കാക്കകറുപ്പാണെലും അഹങ്കാരത്തിനു ഒരു കുറവുമില്ല. വെറുതെ അല്ല നിന്റെ അച്ഛൻ നേരത്തെ അങ്ങ് പോയത്.

രചന : ആദി ദേവ്

മാളു ….. എടി മാളു ….. അവരിങ്ങെത്താറായി ഒരുങ്ങിയിലെ നീ ഇത് വരെ…. പിന്നെ ഒരുങ്ങി നിന്നാൽ ഇപ്പൊ കൊണ്ട് പോകും എന്നെ….

എന്റമ്മേ ഈ കറുത്ത എന്നെ കെട്ടാൻ ആര് വരുമെന്ന???? വരുന്നവർക്ക് ഒന്നും എന്നെ ഇഷ്ടവാനില്ല പോരാത്തതിന് കൈ നിറയെ കൊടുക്കാൻ പൊന്നും പണവും ഒന്നും ഇല്ലാലോ നമ്മുടെ കയ്യിൽ ???? എന്റെ ചോദ്യം കേട്ടതും അമ്മയുടെ തല താഴ്ന്നു…. അധിക നേരം അവിടെ നില്ക്കാതെ മുറിയിലോട്ട് പോയി…..

അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ അമ്മയുടെ സന്തോഷം മാറ്റി വെച്ചാണ് എന്നെയും ചേച്ചിമാരേയും വളർത്തിയെത്…. ചേച്ചിമാരുടെ കല്യാണം എല്ലാം കഴിഞ്ഞു പക്ഷെ അപ്പോഴും ഞാൻ ഒരു ചോദ്യചിന്ഹമായി മാറി…. കാരണം ചേച്ചിമാർ വെളുത്തിട്ടാ ഞാൻ ആണേ അച്ഛനെ പോലെ കറുത്തിട്ടും… നൂറു കണക്കിന് ചെക്കന്മാർ വന്നു കണ്ടു പോയി ആർക്കും എന്നെ പിടിച്ചില്ല എന്റെ നിറം മാത്രമല്ല പ്രശ്നം അച്ഛനും ആങ്ങളയും ഇല്ലെ അതായിരുന്നു മെയിൻ…. ആദ്യമൊക്കെ വിഷമം ആവാറുണ്ടായിരുന്നു പിന്നെ അത് ഒരു ശീലമായി….

ഞായറാഴ്ച എന്ന് കേൾക്കുമ്പോ കലി വരാൻ തുടങ്ങി…. ഇന്ന് വരുന്നത് കുറച്ചു പെണ്ണുങ്ങളാ എന്ന് കേട്ടപ്പോ എന്റെ കാര്യത്തിലൊരു തീരുമാനം ആയി….

മാളു ദേ അവര് വന്നൂട്ടോ…..

അവരുടെ മുന്നിലേക്ക് അമ്മ തന്നു വിട്ട ട്രേയിൽ ചായയുമായി ചെന്നു…. പെണ്ണുങ്ങൾ മുഖത്തു നോക്കി പെട്ടന്ന് മുഖം താഴ്ത്തി….

ഇവർ എത്ര മക്കളാ???

3

മൂന്നും പെണ്ണാണോ??

അതെ… രണ്ട് പേരുടെ കല്യാണം കഴിഞ്ഞു…

ഭർത്താവ് മരിച്ചിട്ട് കു8റെ വര്ഷമായോ??

10, 20 വര്ഷമായി….

നിങ്ങൾ ജോലിക്ക് കയറിട്ടു കുറെ ആയോ?

ആയി…

ഈ വീട് ആരുടേ പേരിലാ??

എന്റെ…

അപ്പൊ അപ്പുറത്തുള്ള സ്ഥലമോ???

അതും…

ഹും…

ഇത് ആകെ എത്രയാ???

15 സെന്റ്…

കുറവാ..

അമ്മയോട് വന്നവർ ചോദിക്കുന്നത് കേട്ടാൽ അറിയാം അവർ സ്വത്ത്‌ അളക്കാൻ വന്നതാണെന്നു….

ഒന്നും മിണ്ടാതെ കേട്ട് നിൽക്കാനേ കഴിഞ്ഞുള്ളൂ…

അച്ഛനില്ലാതെ വളർന്നത് കൊണ്ട് മര്യാദ ഒന്നും അറിവുണ്ടാകില്ല അല്ലെ???

എന്റെ മക്കളെ ഞാൻ അങ്ങനെയല്ല വളർത്തിയത്….

ഇത്രയും വർഷം ഭർത്താവില്ലാതെ കണ്ടവർക്ക് വാതിൽ തുറന്നു കൊടുത്തുള്ള ജീവിതമാകും അല്ലെ അമ്മയ്ക്കും മകൾക്കും….

ആ ചോദ്യം വന്നതും എന്റെ ക്ഷമ നശിച്ചിരുന്നു…

ഇപ്പൊ ഇറങ്ങിക്കൊള്ളണം എന്റെ വീട്ടിനു… എന്റെ അമ്മ എങ്ങനെ ഉള്ളവളാണെന്നു എനിക്കറിയാം നിങ്ങളെ പോലെ ഉള്ളവരെ അത് ബോധ്യപെടുത്തണ്ട…. പിന്നെ അച്ഛനില്ലാതെ വളരുന്ന മക്കൾ ഒന്നും മോശക്കാരല്ല…. അവർ ജീവിതം പഠിച്ചു വളർന്നവർ ആവും…. ഞാനും….

എന്റെ അമ്മ ഇന്ന് വരെ വേറെ ഒരുത്തനു മുന്നിലും തുണി ഉരിഞ്ഞിട്ടില്ല…. ആർക്കും പായ വിരിച്ചിട്ടും ഇല്ല……..

കാക്കകറുപ്പാണെലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല…. വെറുതെ അല്ല നിന്റെ അച്ഛൻ നേരത്തെ അങ്ങ് പോയത്……….

അമ്മയുടെ കണ്ണ് നിറഞ്ഞുവോ???? ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം കുറഞ്ഞത് പോലെ…

ഇത്ര അഹങ്കാരം പിടിച്ച നിന്നെ എന്റെ മകന് വേണ്ട…… അവന്റെ താലി അണിയാനും സ്നേഹം നേടാനും നിനക്ക് അർഹതയില്ല……

നിങ്ങളുടെ മകന് എന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗം ഇല്ല എന്ന് വേണം പറയാൻ…..

നിങ്ങളുടെ മകളെ കെട്ടാൻ രാജകുമാരൻ വരും എന്നോർത്തു നിന്നോ ഇവിടെ വയസ്സ് അധികമായി നില്കത്തെ ഉള്ളു…..

എന്നെ കെട്ടാൻ രാജകുമാരൻ വരില്ല വരണ്ട പക്ഷെ ഞങ്ങളെ മനസ്സിലാകുന്ന ആണൊരുത്തൻ വരും….. അധികം സംസാരിക്കാതെ ഇറങ്ങാം എന്റെ വീട്ടിന്നു ….

അവർ ഇറങ്ങി പോയതും അമ്മയെ നോക്കി അവിടെയൊന്നും കണ്ടില്ല….. പറമ്പ് ചുറ്റും നടന്നപ്പോൾ അച്ഛന്റെ അസ്ഥി തറയ്ക്ക് മുന്നിൽ കണ്ടു പരിഭവങ്ങൾ പറഞ്ഞു കരയുന്ന അമ്മയെ…. ന്തനാ ന്റെ കണ്ണാ ഇങ്ങനെ ഒരു ജന്മം ഞങ്ങൾക്ക് തന്നത് നീ…. ഈ പാവത്തിനെ കണ്ണുനീർ കുടിപ്പിച്ച മതിയായിലെ നിനക്ക് മതിയാവൂല മറ്റുള്ളവരുടെ വിഷമം കണ്ടു സന്തോഷിക്കുന്നതല്ലെ നിനക്ക് ഇഷ്ടം ….. അമ്മയുടെ അടുത്തേക്ക് നടന്നു അമ്മയെ ചേർത്ത് പിടിച്ചു………

മോളെ അമ്മ എന്ന് പറഞ്ഞു ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു….

അയ്യേ എന്റെ അമ്മക്കുട്ടി എന്തിനാ കരയുന്നെ….. ഭർത്താവിനെയും മക്കളെയും കളഞ്ഞു കണ്ടവന്റെ കൂടെ പോകുന്നവർ ഉള്ള ഇന്നത്തെ കാലത്ത് എന്റെ അമ്മ എനിക്ക് നിധി തന്നെയാ എന്നും പറഞ്ഞു അമ്മയെ ഒന്നുകൂടെ ചേർത്ത് പിടിച്ചു കാരണം ഞങ്ങൾ മക്കൾക്കറിയാം അമ്മയുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞ വേരാണ് അച്ഛൻ എന്ന്…..

അമ്മയെ ചേർത്ത് നിർത്തി നിന്ന നിമിഷം ഒരു നനുത്ത കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി….. ഒരുപക്ഷെ അത് അച്ഛനാവാം….

(എന്റെ സുഹൃത്തിന്റെ അനുഭവം ആണിത് ഇങ്ങനെയുള്ള ചിലര് ഇന്നും ജീവനോടെ ഉണ്ട് മറ്റുള്ളവരെ വേദനിപ്പിച്ചു ആ വേദനയിൽ സന്തോഷം കണ്ടെത്തുന്നവർ….. കല്യാണത്തിന്റെ അടിത്തറ ഒരിക്കലും നിറമാവരുത് സ്വത്തും അത് എപ്പോഴും സ്നേഹമാകണം……. )

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ആദി ദേവ്