എനിക്കിനി നീയുമായി പൊരുത്തപ്പെടാൻ കഴിയില്ല..എന്റെ സങ്കൽപ്പത്തിലെ പെണ്ണ് നീയല്ല,,,,

രചന : സുധീ മുട്ടം

“”അപ്പോൾ ഡിവോഴ്സ് ആവാൻ നന്ദേട്ടൻ തീരുമാനിച്ചല്ലേ

യെസ്,,,എനിക്കിനി നീയുമായി പൊരുത്തപ്പെടാൻ കഴിയില്ല..എന്റെ സങ്കൽപ്പത്തിലെ പെണ്ണ് നീയല്ല,,,,

അതുശരി..കല്യാണത്തിനു മുമ്പ് നിങ്ങൾക്ക് പറയായിരുന്നില്ലേ,,,

എന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരമാണു കല്യാണത്തിനു സമ്മതിച്ചത്,,,

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വല്ല മാതാപിതാക്കളുടെ മക്കളുടെ ജീവിതമല്ല തകർക്കണ്ടത്,

അതൊക്കെ പറ്റിപ്പോയി…നീയിതിനു സമ്മതിക്കണം,,,,

നിങ്ങൾക്ക് സന്തോഷം ഇതാണെങ്കിൽ എനിക്കു സമ്മതം..പിന്നെയെനിക്ക് നഷ്ട പരിഹാരമായി അമ്പതു ലക്ഷം രൂപായും തരണം,,,,

എല്ലാമെനിക്കു സമ്മതമാ,,,ഓ പൈസ കാമുകി തരുമായിരിക്കുമല്ലേ,,,,

ആരായാൽ നിനക്കെന്താ പൈസ കിട്ടിയാൽ പോരേ,,,,

അതേ എനിക്ക് പൈസമതി.നാളെ നിങ്ങളൊരു കല്യാണം കഴിക്കും.സ്ത്രീകൾക്കെന്നും രണ്ടാംനിര മാർക്കറ്റല്ലേയുളളൂ..ഞാനും ചെറുപ്പമാണു എനിക്കുമൊരു ജീവിതം വേണം. അതിനു പൈസ കൂടിയേതീരൂ,,,

ഞാൻ സമ്മതിച്ചൂ രേവൂ..നീയിതിൽ ഒപ്പിടൂ,,,,

ഒപ്പിടണമെങ്കിൽ പൈ=സ ആദ്യം താ,,,,

നന്ദൻ ബ്രീഫ്കെയ്സിൽ വെച്ചിരുന്ന പണമെടുത്തു കൊടുത്തു

രേവൂ അതെല്ലാം കൃത്യമായി എണ്ണി അടുക്കി വെച്ചു

എന്നിട്ട് ഒപ്പിട്ടു കൊടുത്തു

പിന്നെ നമ്മുടെ രണ്ടു മക്കളു കൂടി നിങ്ങളെടുത്തോ.ഞാൻ പോകുന്നു,,,,

രേവൂ ബ്രീഫ്കെയ്സുമായി പിന്തിരിഞ്ഞു

അപ്പോൾ നന്ദൻ ഇടയിൽ കയറി

മക്കളെക്കൂടി നീ കൊണ്ടു പോകണ.അതിനാണു അമ്പതു ലക്ഷം,,,,

നമ്മളു തമ്മിലുള്ള കണ്ടീഷനിൽ അതില്ല.നിങ്ങൾ എന്നെ കല്യാണം കഴിച്ചപ്പോൾ മക്കളുമായല്ല വന്നത്.നിങ്ങളുടെ കൂടെ ജീവിതം ആരംഭിച്ചു കഴിഞ്ഞാ മക്കൾ ഉണ്ടായത്.തിരിച്ച് പോകുമ്പോൾ ഞാനും കൈവീശി മടങ്ങുന്നു_,,,

നീയല്ലേ അവരെ പ്രസവിച്ചത്,,,

പ്രസവിച്ചെന്നു കരുതി എനിക്കു മാത്രമല്ല ഉത്തരവാദിത്വം. നിങ്ങൾക്കും കൂടിയുണ്ട്. എന്നെ വേണ്ടാത്ത നിങ്ങൾക്ക് ഇയാൾടെ മക്കളെയും വേണ്ടാ,,,

ഇത് ശരിയാവില്ല,,,

ശരിയാവണ്ടാ..കാലം പഴയതല്ല.ന്യൂജനറേഷൻ ആണ്. നിങ്ങൾക്കു മാറി ചിന്തിക്കാമെങ്കിൽ ഞങ്ങൾക്കും ചിന്തിക്കാം..എന്നാൽ ഞാൻ പോട്ടേ ബൈ ബൈ,,,

പെട്ടന്നു നന്ദൻ ഓടി വന്നു

എനിക്ക് ഡിവോഴ്സിനു സമ്മതമ്മല്ല,,,

പൈസയും വാങ്ങി നന്ദൻ അകത്തേക്കു നടന്നു

ചൂണ്ടിലൂറിയ ചിരിയുമായി രേവൂം അകത്തു കയറി

പിന്നല്ലാതെ എന്നോടാ അങ്ങേരുടെ അടവ്.ഭാര്യമാർ കരഞ്ഞു കൂവിയ കാലമൊക്കെ കഴിഞ്ഞു.ഇപ്പോൾ നമ്മളും ശരിയായി ചിന്തിച്ചില്ലെങ്കിൽ ജീവിതം കട്ടപ്പുകയാവും.””

ലൈക്ക് കമന്റ്‌ ചെയ്യണേ

(അവസാനിച്ചു)

രചന : സുധീ മുട്ടം