വിഷ്ണുവേട്ട.. ഇനി എന്റെ വിരലുകൾ തൊടാനും പിടിക്കാനുമൊന്നും വരല്ലേ കേട്ടോ”

രചന : വിജയ് സത്യ

അകലം

❤️❤️❤️❤️❤️❤️❤️

” വിഷ്ണുവേട്ട ..ഇനി എന്റെ വിരലുകൾ തൊടാനും പിടിക്കാനുമൊന്നും വരല്ലേ കേട്ടോ”

മായ മുഖം താഴ്ത്തി തറയിൽ നോക്കിക്കൊണ്ടു പറഞ്ഞു .

വിഷ്ണുവിനു അത്ഭുതമായി തന്റെ പ്രണയിനി തന്നെയാണോ ഇത് പറയുന്നത് .മായ എട്ടാംക്ലാസ് പഠിക്കുമ്പോഴേ വിഷ്ണു പ്രണയിക്കാൻ തുടങ്ങിയതാണ്!

അയല്പക്കങ്ങളിൽ തന്നെയാണ് രണ്ടുപേരുടെയും വീടുകൾ.കുന്നിൻ ചെരുവിൽ പശുവിനെ തീറ്റുമ്പോഴും

സ്കൂളിൽ പോകുമ്പോഴും , പാടവരമ്പത്തും, ആറ്റിലും , കുളക്കടവിലും പതിവായുള്ള ക്ഷേത്രദര്ശന വേളയിലുമൊക്കെയായി ആ പ്രണയ വല്ലരി പൂത്തുലഞ്ഞു .

റേഷൻ ഷോപ്പിൽ പോകുമ്പോൾ ആളില്ലാത്ത പാതയിൽ വിഷ്‌ണുവിന്റെ സൈക്കിളിൽ മുന്നിലും പിറകിലുമായിട്ട് വരെ ഇരുന്നിട്ടുണ്ട് . അപ്പോഴൊന്നും പെണ്ണിന് ഒരു കുഴപ്പവുമില്ലായിരുന്നല്ലോ വിഷ്ണു ഓർത്തു .

“ഓ അതിനു എന്നാ പറ്റി കൊച്ചേ ..ഞാൻ വിരലുകൾ കടിച്ചു മുറിച്ചു തിന്നിട്ടൊന്നുമ്മുമില്ലല്ലോ ..?”

അവൻ പരിഭവപ്പെട്ടു .

“അതല്ല ..അങ്ങനെയൊന്നും വേണ്ട ..”

“വേണ്ടെങ്കിൽ വേണ്ട ..പക്ഷെ മുഖത്തു നോക്കുന്നില്ലല്ലോ ..അതെന്നാ ..?”

അവൾ മറുപടിയൊന്നും പറഞ്ഞില്ല .നാണിച്ചു തല താഴ്ത്തി കാലിന്റെ ചുണ്ടുവിരലാൽ കളംവരച്ചിരുന്നു .

ഇന്നലെ പ്ലസ് ടു പാസായി അതിന്റെ ഒരു മധുരം വിഷ്ണുവിന്റെ കൈകളിൽ എത്തിക്കാൻ അവൾ ഓടിക്കിതച്ചു വന്നതായിരുന്നു .

ആ വിജനതയിൽ; സ്കൂളിൽ നല്ല മാർക്കോടെ വിജയം വരിച്ചതിന്റെ സന്തോഷം അവനോടു പങ്കുവെക്കുകയായിരുന്നു താൻ !

സംസാരത്തിനിടയിൽ എപ്പോഴോ വിഷ്ണുവേട്ടൻ തന്റെ രണ്ടുകൈയുടെ വിരലുകളിൽ തെരു പിടിച്ചു.ഒരു നിമിഷം എന്താണ്‌ സംഭവിക്കുന്നതെന്ന് അവൾക്കു മനസിലായില്ല .വിഷ്ണുവിന്റെ കൈകളിലെ ചെറു ചൂടിൽ തന്റെ വിരലുകളിൽ ഒരു തൂവൽ സ്പർശം പടർന്നു കയറുന്നു .ആ നിമിഷം അവൾ ആ നിർവൃതിയിൽ ലയിച്ചുപോയി.വിഷ്ണുവേട്ടന്റെ മൃദുലമായ ചുണ്ടിൻ സ്പര്ശനത്തിൽ കൈയിൽകൂടി സ്‌പുല്ലിംഗം ശരീരത്തിൽ കയറുന്ന ആ നിമിഷം അവളിൽ വന്ന മാറ്റം അവളെ വിസ്മയിപ്പിച്ചു .

ഞൊടിയിടയിൽ വിഷ്ണുവേട്ടന്റെ കരതാരിൽനിന്നും അവൾ തന്റെ കൈത്തടം സർവ്വ ശക്തിയുമെടുത്തു വലിച്ചെടുക്കാൻ ശ്രമിച്ചു.മനസുകൊണ്ട് ആണ് ആ പ്രയത്നം ശരീരത്തിന് ഒരു ശക്തിയുമില്ലെന്നു തോന്നി . എങ്ങനെയെക്കൊയോ വിടുവിച്ച കൈ ശക്തിയായി കുടഞ്ഞു അവൾ ഒരോട്ടമായിരുന്നു വീട്ടിലേക്കു .

ഛെ ..എന്തൊരു കഷ്ടമാണ് ..ദിവ്യമായി താൻ സൂക്ഷിക്കുന്ന പ്രണയത്തിൽ എപ്പോഴാണ് ഇത് പോലുള്ള കലർപ് കടന്നു വന്നത് .വീട്ടിലെത്തിയ അവൾ ചിന്താകുലയായിരുന്നു . സ്ത്രീകൾക്ക് അതിരു കവിഞ്ഞ സന്തോഷം വരുമ്പോഴാണ് അവർ അപകടത്തിൽ പെടുന്നതെന്നു താൻ വായിച്ചിട്ടുണ്ട് ,എക്സമിനു നല്ല മാർക്ക്‌ കിട്ടിയതും വിഷ്ണുവേട്ടനെ കണ്ടു പറയാനുള്ള കൊതിയും ഓക്കെ തന്നെ തന്റെ ശാരീരിക പെരുമാറ്റത്തിൽ നിയന്ത്രണം നഷ്ടപെടുത്തിയിക്കുന്നു . അതാണ് വിഷ്ണുവേട്ടന് തന്നെ കൈയിൽ കയറിപിടിക്കാൻ തോന്നിയത് .ഒരു പക്ഷെ വിഷ്ണുവേട്ടൻ അങ്ങനെ ചെയ്‌തെങ്കിലും താനറിയാതെ ആ സ്പര്ശനത്തിനു തന്റെ മനസ്സ് കൊതിച്ചിട്ടുണ്ടാകുമോ ?

തന്റെ മനസ്സ് തന്നെ കൈവിട്ടു .അതു സഹിക്കാം

ശരീരമോ അതു ഇണയോടുള്ള കർത്തവ്യം അതിന്റെ പരമ കാഷ്ഠയിൽ എത്തിച്ചു .

അതാണ് അവിടെ സംഭവിച്ചത് .ജീവിതത്തിൽ ആദ്യമായി സ്പര്ശനത്തിനു ഇത്ര മാസമാരികത ഉണ്ടെന്നു മനസിലായത് .വെറുതെയല്ല പ്രകൃതിയും സമൂഹവും ഇതിനു സദാചാരത്തിന്റെ പരിധികൾ കല്പിക്കുന്നത് .

ഇതുപോലെയുള്ള സ്പർശനത്തിൽ കിട്ടുന്ന ഞരമ്പുവലിച്ചിലുകളോ ,ഓടി വന്നു ബാത്‌റൂമിൽ കയറി പരിശോധിച്ചപ്പോൾ വസ്ത്രത്തിൽ കണ്ട ബഹിർസ്പുരണരേണുക്കളോ അല്ല യഥാർത്ഥ പ്രേമം .അതു കൊണ്ടാണ് അവൾ വിഷ്ണുവിനെ കണ്ടപ്പോൾ ഇന്നു അങ്ങനെ പറഞ്ഞത് .!!

‘ഇനി അങ്ങെനെ ഒന്നും വേണ്ട ‘ ന്നു

വിഷ്ണുവും മോശക്കാരനല്ലായിരുന്നു .അവനും അവളുടെ ആ വാക്ക് പാലിച്ചു കൊണ്ട് തന്നെയാണ് പിന്നീടങ്ങോട്ട് തങ്ങളുടെ പ്രണയ നൗക തുഴഞ്ഞത്

അതുകൊണ്ട് തന്നെ വിവാഹം വരെ കൃത്യമായ അകലം പാലിക്കാൻ അവർക്കായതു .അതു കൊണ്ട് തന്നെ തേപ്പ് കിട്ടാതെ വിജയത്തിലെത്താനായതും .ഇന്നു തേപ്പ് കിട്ടുന്നവർ ഇത് പോലുള്ള സ്പർശന സുഖത്തിൽ ലയിച്ചു വീണ്ടും വീണ്ടും അതു തേടി പോയി വില കളയുന്നത് കൊണ്ടാണ് പ്രേമ സാക്ഷാത്കാരം നടക്കാതെ പോവുന്നത്. പ്രണയിതാക്കളെ നിങ്ങൾ ലക്ഷ്യത്തിൽ എത്തുംവരെ കൃത്യമായ അകലം പാലിക്കൂ .നിങ്ങളുടെ പ്രേമവും മൂല്യമുള്ളതാകും വിജയിക്കും .

NB: ഇവിടം പറഞ്ഞ അകലം എന്നത് സാമൂഹിക അകലം ആയി തെറ്റിദ്ധരിച്ചു പല ഫുദ്ധി ജീവികളായ വായനക്കാരും എഴുത്തുകാരും വന്ന് രോധിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു.

വായനയിലും സാക്ഷരരും നിരക്ഷരരും ഉണ്ട്.. പ്രണയാവേശത്താൽ തന്നെത്താൻ മറന്നു ചെയ്യുന്ന കുരുത്വം കെട്ട പ്രവർത്തിയിൽ ഒരു അകലം പാലിക്കണം എന്നാണ് പറഞ്ഞത്.. സാക്ഷരരായ വായനക്കാർക്കത് മനസ്സിലായിട്ടുണ്ട്…

അല്ലാത്തവരെ കുറിച്ച് എന്ത് പറയാൻ ഞാൻ ചിരിച്ച് ഒപ്പിച്ചു കൊണ്ടിരിക്കുന്നു..🤣🤣🤣

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : വിജയ് സത്യ