കിണറു വക്കത്ത് നിന്നും ഞാനെൻ്റെ കറുത്ത ഷെഡ്ഡി വലിച്ചു കയറ്റുമ്പോഴ പുറത്തെ മടൽ പൊള്ളിച്ച.. നീരിൽ നിന്നും

രചന : മനു തൃശ്ശൂർ

നിൻ്റെ മുഖമൊക്കെ നീര് വന്നു വീക്കം വച്ചിട്ട് ഉണ്ടല്ലൊ ?? അമ്മയെന്നെ അടിമുടി നോക്കി !!

എൻ്റെ ഇടത്തെ കണ്ണിന് പുരികത്തിന് മുകളിൽ നന്നായി മുഴച്ചിട്ടുണ്ട് ..

ഇതെന്നാ പറ്റിയതാട…??

” ഞാനൊന്നു മുട്ടി …..അല്ലമ്മ എൻ്റെ തലയൊന്നു മുട്ടി..

നുണ പറയണ്ട കളിക്കുമ്പോൾ പിള്ളേരുമായ് തല്ലുക്കൂടി കാണും അസത്ത് ..

അമ്മയുടെ വാക്കുകൾ കേട്ടതും എൻ്റെ സമനില തെറ്റി കൈ വിറപ്പൂണ്ടു ഞാൻ അകത്തേക്ക് നടന്നു..

അന്ന് രാത്രി കിണറിൻ്റെ വക്കത്ത് നിന്നും കുളിക്കുമ്പോൾ നടുംപ്പുറത്ത് വല്ലാത്ത നീറ്റൽ..

ആ ഗോപുമോൻ ബാക്കിയുള്ള നാറികളുടെ മുന്നിലിട്ട് മടൽ ബാറ്റ് വച്ച് നാലഞ്ച് തവണയ നടുംപ്പുറം തല്ലി പൊളിച്ചത് !! ഓർത്തപ്പോൾ എൻ്റെ പല്ലുകൾ ഞെരിച്ചു വിരലുകൾ മടക്കി ഞരമ്പുകൾ വലിഞ്ഞു കയറി..

“തെണ്ടികൾ

നിന്നോടൊക്കെ പകരം വീട്ടുമെട പന്ന്യോളേ…

ഞാനെന്റെ മനസ്സിൽ ശപഥം ചെയ്തു അന്ന് രാത്രി കിടന്നിട്ടും ഉറക്കം വന്നില്ല

മനസ്സിൽ മുഴുവൻ അവൻമാർ എന്നെ നാണമില്ലാതെ നിലത്തിട്ട് തല്ലി ചതക്കാണ് ആദ്യം കരച്ചിൽ വന്നു പിന്നെ മുഖത്തെ ഞെരമ്പുകൾ വലിഞ്ഞു നെഞ്ചിൽ പകമൂത്തു വന്നു

എങ്ങനെ എങ്കിലും സൂപ്പർ ഹീറോ പവർ കിട്ടിയിരുന്നെ അവരെ എനിക്ക് വലിച്ചിട്ടു തല്ലായിരുന്നേനെ

ആലോചിച്ചു കിടന്നു എപ്പോഴോ മയങ്ങി കണ്ണുകൾ അടഞ്ഞു..

കിണറു വക്കത്ത് നിന്നും ഞാനെൻ്റെ കറുത്ത ഷെഡ്ഡി വലിച്ചു കയറ്റുമ്പോഴ പുറത്തെ മടൽ പൊള്ളിച്ച നീരിൽ നിന്നും എന്തൊ ശരീരം മൊത്തം പടർന്നു കയറുന്നു അറിഞ്ഞു..

കൈയ്യിലേക്ക് നോക്കിയപ്പോൾ കാന്തത്തിൻ്റെ തരികളെ പോലെ കറുത്ത ദ്രാവകം കൈകളിൽ അരിച്ചു പടർന്നു പിടിച്ചു ഭയപ്പെട്ട് ഞാൻ കുടഞ്ഞെറിയാൻ നോക്കി !!

പോണില്ല അടുത്ത നിമിഷം മുഖത്തേക്ക് പടർന്നു കയറും പോലെ ഞാനുള്ളിൽ ചിരിച്ചു

ഇനിയെങ്ങനും ബാറ്റ്മാൻ പവർ വന്നതാണോ ഓർത്തു

അങ്ങനെ നിൽക്കുമ്പോഴ അപ്പുറത്തെ രാജണ്ണൻ്റെ വാർപ്പിൻ്റെ മുകളിൽ നിന്നും നിറഞ്ഞു നിന്ന വട്ടർടാങ്ക് ഉരുണ്ടു താഴെ നിൽക്കുന്ന കൊച്ചിൻ്റെ നേർക്ക് കുപ്പുക്കുത്തി വരുന്നത് കണ്ടത്.

ഒരു നിമിഷം ഞാൻ നിന്ന നിൽപ്പിൽ ബാറ്റ്മാനെ പോലെ പറന്നു മിന്നൽ വേഗത്തിൽ കുട്ടിയെ വാരിയെടുത്തു മുറ്റത്ത് കിടന്നിരുന്ന രാജണ്ണൻ്റെ മാരുതി കാറിന് മുകളിൽ പറന്നിറങ്ങി എൻ്റെ കാൽപ്പാദം കൊണ്ട് കാറ് ശക്തമായി ഒന്നു കുലുങ്ങി പൂഴിമണ്ണ് പറന്നു

ഞാനൻ്റെ കറുത്ത ചിറകുകൾക്ക് ഇടയിൽ ചേർത്ത് പിടിച്ച കുഞ്ഞിനെ നോക്കി അവളാകെ പേടിച്ച് ഇരിക്കാണ് മെല്ലെ കാറിന്റെ മുകളിൽ നിന്നും മണ്ണിലേക്ക് പറന്നിറങ്ങി..

കൊച്ചിനെ മുറ്റത്ത് നിർത്തി തിരിച്ചു പറക്കാൻ നേരത്ത് ആ കൊച്ചെൻ്റെ കൈയ്യിൽ പിടിച്ചു !!

തിരിഞ്ഞു നോക്കിയപ്പോൾ .!!

ആ പീക്കിരിപെണ്ണ് ഒരൊറ്റ ചോദ്യം ..

“അങ്കിളാര..??

ഞാൻ മധുരമായ് മെല്ലെ ചിരിച്ചു…

“ബാറ്റ്മാൻ സൂപ്പർ ബാറ്റ്മാൻ ..

അങ്കിളിനെങ്ങനെ സൂപ്പർ പവർ കിട്ടി ..

“അതോ ബാറ്റ് കൊണ്ട് അടി കിട്ടിയ സൂപ്പർ പവർ കിട്ടും..

“എന്നിട്ടും ഇത്രയും പവറുള്ള അങ്കിളിന് ആകെ ഇടാൻ ഈ കറുത്ത ഷെഡ്ഡി മാത്രമെ ഉള്ളു ??

“യ്യോ….

അന്നേരത്ത എനിക്ക് ബോധം വന്നു ഞാനെൻ്റെ കറുത്ത വിടർന്ന ചിറകുകൾ കൊണ്ട് നാണം മറച്ചു കൊച്ചിനെ നോക്കി…

“പോ കുരിപ്പെ അവിടേന്ന്

അടുത്ത നിമിഷം ആരെങ്കിലും എൻ്റെ സൂപ്പർ പവർ കാണുമെന്ന് കരുതി ചിറകുകൾ വിടർത്തി അവിടെം നിന്നും ഞാൻ പടിഞ്ഞാറോട്ട് പറന്നു…

കണ്ണ് തുറന്നപ്പോൾ നേരം വെളുത്തിരിക്കുന്നു വായേൽ നിന്നും ഒഴുകിയ ഉമിനീർ ഉണങ്ങിയ കവിളും ചൊറിഞ്ഞു ഞാനെണിച്ചു മുറ്റത്തേക്ക് ചെന്ന് വാഴമെ ചാരി നിന്ന് മുണ്ട് പൊക്കുമ്പോഴ ..

രാജണ്ണൻ്റെ മുറ്റത്ത് എല്ലാവരും കൂടി നിൽക്കുന്നു കണ്ട് രാജണ്ണൻ്റെ ഭാര്യ കൊച്ചിനെ വാരിയെടുത്തു ഭയപ്പെട്ടു തലോടുന്നുണ്ട്. തൊട്ടടുത്ത് വാട്ടർടാങ്ക് വീണ് കിടക്കണ് കണ്ടു.

ഞാനതല്ലാം നോക്കി വായേം പൊളിച്ചു നിൽക്കുമ്പോഴ അമ്മ കയറി വന്നു..

“എന്തമ്മ സംഭവം. ??

ആ ടാങ്ക് വീണത കുഞ്ഞ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു മോനെ…

ഒരു നിമിഷം എൻ്റെ തലക്കുള്ളിൽ വെളിച്ചം തട്ടി

ഇനി എനിക്ക് ശരിക്കും സൂപ്പർ പവർ വന്നോ ??

ഞാനാണോ അൽപ്പം മുന്നെ ആ കുട്ടിയെ രക്ഷിച്ചത്

അതൊരു സ്വപ്നം തന്നെയാണോ ??ഓർത്തിട്ട് തല ചൊറിഞ്ഞു

എൻ്റെ പുണ്യാള അതൊക്കെ സ്വപ്നമാണോ യതാർത്ഥമാണൊ ഞാനിപ്പോൾ എങ്ങനെ ഉറപ്പ് വരുത്തുമെന്ന് ആലോചിച്ചു നിൽക്കുമ്പോൾ മനസ്സിൽ എന്തോ വന്നു തടഞ്ഞത്..

ഞാൻ വേഗം എൻ്റെ നിക്കറിൻ്റെ ഇലാസ്റ്റിക്ക് വലിച്ചു നീട്ടി ഉള്ളിലേക്ക് മിഴിച്ചു നോക്കി….

” ഹോ ഗോഡ് !!

ഇന്നലെ സൂപ്പർ പവർ കിട്ടി ആ കൊച്ചിനെ രക്ഷിച്ച് പറന്നിറങ്ങുമ്പോൾ ഞാനിട്ടിരുന്ന അതെ കറുത്ത ഷെഡ്ഡി ഉള്ളിൽ കിടക്കുന്നു.. !!

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മനു തൃശ്ശൂർ