നമ്മുടെയീ കള്ളത്തരം എത്ര ഒളിച്ചാലും എന്നെങ്കിലും പൊളിയുമോ എന്ന പേടിയിപ്പോ എനിക്കുണ്ട്..

രചന : fasna salam

അവിഹിതം…

❤❤❤❤❤❤❤❤❤❤

അമേരിക്കയിലെ ആ വലിയ ആഡംബര ഹോട്ടലിലെ ശീതികരിച്ച റൂമിൽ ആനന്ദിന്റെ ഇട നെഞ്ചിൽ തളർന്നുറങ്ങുകയായിരുന്നു അനുപമ

ഉറക്കമെണീറ്റ ആനന്ദ് ഒരു പഫ് സിഗരറ്റ് വലിച്ചു ആലോചനയിലാണ്ടു ബെഡിൽ തന്നെ ഇരുന്നു ..

അനുപമ തന്റെ നഗ്ന മേനിയിലേക്ക് പുതപ് ഒന്നുകൂടി വലിച്ചിട്ടു ..

‘എന്തു പറ്റി ആനന്ദ്.. ഇന്നലെ തൊട്ട് ആകെ മൂഡോഫാണല്ലോ..’

ആനന്ദിന്റെ ഓഫിസിൽ കൂടെ ജോലി ചെയ്യുന്നവളാണ് അനുപമ..

‘ഒന്നുല്ല അനൂ.. നമ്മുടെ കാര്യത്തിൽ വർഷക്കെന്തൊക്കെയൊ സംശയമുണ്ട്.. ഇന്നലെ അവളുടെ സംസാരത്തിൽ ഞാനത് ഊഹിച്ചു..’

അനുപമ ഞെട്ടി പിടഞ്ഞെണീറ്റു എന്നിട്ട് ആനന്ദിന്റെ തോളത്തു പിടിച്ചു..

‘എന്താ സംശയം വരാൻ കാരണം.. എന്താണ് ചേച്ചി ചോദിച്ചത് ..’

‘ഈ ഇടയ്ക്കിടെ ബിസിനസ് ടൂറെന്ന് പറഞ്ഞു അമേരിക്കയിലേക്ക് പോകുന്നത് ഉള്ളത് തന്നെയാണോ ന്ന്..’

‘എന്നിട്ട് നീയെന്തു പറഞ്ഞു..’

‘ഞാനെന്തു പറയണം നിന്റെയൊപ്പം ഇവിടെ അടിച്ചു പൊളിച്ചു ജീവിക്കാണെന്നോ..

നമ്മുടെയീ കള്ളത്തരം എത്ര ഒളിച്ചാലും എന്നെങ്കിലും പൊളിയുമോ എന്ന പേടിയിപ്പോ എനിക്കുണ്ട്..’

‘അങ്ങനെയൊന്നും ചിന്തിക്കാതെ ആനന്ദ്.. ഞാൻ പറഞ്ഞില്ലേ നിന്റെ ആക്ടിങ് ഇപ്പൊ മഹാ മോശമായിട്ടുണ്ട്

മുൻപോക്കെ നീ ഞാനുമായിട്ട് റിലേഷനിൽ ആണെങ്കിലും ചേച്ചിയുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയിരുന്നില്ല..

മക്കളുമായിട്ട് പുറത്തു പോകും..പാർക്കിൽ പോകും സിനിമക്ക് പോകും…ഇതൊന്നും ഇപ്പൊ ഇല്ലല്ലോ അപ്പൊ സൗഭാവികമായിട്ടും സംശയം തോന്നും..’

‘അന്നൊക്കെ അവളെങ്ങാനും കണ്ടു പിടിക്കുമോ എന്നുള്ള പേടിയായിരുന്നു… പിന്നെ പിന്നെ ആത്മവിശ്വാസം കൂടി.. അതോടെ ഞങ്ങളുമായിട്ടുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ്പും കൂടി..’

‘കമോൺ ആനന്ദ് ഇനി നീ പഴയ പോലെ ആവ്…

വെക്കേഷനല്ലേ വരുന്നത്.. കുട്ടികളൊക്കെ ആയിട്ട് നല്ലൊരു പിക്നിക്കിന് പോ…

ചേച്ചിയെ മുൻപത്തെക്കാളും നല്ലോണം സ്നേഹിക്ക് അതാണ്‌ നമുക്ക് സേഫ്..

ഓക്കേ.. ഞാനൊന്നു ഫ്രഷായിട്ട് വരാം..’

❤❤❤❤❤❤❤❤❤❤❤

‘അപ്പൂ.. അമ്മൂ… ക്ലാസ്സ്‌ തുടങ്ങാറായി.. വേഗം വന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്ക്…’

‘പ്ലീസ് അമ്മാ.. ഇന്ന് ക്ലാസ്സ്‌ കേൾക്കണ്ട ഡാഡി വരുന്നേയല്ലേ.. ടീച്ചറോട് പനിയാണെന്ന് പറഞ്ഞാ മതി..’

‘ആഹാ… മുട്ടേന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും കള്ളത്തരം…

ഈ സ്കൂളൊന്നു തുറന്നു കിട്ടിയിരുന്നെങ്കിൽ സമാധാനമായിരുന്നു

ഇതുങ്ങളോട് തൊണ്ട കീറി തൊണ്ട വേദനയെടുക്കുന്നത് മിച്ചം..

എക്സാമിനു മാർക്ക് കുറഞ്ഞാൽ കുറ്റം മുഴുവൻ അമ്മമാർക്കും..’

അപ്പോഴേക്കും പുറത്തു വണ്ടിയുടെ ഹോണടി കേട്ടു..

‘ഡാഡി വന്നൂ.. ഡാഡി വന്നൂ..’

അപ്പുവും അമ്മുവും ആനന്ദ് വരുന്നത് കണ്ട് സിറ്റ് ഔട്ടിലേക്ക് ഓടി വന്നു..

‘ഇനീപ്പോ നിങ്ങളെ നോക്കണ്ട…ഡാഡിയെ മതിയല്ലോ .’

‘എന്താണ് രാവിലെ തന്നെ ഒരു ബഹളം..’

‘ഒന്നുല്ലേ.. നിങ്ങക്ക് ബിസിനസ്‌ ടൂറെന്ന് പറഞ്ഞു ലോകം ചുറ്റിയാ മതിയല്ലോ ഇതുങ്ങളെ രണ്ടാളെയും മേക്കാൻ ഞാൻ തന്നെ വേണ്ടേ..

ഭക്ഷണമെടുത്തു വെക്കാം ന്നു പറഞ്ഞു കൊണ്ട് വർഷ ദേഷ്യത്തോടെ അകത്തേക്ക് പോയി..

ആനന്ദിന്റെ ഉള്ളിൽ ചെറിയൊരു ഭയം തികട്ടി വന്നു.. ഇവൾ വല്ലതും അറിഞ്ഞിട്ടുള്ള പറച്ചിലാണോ..

‘എന്താ മക്കളെ സീൻ.. അമ്മ കട്ട കലിപ്പിലാണല്ലോ..’

‘ഡാഡി വരുവല്ലേ ഇന്നിനി ക്ലാസ്സ്‌ കേൾക്കണ്ടന്നു പറഞ്ഞപ്പോഴുള്ള കലിപ്പാ.. ‘

‘ഓഹ് അതാണോ കാര്യം…’

‘ഡാഡി ഈ വെക്കേഷനെങ്കിലും നമുക്ക് ടൂർ പോണം… ഞങ്ങടെ ഫ്രണ്ട്സൊക്കെ പോയി.. ‘

‘എന്തിനാ പൊന്നു മക്കൾ ഡാഡിയെ നിർബന്ധിക്കുന്നെ… ഡാഡി ക്ക് നമ്മുടെ കൂടെ പോരുന്നതിനേക്കാൾ സന്തോഷം ബിസിനസ്‌ ടൂറാണ്.. ഇനീപ്പോ കൊറോണ വന്നൊണ്ട് പുതിയ കാരണം കിട്ടിയല്ലോ..’

അതു കേട്ടപ്പോ ആനന്ദ് ഒന്നു ഞെട്ടി..

എന്തൊക്കെയൊ കുത്തി സംസാരിക്കുന്ന പോലെ..

അവൻ വർഷയെ തുറിച്ചു നോക്കി..

‘മ്മ് എന്താ തുറിച്ചു നോക്കുന്നെ…’

‘എല്ലാവർക്കും ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് .. ആദ്യം ഞാനൊന്നു ഫ്രഷാവട്ടെ എന്നിട്ട് പറയാം..’

‘ഡാഡി പറഞ്ഞിട്ടു പോ..’അപ്പുവും അമ്മുവും അവനെ നിർബന്ധിച്ചു..

‘എങ്കിൽ സർപ്രൈസ് പൊട്ടിക്കാം.. ഈ വെക്കേഷനിൽ നമ്മൾ തീർച്ചയായും ടൂർ പോകുന്നു.. ഗോവ ആൻഡ് മലേഷ്യ ‘

ഹേഹേയ്… അമ്മുവും അപ്പുവും തുള്ളിച്ചാടി..

ഞങ്ങൾ ഫ്രണ്ട്സിനോട് പറയട്ടെന്നു പറഞ്ഞു കൊണ്ട് ഫോണെടുത്തു കൊണ്ട് ഓടി..

❤❤❤❤❤❤❤❤❤❤❤

ഒരു മാസത്തെ ട്രിപ്പിനു ശേഷം അവർ തിരികെ വീട്ടിലേക് മടങ്ങി വന്നു..

ആനന്ദ് ബാൽക്കണിലിരിക്കുമ്പോഴാണ് അനുപമയുടെ കാൾ..

‘ഹായ് അനൂ…’

‘ഹലോ ആനന്ദ്… എന്തായി കാര്യങ്ങൾ ട്രിപ്പൊക്കെ അടിച്ചു പൊളിച്ചോ ചേച്ചിയെ സംശയമൊക്കെ മാറിയോ..’

‘പിന്നല്ലാതെ.. അവൾ ഭയങ്കര ഹാപ്പിയാണ്..

നിന്റെ പ്ലാനേതായാലും വർക്ക്‌ ഔട്ടായി.. ഇനി നമ്മുടെ കൂടിക്കാഴ്ച്ച എപ്പോഴാ..’

‘യ്യോ മെല്ലെ പറ… ചേച്ചിയെങ്ങാനും അടുത്തുണ്ടോ..’

‘ഏയ് അവൾ അടുക്കളയിൽ കുക്കിംഗിലാണ്..’

അടുക്കളയിൽ…

‘ഹലോ വർഷാ… എത്ര നേരായി വിളിക്കുന്നു തനിക്കൊന്നു ഫോൺ എടുത്തൂടടോ..’

‘ഫോൺ സൈലന്റ്ലായിരുന്നു ഹർഷാ..’

‘ചുമ്മാ പറയുവല്ലേ.. നമ്മളെയൊന്നും ഇപ്പൊ വേണ്ട..Fb യിലെ ഫോട്ടോസൊക്കെ കണ്ടു…

കെട്ട്യോനുമായിട്ട് അടിച്ചു പൊളിക്കാല്ലേ..’

‘എന്റെ പൊന്നു ഹർഷാ.. അങ്ങേര്ക്ക് നമ്മുടെ ബന്ധത്തിൽ സംശയമൊന്നും തോന്നാതിരിക്കാൻ വേണ്ടിയല്ലേ ഞാനീ പെടാപാട് പെടുന്നെ.. അല്ലാതെ സ്നേഹം കൊണ്ടൊന്നുമല്ലോ..’

‘ഓഹോ അപ്പൊ എന്നോട് സ്നേഹമുണ്ടന്നു പറയുന്നത് സത്യമാണോ..’

‘അതു പിന്നെ പറയണോ..’

‘എങ്കിൽ പറ… ഇനിയെന്നാ അടുത്ത നമ്മുടെ കൂടി കാഴ്ച..ഞാൻ നാളെ വരട്ടെ ‘

‘ഇയ്യോ…എന്റെ പൊന്നെ ചതിക്കല്ലേ അങ്ങേര് അടുത്ത ആഴ്ച ബിസിനസ്‌ ടൂർ പോകുന്നുണ്ട് അപ്പൊ വാ…’

അതേസമയം അകത്തു റൂമിൽ..

‘അപ്പു.. എടാ ഈ ഫോട്ടോ നോക്ക് ഇതടിപൊളിയല്ലേ…ഇതിൽ ഡാഡിയും അമ്മയും നീയും ഞാനുമെല്ലാം നന്നായിട്ടുണ്ട് ഞാനിത് പ്രൊഫൈൽ പിക് ആക്കുവാ..’

‘എടീ നിന്റ ഫോണിലെ നല്ല ഫോട്ടോസ് എനിക്ക് സെൻറ് ചെയ്യ് ഞങ്ങടെ ഗ്രൂ=പ്പിൽ ഇടാനാ..’

‘ഓക്കേ..’

രണ്ടുപേരും അവൾ ട്രിപ്പ് പോയ ഫോട്ടോസെല്ലാം അവരവരുടെ ഗ്രൂപ്പിലിട്ടു…

ഉടനെ ഫ്രണ്ട്സിന്റെ കമന്റ്‌സ് വന്നു ക്യൂട്ട് ഫാമിലി

lovely family…

അതു കണ്ടു രണ്ടാളും ഒരുപാട് സന്തോഷിച്ചു.

ആ കുഞ്ഞു മനസ്സുകളിൽ അവർ നാലുപേരുമടങ്ങുന്ന സ്വർഗം മാത്രമായിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : fasna salam

Scroll to Top