്ലേടാ തെണ്ടി ഇവൾക്കൊപ്പം നിന്നെ.. എന്നിട്ട് ഞങ്ങളെ പറയുന്നോ??? ”

അവി അച്ചുവിന്റെ കോളറിൽ പിടിച്ചു ചുമരിലേക് ചേർത്ത് നിർത്തി. രുദ്രൻ അവരുടെ വഴക്ക് കണ്ട് ചിരിയോടെ ഭദ്രക്കു അരികിൽ ഇരുന്നു..

” അതേടാ.. നിന്നെയൊക്കെ കെട്ടിച്ചില്ലെങ്കിൽ ആ കാര്യം ഒരു കാര്യം പറഞ്ഞു ഇവൾ അവിടെന്ന് പോരും… അത് തടയാൻ തന്നെയാടാ ഞാൻ ഒരു മുഴം മുന്നേ എറിഞ്ഞത്..എപ്പടി മോനെ.”

അച്ചുവിന്റെ വർത്താനം കേട്ട് അവി തലയിൽ കൈ വച്ചു…

” അതേയ്… കഴിഞ്ഞെങ്കിൽ വേഗം പറ, വീട്ടിൽ പോയിട്ട് കുറച്ചു പണിയുണ്ട്.. ”

” പിന്നെ നിന്റെ പണി ഇനി സൊള്ളൽ അല്ലെ…

ആ എന്തായാലും ഇവളെയും കൊണ്ട് വേഗം പോവാം. ഇല്ലെങ്കിൽ ചിലരുടെ കണ്ണ് കിട്ടും.. ”

” മോനെ അളിയാ നീ എന്റേന്ന് മേടിക്കാൻ നിൽക്കണ്ട..”

” ഓഹ്… ആയിക്കോട്ടെ..

❤❤❤❤❤❤❤❤

ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തുമ്പോൾ രാത്രി ആയിരുന്നു .. മുറിയിൽ കേറിയ ഉടനെ ഭദ്ര കിടന്നിരുന്നു. കഞ്ഞി കുടിക്കാൻ മടി കാണിച്ചപ്പോൾ മാളു രുദ്രനെ വിളിച്ചു.

” എന്താ കുഞ്ഞി ഇത്.. ഒന്നും കഴിക്കാതെ എന്റെ മോളാകെ ക്ഷീണിച്ചിരിക്കാ.. കുറച്ചു കുടിക്ക്..ഇല്ലേൽ ഏട്ടനും ഒന്നും കഴിക്കില്ലാട്ടോ…. അല്ലേൽ ഏട്ടൻ കോരി തരാം.. ”

ഏട്ടനെ വിഷമിപ്പിക്കാൻ സാധിക്കാത്തത് കൊണ്ടു സ്വയം കോരി കഴിച്ചു..

അവളെ വിഷമിപ്പിക്കാതിരിക്കാൻ അവൻ ഒന്നും അവളോട്‌ ചോദിക്കാതെ മരുന്ന് കൊടുത്ത് ഉറക്കാൻ കിടത്തി…

❤❤❤❤❤❤❤❤❤

അച്ചു വീട്ടിൽ എത്തിയിട്ടും ഉറക്കം കിട്ടാതെ വല്ല്യ ആലോചനയിലാണ്.

എന്തായിരിക്കും പെട്ടന്ന് അവൾക്ക് പറ്റിയത്…

ടെൻഷൻ ആവാൻ മാത്രം വല്ല്യ പ്രശ്നം എന്താ… ഇനി അനന്തേട്ടൻ പഴയ സ്വഭാവം എടുത്തിരിക്കുമോ..??

അവന്റെ പോലീസ് ബുദ്ധിയിൽ അവൻ പലതും ചിന്തിച്ചു കൂട്ടാൻ തുടങ്ങി.. പിന്നീട് എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണു…

❤❤❤❤❤❤❤❤❤

നേരം വെളുത്തിട്ടും ഭദ്ര പുറത്തേക്കു ഇറങ്ങാതെ മുറിയിൽ തന്നെ ഇരുന്നു.. സാധാരണ ഏട്ടന് ചായ കൊടുക്കലും ഡ്രസ്സ്‌ അയൺ ചെയ്യലും ആയി തിരക്കിൽ ആവാറുള്ളതാ.. ഇന്ന് ഒന്നിനും തോന്നാത്ത കാരണം അവിടെ തന്നെ ഇരുന്നു..

എന്നാൽ രുദ്രന്റെ കാര്യങ്ങൾ എല്ലാം മാളു തന്നെ ചെയ്യുന്നുണ്ടായിരുന്നു..

❤❤❤❤❤❤❤❤

അച്ചു പറഞ്ഞത് പോലെത്തന്നെ രാവിലെ വീട്ടിൽ എത്തി.

‘ ഇന്നെന്താ ഓഫീസിൽ പോയില്ലേഡാ..? ”

” ഇല്ലാ.. ഇന്ന് ഒരാളെ കൊണ്ട് പുറത്ത് പോവാൻ ഉണ്ട്‌. അത്യാവശ്യം ആയത് കൊണ്ട് ലീവ് എടുത്തു.”

” ആഹാ.. അത് നന്നായി.. പിന്നെ ഒരു കാര്യം പറയാനുണ്ട്. ഈ ഞായറാഴ്ച നല്ലൊരു മുഹൂർത്തം ഉണ്ട്, അത് മതിന്നാ അനന്തേട്ടൻ പറയണേ.. സർനു ഒഴിവ് ഉണ്ടാവില്ലേ..? ”

രാവിലെതന്നെ കളിയാക്കുന്ന രുദ്രനെ അച്ചു ഒന്ന് തറപ്പിച്ചു നോക്കി..

” ഒഴിവ് ഒക്കെ ഞാൻ ഉണ്ടാക്കികൊണ്ട്.. നിങ്ങടെ കഴിഞ്ഞിട്ട് വേണ്ടേ എനിക്ക് ഒന്ന് സെറ്റിൽ ആവാൻ.. ”

” നല്ല ആത്മാർത്ഥ സുഹൃത്ത്.. സ്വന്തം കാര്യത്തിന് വേണ്ടി ഇങ്ങനെ കിടന്നു വളഞ്ഞു മൂക്കു പിടിക്കുന്ന സാധനം..

അച്ചു ഒന്നു ചിരിച്ചു…

” അതൊക്കെ വിട്.. നിന്റെ പെങ്ങൾ എവിടെ?

ഇത് വരെ റെഡി ആയില്ലേ? ”

” റെഡി ആവാനോ? എങ്ങോട്ടാ രാവിലെതന്നെ? ”

” ഒന്ന് കറങ്ങാൻ.. പിന്നെ.. അത് ഞാൻ വന്നിട്ട് പറയാം.. അവൾ എവിടെ? ”

” മ്മ്.. മുറിയിൽ നിന്ന് പുറത്ത് ഇറങ്ങുന്നില്ല.

പിന്നെന്താന്നറിയില്ല, എന്നോട് ഒന്നും മിണ്ടുന്നില്ല..

ഞാൻ ചെന്നാൽ താഴെ നോക്കിയിരിക്കും.

നീ ഒന്ന് സംസാരിച്ചു നോക്ക്… അവള് ഒന്ന് മിണ്ടാതെ എനിക്ക് പറ്റുന്നില്ലടാ.. ”

രുദ്രന്റെ കണ്ണുകൾ നിറഞ്ഞതും, അച്ചു അവനെ കെട്ടിപിടിച്ചു

‘ നീ വിഷമിക്കണ്ട, അതിനാ ഞാൻ ഒന്നു പുറത്തേക്കു കൊണ്ടു പോവുന്നെ …. എന്തായാലും ഞാൻ ഒന്ന് നോക്കിയിട്ട് വരാം.. ”

അച്ചു പോകുന്നത് നിറഞ്ഞ മിഴികളാൽ രുദ്രൻ നോക്കി നിന്നു..

അച്ചു നേരെ ഭദ്രയുടെ മുറിയിൽ കേറി..

വെറുതെ മുടി അഴിച്ചിട്ട് പുറത്തേക്കു നോക്കി ഇരിക്കുന്ന അവൾക്കരികിൽ അവൻ ചെന്നിരുന്നു.

” അതേയ്യ്… കിനാവ് കാണാൻ സമയം ഉണ്ട്..

ഇന്നലെ ഞാൻ പറഞ്ഞത് ഓർമ്മയില്ലേ ? വേഗം റെഡി ആയി വാ.. നമുക്ക് ഒന്ന് കറങ്ങിട്ട് വരാം”

” ഞാൻ.. ഞാൻ എങ്ങോട്ടും ഇല്ല അച്ചവേട്ടാ..

എനിക്ക് ഇവിടെ ഇരുന്നാൽ മതി.. ”

“10 മിനിറ്റ്. അതിനുള്ളിൽ റെഡി ആയില്ലെങ്കിൽ ഇതേ കോലത്തിൽ ഞാൻ കൊണ്ടോവും.. വേഗം. സമയമില്ല..

അച്ചു പുറത്ത് പോയ ഉടനെ ഭദ്ര എണീറ്റ് ഒന്ന് ഫ്രഷ് ആയി ഒരു പിങ്ക് ചുരിദാർ എടുത്തിട്ട് പുറത്തേക്കു വന്നു..

പൂമുഖത്തു ഏട്ടനോട് സംസാരിക്കുന്ന അച്ചുവിനെ കണ്ടപ്പോൾ ഒരു പേടി തോന്നി അവൾക്ക്

” ഡീ.. അവിടെ നിന്ന് കഥകളി കാണിക്കാതെ വന്നു വണ്ടിയിൽ കേറ്..”

രുദ്രനെ ഒന്ന് നോക്കി, അവൾ വണ്ടിക്ക് അരികിലേക് നടന്നു.. എന്തോ പെട്ടന്ന് അവൾ തിരിച്ചു വന്നു…

‘ ഏട്ടാ… ഞാൻ അച്ചുവേട്ടനൊപ്പം പോയി വരാം. ”

രുദ്രൻ സന്തോഷം കൊണ്ടു അവളുടെ നെറുകിൽ ഒന്ന് തലോടി…

” മ്മ്.. ഏട്ടന്റെ കുട്ടി പോയി വാ.. പിന്നെ..

തിരിച്ചു വരുമ്പോ ഏട്ടന്റെ പഴയ കുഞ്ഞിപ്പെണ്ണായി വന്നാൽ മതി. മോളെ ഇങ്ങനെ കാണുമ്പോൾ ഏട്ടന് സഹിക്കുന്നില്ല… എന്തായാലും പോയി വാ ”

അവളെ നിറഞ്ഞ മനസ്സോടെ യാത്രയാകുന്ന ഏട്ടന് ഒരു പുഞ്ചിരി കൊടുത്ത് അവൾ വണ്ടിയിൽ കേറി..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : ഭദ്ര


Comments

Leave a Reply

Your email address will not be published. Required fields are marked *