അറിയാതെ, തുടർക്കഥയുടെ ഭാഗം 47 വായിച്ചു നോക്കൂ…

രചന : Thasal

“കുഞ്ഞ് വാവ…. ഇത്രേം ഒള്ളൂ… അല്ലേ അച്ചേട്ടാ. …. ”

അമ്മയോട് കുഞ്ഞിനെ കണ്ട വിശേഷങ്ങൾ ഓരോന്ന് ആയി പറഞ്ഞു കൊടുക്കലിൽ ആയിരുന്നു നില… ഇടക്ക് ഹർഷനോട് ചോദിക്കുമ്പോൾ അവനും പുഞ്ചിരിയോടെ തലയാട്ടും….

“ഒരൂസം…. കുഞ്ഞിനുള്ള ഡ്രസ്സ്‌ ഒക്കെ വാങ്ങി പോകണം…. ”

“ഇനി ഏതായാലും ഇവള് വരുന്നില്ല…. അമ്മക്ക് പോകേണ്ട ദിവസം പറഞ്ഞാൽ മതി ഞാൻ കൊണ്ടോവാം…. ”

കണക്ക് എന്തോ ശരിയാക്കി കൊണ്ട് കുറിച്ച് വെച്ചു കൊണ്ട് ആയിരുന്നു ഹർഷൻ പറഞ്ഞത്…

നിലയുടെ മുഖം ഒന്ന് വാടി….

“ഈ സമയത്ത് യാത്ര അത്ര നല്ലതല്ല മോളെ…”

അമ്മ അത് അറിഞ്ഞ കണക്കെ ആശ്വസിപ്പിച്ചു കൊണ്ട് പറയുമ്പോൾ ഹർഷന്റെ കണ്ണുകളും ഒരു നിമിഷം നിലയിൽ പതിഞ്ഞു….

അവൻ പുഞ്ചിരിയോടെ വെറുതെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…. അവൾ പരിഭവത്തോടെ മുഖം ഒന്ന് തിരിച്ചു….

❤❤❤❤❤❤❤❤❤❤❤❤❤

“നമ്മടെ വാവക്ക് വേണ്ടിയല്ലേടി കൊച്ചേ… അല്ലേൽ തന്നെ നീ കോളേജിൽ പോയി വരുമ്പോഴേക്ക് ഒരു വിധം ആകും… ഇനി ആ വയലും ചാടി കടന്നു അവിടെ വരെ എത്തുമ്പോഴേക്കും…. ”

പരിഭവത്തോടെ ബെഡിൽ ചെരിഞ്ഞു കിടക്കുന്ന നിലയുടെ വയറിൽ മെല്ലെ ഒന്ന് തലോടി കൊണ്ട് ഹർഷൻ പറഞ്ഞു….

എപ്പോഴോ പരിഭവം മറന്നു പോയ നിലയും പുഞ്ചിരിയോടെ അവന്റെ കൈകളിൽ കൈ ചേർത്തു…

“നിക്ക് അറിയാം അച്ചേട്ടാ…. ”

സ്വരം നന്നേ താഴ്ന്നു…

“പിന്നെ എന്തിനായിരുന്നു ഈ പരിഭവം… ”

അവനിലും കുസൃതി…

“അപ്പൊ സങ്കടം തോന്നിയിട്ട… നിക്ക് ആ കുഞ്ഞനെ കണ്ടിട്ട് കൊതി തീർന്നില്ലാന്നേ… പിന്നെ ആലോചിച്ചപ്പോൾ…. നമ്മടെ കുഞ്ഞിന് വേണ്ടിയല്ലേ… അല്ലേ അച്ചേട്ടാ… ”

പറയുന്നതിനോടൊത്ത് അവൾ തിരിഞ്ഞു കിടക്കാൻ ഒരുങ്ങിയതും അവന്റെ കൈകൾ അത് തടയാൻ എന്ന പോലെ അവളുടെ കയ്യിൽ പതിഞ്ഞിരുന്നു….

“നിന്നോട് എങ്ങനെ തിരിയാൻ ആണ് പറഞ്ഞേക്കുന്നേ… ”

അവന്റെ ശബ്ദം കനത്തു…. നില പ്രയാസപ്പെട്ടു കൊണ്ട് എഴുന്നേറ്റു ഇരുന്നു കൊണ്ട് അവനരികിലേക്ക് ചെരിഞ്ഞു കിടന്നു….

“നിനക്ക് ഈ ഇടെയായി നല്ല മടിയാട്ടോ കൊച്ചേ…… ”

തന്നിലെക്ക് പതിഞ്ഞു കിടക്കുന്നവളെ മെല്ലെ ചുറ്റി പിടിച്ചു കൊണ്ട് അവൻ പറയുമ്പോൾ അവൾ ചിരിക്കുകയായിരുന്നു…

“ന്നേ മടി പടിപ്പിച്ചത് ആരാ…. ”

കുഞ്ഞ് ശബ്ദത്തോടെ അവൾ ചോദിക്കുമ്പോൾ അവനും മൗനമായി ഒന്ന് ചിരിച്ചു….

ഉറക്കത്തിൽ എന്തോ ഇളക്കം തട്ടിയ കണക്കെ അവൻ എഴുന്നേറ്റതും കാണുന്നത് തന്നിൽ നിന്നും പിടഞ്ഞു മാറാൻ ശ്രമിക്കുന്ന നിലയെയാണ്… ഇത് സ്ഥിരം ആയത് കൊണ്ട് തന്നെ അവൻ കൈ അഴിച്ചതും അവൾ ബെഡിൽ നിന്നും വേഗം എഴുന്നേറ്റു ബാത്‌റൂമിലേക്ക് വേഗത്തിൽ നടന്നു…

അപ്പോഴേക്കും ശർദ്ധിയും തുടങ്ങിയിരുന്നു…

ഹർഷനും അവൾക്ക് പിന്നാലെ തന്നെയായി ബാത്‌റൂമിലേക്ക് കയറി…. അവളുടെ പുറത്ത് ഒന്ന് ഉഴിഞ്ഞു കൊടുത്തു…

“അച്ചേട്ടൻ… കിടന്നോ… ഇവിടെ നിന്നാൽ… ”

പറഞ്ഞു തീരും മുന്നേ അവൾ വീണ്ടും ശർദ്ധി ആരംഭിച്ചിരുന്നു… അവൻ മൗനമായി അവളുടെ പുറത്ത് ഉഴിഞ്ഞു കൊടുത്തു കൊണ്ടിരുന്നു…

അവൾക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു…. ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട് അവനെ എന്നൊരു തോന്നൽ….

“അയ്യേ… നീ എന്തിനാടി കൊച്ചേ കണ്ണ് നിറച്ചെക്കുന്നെ… ”

തളർന്ന അവളുടെ മുഖം വെള്ളം തൊട്ടു തുടച്ചു കൊടുത്തു കൊണ്ട് അവൻ ചോദിക്കുമ്പോൾ അവൾ അറിയാതെ തന്നെ കരഞ്ഞു പോയിരുന്നു….

“ഞാൻ…. വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ… ”

ചുണ്ടുകൾ ഒന്ന് വിതുമ്പി…. അവൻ യാതൊന്നും മിണ്ടിയില്ല… അവളെയും ചേർത്ത് പിടിച്ചു കൊണ്ട് റൂമിലേക്ക്‌ നടന്നു… ബെഡിൽ അവളെ ചായ്ച്ചു കിടത്തി കൊണ്ട് അവൻ ഷെൽഫിൽ നിന്നും ഒരു പുതപ്പ് എടുത്തു കൊണ്ട് താഴെ വിരിച്ചു…

“അച്ചേട്ടാ… ”

ദയനീയത നിറഞ്ഞത് ആയിരുന്നു അവളുടെ വിളി…

“ദേഹത്ത് വിയർപ്പ് ആണ് കൊച്ചേ… അത് പിടിക്കാത്തത് കൊണ്ടാകും ശർദ്ധിക്കുന്നേ… ഞാൻ ഇവിടെ കിടന്നോളാം… ”

അവന്റെ സംസാരം കേട്ടു അവളിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്ക് വന്നു…

“ന്നേ ഇഷ്ടല്ലാത്തോണ്ടാ…. ”

സങ്കടം നിറഞ്ഞ ശബ്ദം…. ഇപ്പോൾ നില അങ്ങനെയാണ്… പെട്ടെന്ന് സങ്കടം വരും…

ഹർഷനും ചിരിയാണ് വന്നത്… അവൻ പിന്നെ വാക്കുകൾ കൊണ്ട് അവൾക്ക് ഒരു മറുപടി നൽകാതെ അവൾക്കരികിലേക്ക് കയറി കിടന്നു..

“ഇനി അതിന്റെ പേരിൽ ഒരു കരച്ചിൽ വേണ്ടാ കൊച്ചേ… ”

ഈ ഒരു അവസ്ഥയിൽ അവളെ വഴക്ക് പറഞ്ഞിട്ടോ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടോ കാര്യം ഇല്ല എന്ന് അവന് അറിയാമായിരുന്നു…

അവളും അവനിലേക്ക് പ=റ്റി ചേർന്നു കിടന്നു…

“ഞാൻ നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ അച്ചേട്ടാ…. ന്താന്ന് അറിയത്തില്ല… നിക്ക് പേടി ആയിട്ടാ…. ”

അവന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവളിൽ നിറഞ്ഞു നിൽക്കുന്ന ഭാവം… അവൻ പതുക്കെ അവളുടെ പുറത്ത് തട്ടി കൊടുത്തു…

“എനിക്കിതൊരു ബുദ്ധിമുട്ട് അല്ല കൊച്ചേ….നിനക്കും നമ്മുടെ വാവക്കും വേണ്ടിയല്ലേ……

അവന്റെ വാക്കുകൾ തന്നെ അവൾക്ക് ആശ്വാസം ആയിരുന്നു….

❤❤❤❤❤❤❤❤❤❤❤❤❤

“വയ്യെങ്കിൽ പോകണ്ട….”

ബാഗിൽ ബുക്ക്‌ എല്ലാം അട്ടി വെക്കുന്ന നിലയെ കണ്ടു ഹർഷൻ പറഞ്ഞു…

“വയ്യായ്കയോ എന്താടാ…. ”

അമ്മ വേഗം തന്നെ അവരുടെ അടുത്തേക്ക് വന്നു..

“ശർദ്ധി തന്നെ…. രണ്ട് ദിവസായി രാത്രി ഉറക്കം പോലും ഇല്ലാത്ത ശർദ്ധിയാ…. ”

ഹർഷൻ ആയിരുന്നു… നില കയ്യിലെ പുസ്തകം ബാഗിലേക്ക് വെച്ചു…

“നിക്ക് കുഴപ്പം ഇല്ല അമ്മാ…..രാത്രിയിൽ മാത്രമൊള്ളൂ…. ”

“അത് ഈ സമയത്ത് ഉള്ളതാ… വേറെ എന്തെങ്കിലും തോന്നുന്നുണ്ടോ മോളെ…. ”

അമ്മയിലും ആധി ആയിരുന്നു… അവൾ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു…

“നല്ല ആളോടാ പറയുന്നത്…. ഇവളെക്കാൾ പേടി ആണല്ലോ അമ്മക്ക്… ”

“ഒന്ന് പോടാ…. ഈ സമയത്ത് എല്ലാം ചോദിച്ചു അറിയണം… എന്ത് തോന്നുന്നുണ്ടെലും അമ്മയോട് പറയണം ട്ടോ മോള്…. ”

അമ്മയുടെ വാക്കുകൾ കേട്ടു അവൾ ഒന്ന് ചിരിയോടെ തലയാട്ടി….ഹർഷനും ചിരിക്കുകയായിരുന്നു….

അമ്മയുടെയും മകന്റെയും കേറിങ്ങിൽ ഗർഭകാലം ആസ്വദിക്കുകയായിരുന്നു നിലയും…

പരീക്ഷകൾ വന്നു….നിലയുടെ ഉറക്കം ഒഴിച്ചുള്ള പഠിത്തം പൂർണമായും നിരോധിച്ചിരുന്നു ഹർഷൻ….. അവളും അതിനു താല്പര്യം പ്രകടിപ്പിച്ചില്ല….. കാരണം… അവൾക്കും വയ്യായിരുന്നു അതിന്….പലപ്പോഴും ക്ഷീണം പിടി കൂടിയും…. ഉറക്കം കൺകളിൽ തലോടിയും അതിനു കഴിയാതെ വന്നിരുന്നു….

അവസാന പരീക്ഷയും കഴിഞ്ഞു നില ചെറുതിലെ വീർത്ത വയറിൽ കൈ ചേർത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി…. പരീക്ഷ ഹാളിന് പുറത്ത് നിലത്ത് ഇട്ടിരുന്ന ബാഗ് എടുക്കാൻ കുനിയാൻ ശ്രമിച്ചപ്പോഴേക്കും ക്ലാസിലെ ഒരു പയ്യൻ വന്നു അത് എടുത്തു കൊടുത്തിരുന്നു..

“സൂക്ഷിക്കണ്ടെഡോ… ”

അവൻ സൗമ്യമായി ചോദിക്കുമ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു…

“തന്നെ വിളിക്കാൻ ആരെങ്കിലും വന്നോ… ”

“ഇല്ല…. ഹസ്ബൻഡ് വരാൻ സമയം ആകുന്നതെയൊള്ളു…. ”

“ശ്രീദുർഗയുടെ എക്സാം കഴിഞ്ഞിട്ട് ഇല്ലല്ലേ… താൻ വന്നേ അവിടെ ഇരിക്കാം… ”

അവളുടെ നിൽപ്പ് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാകാം അവൻ വരാന്തയിൽ നിരയായി ഇട്ട കസേരയിൽ ചൂണ്ടി കൊണ്ട് പറഞ്ഞു…

“വേണ്ടഡോ…. ഇരിക്കാൻ വയ്യ… ഞാൻ കുറച്ചു നേരം നടക്കാം എന്ന് കരുതി…. ”

“ആണോ…തനിക്ക് എന്തെങ്കിലും വേണോ കുടിക്കാൻ… വിശക്കുന്നുണ്ടോ… ”

അവനിൽ വല്ലാത്തൊരു വാത്സല്യം ആയിരുന്നു…ക്ലാസിൽ പലരും അങ്ങനെ തന്നെയാണ്… മുഖത്ത് ഒരു ക്ഷീണം കണ്ടാൽ പിന്നെ അന്ന് മുഴുവൻ ചോദ്യങ്ങൾ ആയിരിക്കും… നോട്ട് പോലും കംപ്ലീറ്റ് ചെയ്തു തരുന്നത് അവരായിരിക്കും….

നില ചിരിയോടെ വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി.

വെറുതെ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴും ക്ലാസിലേ പലരുടെയും കണ്ണുകൾ തന്നിലേക്ക് വീഴുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

പരീക്ഷ കഴിഞ്ഞു ഇറങ്ങുന്ന പലരും അവളെ നോക്കി പുഞ്ചിരിക്കുമ്പോൾ ചുണ്ടിൽ മായാത്ത ഒരു പുഞ്ചിരി അവർക്കും നൽകും….

ഇടക്ക് ആരോ തന്നെ നോക്കുന്നുണ്ട് എന്നൊരു തോന്നലിൽ സംശയത്തോടെ ചുറ്റും നോക്കിയതും കണ്ടു കാറിൽ ചാരി നിന്നു തന്നെ നോക്കി നിൽക്കുന്ന അരുണിനെ….

ഉള്ളിൽ ഒരു ആന്തൽ കടന്നു പോയി….

അവൾ കണ്ടു എന്ന് മനസ്സിലായതും അരുൺ ഒരു പുഞ്ചിരി സമ്മാനിച്ചു എങ്കിലും നില മെല്ലെ അവനിൽ നിന്നുമുള്ള നോട്ടത്തേ പിൻവലിച്ചു കൊണ്ട് വരാന്തയിൽ ഉള്ള കസേരയിൽ ഒന്നിൽ ചെന്നിരുന്നു….

ദേഷ്യം അല്ല… സങ്കടവും അല്ല… എങ്കിലും ഉള്ളിൽ അവൾക്ക് അവൾ അനുഭവിച്ച കാര്യങ്ങൾ പൂർണമായും മാഞ്ഞു പോയിരുന്നില്ല…

“താൻ എന്താടോ കാണാത്ത ഭാവത്തിൽ ഇരിക്കുന്നത്….”

എന്തോ ഓർത്ത് കൊണ്ടിരിക്കുമ്പോൾ ആണ് അടുത്ത് നിന്നും അരുണിന്റെ ശബ്ദം കേട്ടത്… മിണ്ടിയില്ല…. ഉള്ളിൽ തോന്നിയത് അതാണ്‌..

പക്ഷെ അരുണിന് സംസാരിക്കാതിരിക്കാൻ സാധിക്കുമായിരുന്നില്ല…. തെറ്റുകൾ ചെയ്തത് അവൻ ആണല്ലോ….

“എന്നോട് ദേഷ്യമുണ്ടോ…. !!?”

അവന്റെ ചോദ്യത്തിൽ അവളുടെ കണ്ണുകൾ മെല്ലെ അവനെ തേടി ചെന്നു… ചുണ്ടിൽ ഒരു പുഞ്ചിരി…. എന്തിന് എന്നൊരു ഭാവം….

“ദേഷ്യവും ഇല്ല അടുപ്പവും ഇല്ലാ… ”

വാക്കുകളിൽ അവനോടുള്ള ഇഷ്ടമില്ലായ്മ അവൾക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നു…

അവനും അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു….

“സോറി…. ”

“നിക്ക് അതിന്റെ ആവശ്യം ഇല്ല…..”

“അന്ന്… ”

“നിക്ക് അറിയണ്ട അരുണേട്ടാ…. ഏട്ടൻ ഇപ്പോൾ ഏട്ടന്റെ ജീവിതവുമായി സന്തോഷത്തിൽ ആണ്….. അത് പോലെ ഞാനും… അന്ന് നമുക്കിടയിൽ ഉണ്ടായിരുന്നത് ഒരു ദുസ്വപ്നം പോലെ മറക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു….

ന്റെ അച്ചേട്ടൻ ന്നേ അതിനു പ്രാപ്തയാക്കി കഴിഞ്ഞു…. നിക്ക് ഇനി ഒന്നും അറിയാൻ ഇല്ല.. ”

പറയുന്നതിനോടൊപ്പം അവൾ കസേരയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് എഴുന്നേറ്റു….ഇടുപ്പിൽ എന്തോ മുറുകുന്ന വേദന തോന്നി എങ്കിലും അവൾ മെല്ലെ വേച്ചു മുന്നോട്ട് നടന്നു…

“കൊച്ചേ…. ”

പെട്ടെന്ന് ഹർഷന്റെ വിളി കേട്ടു അവൾ അങ്ങോട്ട്‌ നോക്കിയതും തന്റെ അടുത്തേക്ക് നടന്നു വരുന്ന ഹർഷനെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു…

“ഇന്ന് നേരത്തെ കഴിഞ്ഞോ…. അല്ലേൽ തന്നെ പഠിച്ചിട്ടു വേണ്ടേ അല്ലേ… ”

തമാശയോടെ പറഞ്ഞു അവളുടെ കയ്യിൽ നിന്നും അവൻ ബാഗ് വാങ്ങി… അവൾ കുറുമ്പോടെ അവനെ നോക്കി…

“നന്നായി എഴുതി അച്ചേട്ടാ… ”

അവളുടെ സംസാരം കേട്ടു അവനും ഒന്ന് പുഞ്ചിരിച്ചു…

“ആ അരുൺ… ശ്രീക്കുട്ടിയെ വിളിക്കാൻ വന്നതാകും അല്ലേ… ”

അരുണിനെ കണ്ടതും വെറുതെ ഒരു അന്വേഷണം.. അരുണും ചുണ്ടിൽ പുഞ്ചിരി വരുത്തി കൊണ്ട് ഒന്ന് തലയാട്ടി…

“ന്ന ഞങ്ങൾ അങ്ങ് പോകുവാ… ശ്രീക്കുട്ടിയോട് ഒന്ന് പറഞ്ഞേക്കണേ… ”

നിലയുടെ കയ്യിൽ പിടിച്ചു നടക്കുന്നതിനിടെ ഹർഷൻ പറഞ്ഞു…. നിലയും അവനോട് ചേർന്നു നിന്നു…

ഇടക്ക് പിള്ളേരിൽ പലരും അവനോട് സംസാരിക്കാൻ വന്നിരുന്നു…നിലയുടെ അവസ്ഥയിൽ ഇടയ്ക്കിടെ അവളെ വിളിക്കാൻ വന്നു വന്നു എല്ലാവർക്കും അവനെ നന്നായി തന്നെ പരിജയം ആയി എന്ന് പറയാം….

എല്ലാവരോടും പുഞ്ചിരിയോടെ സംസാരിക്കുന്നവനെ നിലയും ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ നോക്കി നിന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന : Thasal


Comments

Leave a Reply

Your email address will not be published. Required fields are marked *