അയ്യോ… ഞാൻ തുണി മാറുന്നത് അയാൾ ഫോട്ടോ എടുത്തു എന്ന് പറഞ്ഞു അവൾ നിലവിളിച്ചു…

രചന : ശിവ എസ് നായർ

നാണം ഉണ്ടോടാ നിനക്ക് ആ പെങ്കൊച്ച് തുണി അഴിച്ചു മാറ്റുന്നത് ഫോട്ടോ എടുക്കാൻ. അതു പറഞ്ഞതും സുകുമാരൻ ചേട്ടന്റെ വലം കൈ കവിളിൽ ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു.

ഞാൻ ഞെട്ടി തരിച്ചു കവിൾ പൊത്തിപിടിച്ച് കാര്യമറിയാതെ നിന്നു.

“ഇവനെയൊക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം….” കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു.

ഭാവിയിൽ അമ്മായി അച്ഛൻ ആകേണ്ട ആളാണ് ചെകിട് അടിച്ചു പൊളിച്ചത്. തൊട്ടപ്പുറത്ത് മാറി നിന്നു നിറകണ്ണുകളോടെ രംഗം വീക്ഷിക്കുകയാണ് എന്റെ ഭാവി വധുവാകേണ്ട അർച്ചന.

അർച്ചനയുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെട്ട് തൊലിയുരിഞ്ഞു ഞാൻ നിന്നു.

അർച്ചനയുടെ ചേച്ചിയുടെ വിവാഹ നിശ്ചയം ആണ്.ഫോട്ടോഗ്രാഫർ ആയ എന്നെയാണ് അന്നെ ദിവസത്തെ ഫോട്ടോ എടുക്കാൻ അമ്മായി അച്ഛൻ ചുമതലപ്പെടുത്തിയത്. മാത്രമല്ല ഓസിനു കാര്യവും നടക്കുമല്ലോ…. ക്യാമറയിൽ വധുവിന്റെ ഫോട്ടോസ് പുറത്തു പൂന്തോട്ടം ബാക്ക്ഗ്രൗണ്ട് ആക്കി പകർത്തുമ്പോഴാണ് തൊട്ടടുത്ത റൂമിലെ തുറന്നിട്ട ജാലകത്തിലൂടെ ഏതോ പെൺകുട്ടി അയ്യോ ഇയാള് ഞാൻ തുണി മാറുന്നത് ഫോട്ടോ എടുത്തു എന്ന് പറഞ്ഞു നിലവിളിച്ച് കരഞ്ഞത്.

എന്തെങ്കിലും കിട്ടാൻ കാത്തിരുന്ന കുറെ ആളുകൾക്ക് പൊങ്കാല ഇടാൻ ഒരു കാരണം കിട്ടി.

ഞാൻ കരഞ്ഞു പറഞ്ഞു ഞാൻ ആ കുട്ടി തുണി മാറുന്ന ഫോട്ടോസ് ഒന്നും എടുത്തില്ല. എനിക്കറിയില്ല എന്ന്.

പക്ഷേ ആരും അത് കേൾക്കാൻ കൂട്ടാക്കിയില്ല. എന്റെ ക്യാമറ വാങ്ങി ഒന്നു നോക്കാനുള്ള വകതിരിവ് പോലും ആരും കാണിച്ചില്ല.

ആ പെണ്ണിനെ വിളിച്ചു ചോദിച്ചപ്പോൾ നിറകണ്ണുകളോടെ അവള് പറഞ്ഞു. ഫോട്ടോയുടെ ഫ്ലാഷ് അടിച്ചപ്പോഴാണ് ഞാൻ ഡ്രസ്സ് മാറുന്നത് ആരോ ഫോട്ടോ എടുത്തു എന്ന് മനസ്സിലായത്.നോക്കിയപ്പോൾ തുറന്നു കിടന്ന ജനാലയിലൂടെ കണ്ടത് ക്യാമറാ കയ്യിൽ പിടിച്ചു നിൽക്കുന്ന ഇയാളെയാണ്.

“കുട്ടിക്ക് ജനൽ അടച്ചിട്ട് മാറികൂടായിരുന്നോ…. ഇത്ര ശ്രദ്ധയില്ലെ…”

ഏതോ അമ്മുമ്മ ചോദിച്ചു.

“ചായ തുളുമ്പി വീണ് ധാവണി നനഞ്ഞപ്പോൾ റൂമിൽ പോയി മാറ്റി വരാൻ അർച്ചന പറഞ്ഞു.

പെട്ടെന്ന് പോയിട്ട് ധാവണി ഒന്ന് മാറ്റുന്നതിനിടയിൽ വേറൊന്നും ശ്രദ്ധിച്ചില്ല…”

അവളുടെ മുഖം കണ്ടിട്ട് എനിക്ക് കള്ളം പറയുകയാണെന്ന് തോന്നിയില്ല. അന്തസ്സുള്ള ഒരു പെണ്ണും ഇതുപോലെയുള്ള കാര്യങ്ങൾക്ക് കള്ളം പറയാറില്ല.

അപ്പോഴാണ് മറ്റൊരു സത്യം അറിയുന്നത് ആ പെണ്ണ് അർച്ചനയുടെ ചേച്ചിയുടെ നാത്തൂൻ ആകാൻ പോകുന്ന ആളാണെന്ന്. അതായത് ചെറുക്കന്റെ പെങ്ങൾ.

പിന്നെ കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്നായിരുന്നു. ചുറ്റും കൂടി നിന്ന ആളുകൾ തെറി അഭിഷേകം കൊണ്ട് പൊതിഞ്ഞു. അതോടെ എന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി.

എന്നെ തളർത്തിയത് അതൊന്നുമായിരുന്നില്ല അത്രയും ആളുകളുടെ മുന്നിൽ വച്ച് ഒരു തെറ്റിദ്ധാരണയുടെ പേരിൽ കൂടെ നിന്ന് എന്റെ എട്ടൻ അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യേണ്ട അർച്ചന “ഇത്രയും വൃത്തികെട്ടമനുഷ്യൻ ആണോ നിങ്ങള് എന്ന് ചോദിച്ചു കൊണ്ട് എന്റെ കരണത്തടിച്ചു.ഇനി മേലിൽ എന്റെ കൺമുന്നിൽ വന്നു പോകരുത്…. ഇതോടെ നിർത്തിക്കോ സകല ബന്ധങ്ങളും എന്ന് ആക്രോശിച്ചു കൊണ്ട് എന്നെ ആട്ടിപായിച്ചു….”

നാണം കെട്ട് ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. ഫോട്ടോ എടുക്കാൻ എന്റെ കൂട്ടുകാരനെ ഏൽപ്പിച്ച് ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ആണ് എന്റെ മനസ്സിൽ ഒരു ആശയം തോന്നിയത്.

അകത്ത് നിശ്ചയത്തിന്റെ ചടങ്ങ് തുടങ്ങിയതിനാൽ ഞാൻ വീണ്ടും അവിടേക്ക് പ്രവേശിച്ചത് ആരും ശ്രദ്ധിച്ചില്ല.

ഞാൻ നേരെ പോയി വീഡിയോ റെക്കോർഡർ ഓൺ ചെയ്തു നോക്കി.

ചെയ്യാത്ത കുറ്റത്തിന് നാണംകെട്ട് തലയും താഴ്ത്തി പോകുന്നതിനു പകരം ആരാ അത് ചെയ്തത് എന്ന് കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു.

അർച്ചനയുടെ ചേച്ചിയുടെ ഫോട്ടോ എടുക്കുന്ന സമയത്ത് എന്റെ അസിസ്റ്റന്റ് വീഡിയോയും പകർത്തുന്നുണ്ടയിരുന്നൂ.

ഞാൻ വീഡിയോ ലാപ്ടോപ്പിൽ പ്ലേ ചെയ്തു നോക്കി.

അപ്പോഴാണ് ഒരുത്തൻ ഞാൻ ചേച്ചിയുടെ ഫോട്ടോസ് പകർത്തുന്ന സമയത്ത് അവിടേക്ക് വരുന്നതും ചേച്ചിയോട് സംസാരിക്കുന്നതും ശ്രദ്ധയിൽ പെട്ടത്. അവന്റെ കഴുത്തിൽ ഒരു ക്യാമറാ ഉണ്ടായിരുന്നു.

എന്റെ അടുത്തൂന്ന് കുറച്ചു മാറി ചേച്ചിയുടെ ഫോട്ടോസ് എടുത്ത ശേഷം അവന്റെ ക്യാമറാ കണ്ണുകൾ ജനാലയിൽ ഉടക്കി നിൽക്കുന്നതും ഫോട്ടോ എടുക്കുന്നതും കാണിക്കുന്നത്. അതേസമയം ഞാൻ അതിൽ അർച്ചനയുടെ ചേച്ചിയുടെ ഫോട്ടോ എടുക്കുന്നതും പതിഞ്ഞിട്ടുണ്ട്. ആ സമയത്താണ് ആ പെൺകുട്ടി നിലവിളിച്ചത്‌.

എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

ചടങ്ങുകൾ കഴിയാൻ ഞാൻ കാത്തിരുന്നു. തെളിവ് സഹിതം ആ നാറിയെ പൊക്കി എല്ലാരെയും കാണിക്കാൻ ഞാൻ തീരുമാനിച്ചു.

ചടങ്ങുകൾ കഴിഞ്ഞതും ഞാൻ നേരെ ഹാളിലേക്ക് വന്നു.

“ആരും പോകരുത് എനിക്കൊരു കാര്യം പറയാനുണ്ട്…”

“നിനക്കിനിയും മതിയായില്ലേ….അടി തന്ന് ഇറക്കി വിട്ടിട്ടും കേറി വന്നേക്കുന്നോ…”

അർച്ചനയുടെ അച്ഛന്റെ ഡയലോഗ് ആയിരുന്നു.

“എന്റെ പെങ്ങൾ തുണി മാറുന്നത് നീ ഫോട്ടോ എടുക്കും അല്ലെടാ… അപ്പോഴേ നിനക്ക് രണ്ട് തരണം എന്ന് കരുതിയതാണ്…” അതും പറഞ്ഞ് ചെക്കൻ മുന്നോട്ട് ആഞ്ഞതും ഞാൻ പൊട്ടിത്തെറിച്ചു

“ചീ നിർത്തഡോ….തന്റെ പെങ്ങടെ ഫോട്ടോ എടുത്തത് ഞാൻ അല്ല താൻ ഫോട്ടോ എടുക്കാൻ കൂടെ കൊണ്ട് വന്ന തന്റെ കൂട്ടുകാരൻ തന്നെയാ.”

ഞാൻ അതും പറഞ്ഞ് ആ നാറിയെ പിടിച്ച് വലിച്ച് മുന്നോട്ട് തള്ളി.

അവന്റെ ക്യാമറാ പിടിച്ചു വാങ്ങി അതിലെ ഫോട്ടോസ് എല്ലാവരെയും കാണിച്ചു കൊടുത്തു.

അതിൽ മിക്ക സ്ത്രീകളെയും മോശമായ രീതിയിൽ ഫോട്ടോ പകർത്തിയിട്ടുണ്ടായിരുന്നു…

ഞാൻ തന്നെ ആദ്യം അവനിട്ട്‌ ഒരെണ്ണം പൊട്ടിച്ചു.

ശേഷം എല്ലാവരോടുമായി പറഞ്ഞു കാര്യം അറിയാതെ വ്യക്തമായ തെളിവ് ഇല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് തുള്ളാൻ നിൽക്കരുത്….എന്നെ പോലെ എല്ലാവരും സംയമനം പാലിക്കണം എന്നില്ല.

ആരും ഒന്നും മിണ്ടിയില്ല….

“മോനെ പെട്ടെന്നുള്ള മുങ്കോപത്തിൽ എന്തൊക്കെയോ പ്രവർത്തിച്ചു പോയി… ക്ഷമിക്കണേ…”

അർച്ചനയുടെ അച്ഛൻ കുറ്റബോധത്തോടെ പറഞ്ഞു.

“പ്രായത്തിൽ മുതിർന്നവരെ ബഹുമാനിച്ചു മാത്രമേ ശീലമുള്ളൂ അതുകൊണ്ടാണ് അച്ഛനെ പോലെ കാണുന്ന അങ്ങയോട് മറുത്തൊരു വാക്ക് പറയാത്തത്…. എനിക്ക് സ്ഥാനമില്ലാത്ത ഇവിടെ ഞാൻ ഇനി ഒരു നിമിഷം പോലും നിൽക്കില്ല…”

അതുപറഞ്ഞ് തലയുയർത്തി പിടിച്ച് അഭിമാനത്തോടെ തന്നെ ഞാൻ അവിടെ നിന്നുമിറങ്ങി…

അപ്പോഴാണ് പിന്നിൽ നിന്നൊരു വിളി…

“വിനോദേട്ടാ… ഒന്ന് നിന്നേ…”

അർച്ചന ആയിരുന്നു അത്.

“എന്താ അർച്ചന…??”

“സോറി എട്ടാ…. അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ ഏട്ടനെ എല്ലാരെയും മുന്നിൽ വച്ച് നാണം കെടുത്തി…. എന്നോട് ക്ഷമിക്കൂ… നിങ്ങളില്ലാതെ എനിക്ക് പറ്റില്ല…”

അവളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത അമർഷം തോന്നി.

“ഈ നീയാണോ കുറച്ചു മുൻപ് വല്യ ഡയലോഗ് അടിച്ചത്…. എല്ലാവരും തെറ്റുകാരൻ ആക്കിയപ്പോൾ കൂടെ നിൽക്കേണ്ട നീ വരെ എന്നെ തള്ളിപ്പറഞ്ഞു…. അഞ്ച് വർഷം സ്നേഹിച്ചു നമ്മൾ ഒടുവിൽ രണ്ടു വീട്ടുകാരും സമ്മതിച്ചു….

ചേച്ചിയുടെ വിവാഹം കഴിഞ്ഞു നമ്മുടെതെന്ന് വരെ പറഞ്ഞു വച്ചതാണ്. അത്രയും എത്തി നിന്ന നമ്മുടെ ബന്ധത്തെ നിമിഷ നേരം കൊണ്ട് നീ തട്ടിത്തെറിപ്പിച്ചു…. ഒരു തെറ്റിദ്ധാരണയുടെ പേരിൽ നീ എന്നെ വേണ്ടെന്ന് അത്രയും ആളുകളുടെ മുന്നിൽ വച്ച് മുഖത്തടിച്ചു കൊണ്ടാണ് പറഞ്ഞത്..

ഇപ്പൊൾ ഞാൻ ഇത് തെളിയിച്ചില്ലായിരുന്നെങ്കിൽ നിങ്ങളുടെ മുന്നിൽ ഞാൻ തന്നെയായിരിക്കുമല്ലോ തെറ്റുകാരൻ…. അതുകൊണ്ട് നീ പറഞ്ഞത് പോലെ ഈ ബന്ധം ഇതോടെ തീർന്നു….

“അങ്ങനെ പറയല്ലേ ഏട്ടാ… എന്റെ നെഞ്ച് പൊടിയുവാ തെറ്റുപറ്റിപോയി….”

“ഇതേ അവസ്ഥയിൽ ആയിരുന്നു ഞാനും അപ്പൊൾ…. അർച്ചന ഇൗ ബന്ധങ്ങൾ എന്ന് പറയുന്നത് പരസ്പര വിശ്വാസത്തിൽ ചേർത്തിണക്കിയ പവിത്രമായ നൂലിഴയാണ്….

ഒരിക്കൽ വിശ്വാസം പോയാൽ പിന്നെ ഒരിക്കലും തിരിച്ചു പഴയ ഭംഗിയോടെ വീണ്ടെടുക്കാൻ ആകില്ല

നാളെ നമ്മുടെ വിവാഹം കഴിഞ്ഞ ശേഷം ഇതുപോലെ പല തെറ്റിദ്ധാരണകൾ ഉണ്ടാവുമ്പോൾ എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കാൻ തെളിവുകൾ നിരത്തി വയ്ക്കേണ്ടി വരും….”

“അങ്ങനെ ഒന്നും ഉണ്ടാവില്ല….ഇനി ഒരു അബദ്ധം എനിക്ക് ഉണ്ടാവില്ല സത്യം… എന്നോട് ക്ഷമിക്കൂ…. ”

അവൾ കരഞ്ഞു പറഞ്ഞു.

“ഒരു വാക്ക് കൊണ്ട് നീ തന്നെയാണ് എന്നെ അകറ്റിയത്. സങ്കടം എനിക്കുമുണ്ട്. നിന്നോട് ഞാൻ എപ്പോഴേ ക്ഷമിച്ചു. പക്ഷേ എനിക്കുമുണ്ട് അഭിമാനം. നിനക്ക് തോന്നുമ്പോൾ വേണോന്നും വേണ്ടന്നും പറഞ്ഞു കളിക്കാൻ എന്നെ കിട്ടില്ല. അന്തസ്സും അഭിമാനവും എനിക്കുമുണ്ട്.എന്നെ അപമാനിച്ച് ഇറക്കിയ ഇൗ വീട്ടിൽ നിന്നും എനിക്ക്‌ വേണ്ട ഈ ബന്ധം….”

അതും പറഞ്ഞ് ഞാൻ അവിടെ നിന്നും നടന്നകന്നു.

അമ്മയുടെ മടിയിൽ വീണ് കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു ഞാൻ എല്ലാം പറഞ്ഞു

“നീ ചെയ്തതാ മോനെ ശരി…. സ്നേഹ ബന്ധങ്ങൾക്കിടയിൽ വേണ്ടത് പരസ്പര വിശ്വാസമാണ്.മോനെ ഒരു തരിയെങ്കിലും അവളോ വീട്ടുകാരോ മനസ്സിലാക്കിയിരുന്നെങ്കിൽ ഇൗ പ്രശനം ഒിവാക്കാമായിരുന്നു….അപമാനിച്ച് ഇറക്കി വിട്ടിട്ട് പിന്നീട് ക്ഷമ ചോദിച്ചാൽ തീരുന്നതല്ല നമ്മൾ ആ സമയം അനുഭവിക്കുന്ന മാനസിക വിഷമം…. എന്റെ മോൻ ചെയ്തത് ശരിയാ നീ വിഷമിക്കേണ്ട…”

അമ്മയുടെ ആ വാക്ക് മതിയായിരുന്നു എന്റെ ഉള്ളിലെ സങ്കടത്തെ ശമിപ്പിക്കാൻ.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശിവ എസ് നായർ

Scroll to Top