അറിയാതെ, തുടർക്കഥയുടെ ഭാഗം 29 വായിക്കൂ…

രചന : Thasal

“മോളെ…. കുറച്ചു മെഴുക്കുപുരട്ടി എടുത്തു ഹർഷന് ഇട്ടു കൊടുക്ക്… ”

ഒരുമിച്ച് ഇരുന്നു അത്താഴം കഴിക്കുമ്പോൾ അച്ഛൻ പറഞ്ഞതും അവൾ അച്ഛനെ ഒന്ന് നോക്കി…

“അച്ചേട്ടൻ വഴുതന കഴിക്കില്ല അച്ഛേ…. ”

അവൾ കുഞ്ഞ് ശബ്ദത്തോടെ പറഞ്ഞു പിന്നെയും നോട്ടം ഭക്ഷണത്തിലെക്ക് ആക്കി… ഭക്ഷണം കഴിക്കുമ്പോൾ അവർ തികച്ചും മൗനം ആയിരുന്നു…

ഇടയ്ക്കിടെ തന്നിലെക്ക് നീളുന്ന നിലയുടെ കണ്ണുകളെ ഹർഷനും കണ്ടിരുന്നു…

അവൻ നെറ്റി ഉഴിയും മട്ടെ തല ചെരിച്ചു കൊണ്ട് നിലയെ നോക്കി…. മെല്ലെ ഒന്ന് പിരികം പൊക്കിയതും അവൾ ഒന്ന് കണ്ണ് ചിമ്മി കൊണ്ട് നോട്ടം പെട്ടെന്ന് തന്നെ മാറ്റി….

അവനും ഒന്ന് പുഞ്ചിരിച്ചു… ശേഷം വെറുതെ ടേബിളിന് താഴെയുള്ള അവളുടെ കൈകൾ കുഞ്ഞ് ഒരു സ്പർശം…. അവൻ കൈകൾ പിൻവലിക്കാൻ ഒരുങ്ങിയതും അവൾ അവന്റെ കയ്യിനെ തടഞ്ഞു വെച്ചു…

അവന് അത്ഭുതം ആയിരുന്നു… നോട്ടം അവളിലേക്ക് നൽകിയില്ല….വെറുതെ ആ നീളൻ കൈ വിരലുകൾ കൊതിയോടെ ചേർത്ത് വെച്ചു…..

ഭക്ഷണ ശേഷം ഉമ്മറ തിണ്ണയിൽ അച്ഛനോട് കൃഷിയെ പറ്റിയും മാർക്കറ്റിനെ പറ്റിയും എല്ലാം സംസാരിച്ചു ഇരിപ്പായിരുന്നു ഹർഷൻ…. അവർക്ക് കുറച്ചു മാറി ഒന്നും മനസ്സിലാകുന്നില്ല എങ്കിലും അവളും കൊതിയോടെ ഇരുന്നു… വെറുതെ….ഉള്ളിൽ ഒരു സന്തോഷം…

തന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട രണ്ട് പേർ… തന്നെ ഒരുപാട് സ്നേഹിക്കുന്നവർ…

ഒരാൾ തനിക്ക് ജന്മം നൽകിയവനും മറ്റൊരാൾ ജീവൻ ആയവനും…

അവൾ ഉമ്മറതിണ്ണയിൽ ഇരുന്നു തൂണിൽ തല വെച്ചു അവരെ നോക്കി ഇരുന്നു…

സംസാരത്തിനിടെ ഹർഷന്റെ കണ്ണുകൾ അവളെ തേടി എത്തി… അവൻ ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് പിരികം പൊക്കിയതും അവൾ കുഞ്ഞ് ചിരിയോടെ കണ്ണടച്ചു കാണിച്ചു…

ഉള്ളിൽ ഇന്ന് വരെ അനുഭവിക്കാത്ത ഒരു സമാധാനം… സന്തോഷം….

അവനും മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ ചിന്തകൾ….

അവനും ഒരു പുഞ്ചിരിയോടെ അവളിൽ നിന്നും നോട്ടം മാറ്റി….

❤❤❤❤❤❤❤❤❤❤

“ഇന്നും നാണം ഇല്ലാണ്ട് ആ വീടിന് മുന്നിൽ നിന്ന് ബഹളം വെച്ചുള്ള വരവായിരിക്കും….

അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അരുൺ നിസ്സഹായാതയോടെ അവരെ ഒന്ന് നോക്കി… ശേഷം ഉള്ളിലേക്ക് നടന്നു…

“മോനല്ലേ…. തെറ്റ് ഒന്നും ചെയ്യില്ല എന്ന് സ്വയം വിശ്വസിച്ചാ ഇന്ന് വരെ ആരുടേയും മുന്നിൽ ഞാൻ നിന്നെ ഒന്നും പറയാതിരുന്നത്…നീ ചെയ്തതും തെറ്റല്ലേ അരുണേ…. നീ ആയി പറയേണ്ട കാര്യങ്ങൾ ബാക്കിയുള്ളവർ പറഞ്ഞു അറിഞ്ഞാൽ ആ കുട്ടിക്ക് സങ്കടം ഉണ്ടാകില്ലേ…

അതിനു കുറച്ചു സമയം കൊടുക്കുന്നതിന് പകരം ഇങ്ങനെ ശല്യം ചെയ്താലോ…. ”

അമ്മയുടെ വാക്കുകൾ കടുപ്പം…

“ഒന്ന് മിണ്ടാണ്ട് പോവോ… മനുഷ്യന് അല്പം സ്വസ്ഥത താ…. ”

“ഞാനോ ഈ വീട്ടിൽ ഉള്ളവരോ ആണോ നിന്റെ സ്വസ്ഥത കളഞ്ഞത്…. നീ അനുഭവിക്കുന്നത് മുഴുവൻ നീ ആയിട്ട് ഉണ്ടാക്കി എടുത്തതാ….

നീ നെഞ്ച് പൊട്ടി കരയിപ്പിച്ച പെണ്ണിന്റെ കണ്ണുനീർ തലക്ക് മുകളിൽ നിൽക്കുമ്പോൾ സമാധാനത്തോടെ ജീവിക്കാൻ കഴിയും ന്ന് നിനക്ക് തോന്നുന്നുണ്ടോ….നിക്ക് ആ കുട്ടിയുടെ മുഖം ഓർക്കമ്പോഴേ ഉള്ളിൽ ഒരു നീറ്റലാ… പാവം….. ”

അമ്മയുടെ കണ്ണുകളും പാതി നിറഞ്ഞു വന്നു…

അരുൺ ഭ്രാന്ത് എടുത്ത പോലെ ഉള്ളിലേക്ക് വേഗത്തിൽ നടന്നു…

“അരുൺ… ”

അമ്മയുടെ വിളി എത്തി… അവൻ തിരിഞ്ഞു നോക്കിയില്ല… എല്ലാം നഷ്ടപെട്ടവൻ ആയിരുന്നു അവൻ…. ഉള്ളിൽ വേദന…. സ്നേഹിച്ചത് തെറ്റല്ല….സ്നേഹിച്ചിരുന്നു നിലയെ… ഒരുപാട്…

പക്ഷെ ശ്രേയയോട് അടുത്ത നാളുകളിൽ എന്നോ ആ സ്നേഹം മരിച്ചപ്പോൾ പറയാൻ മടിച്ചു….

പേടി തോന്നി….

അതായിരുന്നു അവൻ ചെയ്ത തെറ്റ്… കാലങ്ങൾ ആ പെണ്ണിന് ഉള്ളിൽ കൂടി വന്ന പ്രണയത്തേ അവന് കാണാൻ കഴിഞ്ഞില്ല….

മനുഷ്യന്റെ മനസ്സ് ആണ്… അത് ആടി കൊണ്ടിരിക്കും…. പക്ഷെ ആ ഒരു മാറ്റം മറ്റൊരാൾക്ക്‌ വേദന നൽകിയപ്പോൾ ആ നോവിച്ച ഹൃദയത്തിന്റെ വേദന എത്രമാത്രം ആണെന്ന് അറിയാൻ ദൈവം അവന് ഒരു അവസരം നൽകിയത് ആകാം….

❤❤❤❤❤❤❤❤

“ഇങ്ങേരെ ഇന്ന്…. ”

നോട്ടിൽ എന്തൊക്കെയോ കുത്തി കുറിക്കമ്പോൾ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു അവൾ ഫോണിലേക്ക് നോട്ടം മാറ്റി…കിച്ചുവിന്റെ നമ്പർ കണ്ടതും അവൾ അത് എടുക്കാതെ തന്നെ പല്ല് കടിച്ചു കൊണ്ട് ബുക്കിലേക്ക് നോട്ടം മാറ്റി…

വീണ്ടും വീണ്ടും റിങ് ചെയ്യുന്നത് കണ്ടു അവൾ ദേഷ്യത്തോടെ കാൾ കണക്ട് ചെയ്തു…

“എന്താ… !!?”

ദേഷ്യത്തോടെ ആണെങ്കിലും ആരെങ്കിലും കേൾക്കുമോ എന്ന പേടിയോടെ ശബ്ദം താഴ്ത്തി…

“ഡി… കോപ്പേ… നിനക്ക് എന്താടി വിളിച്ചാൽ ഫോൺ എടുത്താൽ…. ”

“എടുക്കാൻ നിങ്ങടെ കെട്ടിയോളോട് പറ….

പാതിരാത്രി പെൺകുട്ടികളെ ശല്യം ചെയ്യാൻ ഓരോന്ന് വന്നോളും….”

അവൾ പിറുപിറുത്തു…

“പിന്നെ ശല്യം ചെയ്യാൻ പറ്റിയ ഒരു മുതലും….

എനിക്ക് നിന്റെ ക്ലാസിൽ ഉള്ള അമൃതയുടെ നമ്പർ വേണം… അതിനു വിളിച്ചതാ… അല്ലാതെ കൊഞ്ചാൻ അല്ല….”

അവന്റെ വാക്കുകൾ ഉയർന്നതും അവൾ ഒന്ന് പല്ല് കടിച്ചു…

“നിക്ക് സൗകര്യം ഇല്ല തരാൻ… ഇയാളെ കൊണ്ട് വലിയ ശല്യം ആയല്ലോ…. ”

“ഡി… കോപ്പേ… അത്യാവശ്യം ആണ്… ”

“ഓഹ്… ഇയാളെ അത്യാവശ്യം ഒക്കെ എനിക്ക് അറിയാം…. അങ്ങനെ കണ്ണിൽ കണ്ട ചെക്കന്മാർക്ക് പെൺപിള്ളേരെ നമ്പർ ഒന്നും കൊടുക്കാൻ ഒക്കത്തില്ല…. ഇനി മേലാൽ രാത്രി വിളിച്ചു പോകരുത്… വെക്കഡോ ഫോൺ… ”

അവൾ അലറിയതും അടുത്ത നിമിഷം തന്നെ അവൻ ഫോൺ കട്ട്‌ ചെയ്തു…

“ഇന്നും കേട്ടു കാണും…. ”

മനു കിച്ചുവിന്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് പറഞ്ഞു…

“ചെറുതായി…”

അവനും ഒന്ന് ഇളിച്ചു…

“എന്നാ മോൻ… ഇതിന്റെ ബാക്കി നാളെ ഹർഷന്റെ കയ്യീന്ന് വാങ്ങിക്കോ… ഈ വക ചുറ്റികളി ഒന്നും വേണ്ടാന്ന് പറഞ്ഞിട്ടില്ലേ… അരുൺ ആണെങ്കിൽ ഭ്രാന്ത് പിടിച്ചു നടക്കുന്ന സമയ….നിന്റെ സമയത്തിൽ വല്യ മാറ്റം ഇല്ലെങ്കിൽ ഒരു അടി പ്രതീക്ഷിച്ച് ഇരുന്നോ…

മനു കണ്ണുരുട്ടലോടെ പറഞ്ഞു… കിച്ചു ഒന്ന് ഇളിച്ചു…

“അത്രവേഗം ഇതങ്ങനെ നിർത്താൻ കഴിയില്ല ന്റെ മനുവേ….”

“ന്ന… കിട്ടുന്നത് വാങ്ങിച്ചോ..

മനു അതും പറഞ്ഞു കൊണ്ട് ഏറുമാടത്തിലേക്ക് ചാഞ്ഞു കിടന്നു…

❤❤❤❤❤❤❤❤❤

“പോയി കിടക്കാൻ നോക്കടി പെണ്ണെ….

ഇവിടെ ഇരുന്നു ഉറക്കം തൂങ്ങാതെ….”

ഉമ്മറത്തെ തൂണിലും ചാരി ഉറക്കം പിടിക്കുന്ന നിലയുടെ തലയിൽ ഒന്ന് മേടി കൊണ്ട് അമ്മ പറഞ്ഞു…. അവൾ കഷ്ടപ്പെട്ടു കൊണ്ട് കണ്ണുകൾ തുറന്ന് ഹർഷനെ നോക്കിയപ്പോൾ അച്ഛനും ഹർഷനും അപ്പോഴും സംസാരം തന്നെ….. വിഷയം… മാറി മാറി വരുന്നുണ്ട്…. രാഷ്ട്രീയം വരെ എത്തി നിൽക്കുന്നു…

“അവര് സംസാരിച്ചിട്ട് വന്നോളും…. നീ പോയി കിടക്കാൻ നോക്ക്…. വെറ്തെ ഉറക്കം കളഞ്ഞിട്ട് തലവേദന ണ്ടാക്കി വെക്കേണ്ട…

ഇന്നലേം ഉറങ്ങീട്ട് ഇല്ലാന്ന് ഓർമ്മ വേണം… ”

അമ്മയുടെ വാക്കുകൾ കേട്ടു ഒരു നിമിഷം ഹർഷനെ ഒന്ന് നോക്കിയ ശേഷം മറുത്ത് ഒന്നും പറയാൻ കഴിയാതെ കണ്ണ് തിരുമ്മി എഴുന്നേറ്റു ഉള്ളിലേക്ക് പോയി… വാതിൽ പടിക്കൽ നിന്നു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയപ്പോഴും ആള് സംസാരത്തിൽ തന്നെ… ഒരു നോട്ടം പോലും അവളിലേക്ക് വന്നില്ല.

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് മുഖം വെട്ടിതിരിച്ചു ഉള്ളിലേക്ക് നടക്കുമ്പോൾ അവന്റെ കണ്ണുകൾ ചെറുതിലെ അവളെ പിന്തുടരുന്നു….

“ഒന്ന് നോക്കീന്ന് വെച്ചു ഉണ്ട കണ്ണു താഴെ വീഴാൻ പോവല്ലേ… ”

ശബ്ദം പുറത്തേക്ക് ഇല്ല എങ്കിലും ചുണ്ടിനിടയിൽ വെച്ചു അവൾ പരിഭവം പറഞ്ഞു..

ബെഡ്ഷീറ്റ് ഒന്ന് നേരെ വിരിച്ചു കൊണ്ട് അലമാരയിൽ നിന്നും ഒരു തലയണ കൂടി എടുത്തു ബെഡിന്റെ അറ്റത്തേക്ക് ഇട്ടു കൊണ്ട് ജനലോരം ചേർന്നു കിടന്നു….

മെല്ലെ കണ്ണടച്ചതും അറിഞ്ഞു റൂമിലേക്ക് വരുന്ന കാൽപെരുമാറ്റം…. ഡോർ അടയുന്നത് അറിഞ്ഞിട്ടും തനിക്ക് അരികെ പരിചിതമായ ഗന്ധം അറിഞ്ഞിട്ടും അവൾ കണ്ണുകൾ തുറന്നില്ല…..

“കൊച്ചേ…. ”

ആ വിളിയോടെ തന്നെ അവൻ അവളുടെ കയ്യിൽ പിടിച്ചു തന്നിലെക്ക് അണച്ചു പിടിച്ചിരുന്നു….

അവൾ തിരിഞ്ഞു നോക്കിയില്ല… പരിഭവം കൊണ്ടല്ല… പേടി കൊണ്ടും അല്ല… എന്തോ നെഞ്ചിടിപ്പ് ഏറിയ പോലെ….

“ഡി… കൊച്ചേ… ”

നെഞ്ചോരം ചേർന്നു കിടക്കുന്നവളുടെ കാതിലായി ചുണ്ടുകൾ പതിപ്പിച്ചു കൊണ്ട് വിളിച്ചതും അവൾ മെല്ലെ തിരിഞ്ഞു കിടന്നു കൊണ്ട് കണ്ണുകൾ ഒന്ന് വിടർത്തി അവനെ നോക്കിയിരുന്നു…

അവനിൽ പുഞ്ചിരി മാത്രം…

“എന്താടി… പിണക്കം ആണോ…”

അവന്റെ ചോദ്യത്തിന് നിഷേധത്തിൽ തലയാട്ടി കൊണ്ട് അവൾ അവന്റെ നെഞ്ചിൽ തന്നെ മുഖം അമർത്തി….

അവനും അവളെ പൊതിഞ്ഞു പിടിച്ചു…

ഹൃദയമിഡിപ്പുകൾ പരസ്പരം അറിയാൻ കഴിയുന്നുണ്ടായിരുന്നു… രണ്ട് ദിവസം ആയി അന്യമായ തന്റെ പ്രണയത്തിന്റെ സാനിധ്യം അവർ രണ്ട് പേരും ആസ്വദിക്കുകയായിരുന്നു…

ഇത്രമാത്രം ഈ മനുഷ്യൻ തന്റെ ഹൃദയത്തിൽ ആഴ്ന്നു ഇറങ്ങും എന്ന് നിലയും പ്രതീക്ഷിച്ചിരുന്നില്ല…

പലപ്പോഴായി അവനോട് അരുണിന്റെ സ്നേഹത്തേ പറ്റി വീമ്പു പറഞ്ഞിരുന്നു… പക്ഷെ ഇന്ന് അറിയുന്നു… അല്ല.. അച്ചേട്ടൻ ഒരു പ്രതികാരം കണക്കെ തന്നെ അറിയിക്കുന്നു ശരിയായ സ്നേഹവും പ്രണയവും എന്താണെന്ന്.. .. ഒരു മധുര പ്രതികാരം പോലെ….

” നീ കൊതിക്കും പോലെ ആകാൻ ഞാൻ നോക്കുന്നുണ്ട് ട്ടോ…. ”

അവന്റെ സ്വരം കാറ്റ് പോലെ അവളുടെ കാതുകളിൽ പതിഞ്ഞു… അവൾ ഉണ്ട കണ്ണ് രണ്ടും തുറന്ന് കൊണ്ട് താടി അവന്റെ നെഞ്ചിൽ ആയി കുത്തി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി… ശേഷം മുന്നോട്ട് ആഞ്ഞു അവന്റെ കവിളിൽ ആയി ആ കുഞ്ഞ് ചുണ്ട് ചേർത്തു…

“ഞാൻ കൊതിക്കും പോലെ തന്നെയാ അച്ചേട്ടൻ…. നിക്ക് അത്രേം ഇഷ്ടാ…. ”

അവളുടെ കണ്ണുകളിൽ കുഞ്ഞ് സങ്കടം…

തനിക്ക് വേണ്ടി അവൻ മാറുന്നു എന്നത് കേട്ടപ്പോൾ തോന്നിയ പരിഭവം…

അവൻ പുഞ്ചിരിയോടെ അവളെ ഇരു കൈകൾ കൊണ്ടും മുറുക്കി പിടിച്ചു….

അതായിരുന്നു അവന്റെ സ്നേഹം….

“ഞാൻ സ്നേഹിച്ചോട്ടെ അച്ചേട്ടാ…. ”

ചെറിയ മൗനത്തിന് ശേഷം വീണ്ടും അവളുടെ വാക്കുകൾ… അവൻ അവളുടെ കുഞ്ഞ് മുടികൾ മുഖത്ത് നിന്നും ഒതുക്കി കൊണ്ട് സീമന്ത രേഖയോട് ചേർന്നു ചുംബിച്ചു….

“ന്നെ… വിട്ടിട്ട് പോവില്ലല്ലോ….”

ഇടയ്ക്കിടെ അവളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു….

ഓരോ ചോദ്യത്തിനും അവൻ അവളിൽ ചുംബനങ്ങളാൽ മറുപടി നൽകി…. ഇനി ഒരിക്കലും ഒരു മോചനം തന്നിൽ നിന്നും ഉണ്ടാകില്ല എന്ന് പറയും മട്ടെ….

ആ രാവ് പുലരുമ്പോൾ അവൻ തന്നിലെ പ്രണയത്തേ അവളെ അറിയിച്ചു കഴിഞ്ഞിരുന്നു…

തന്നിൽ എത്രമാത്രം ആ കുഞ്ഞ് പെണ്ണ് സ്ഥാനം പിടിച്ചിരുന്നു എന്ന്…. ആ ഉണ്ടകണ്ണുകളിൽ പ്രണയത്താൽ മിഴിനീർ ഉരുണ്ടു കൂടുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പലയാവർത്തി മുകർന്നു കൊണ്ടിരുന്നു….

“ജീവിതകാലം മുഴുവൻ കൂടെണ്ടാവും കൊച്ചേ….. ”

ഇടക്ക് കാറ്റ് പോലെ ആ മനുഷ്യന്റെ ശബ്ദം കാതുകളെ പൊതിഞ്ഞപ്പോൾ അവൾ ചുണ്ടിലെ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി…..

പ്രണയമായിരുന്നു അവൾക്ക്… ഒരുപാട് സ്നേഹിക്കുന്നവനോട്… ഒരു നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്തവനോട്…. തന്നെ പറയാതെ തന്നെ മനസ്സിലാക്കുന്നവനോട്…. അവൾക്കും നഷ്ടപ്പെടുത്താൻ കഴിയില്ലായിരുന്നു… ആ സ്നേഹവും സംരക്ഷണവും ഒന്നും….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന : Thasal

Scroll to Top