താരാപദം ചേതോഹരം.. പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് ജിഷ്ണു ജനാർദ്ദനൻ

അറിയപ്പെടാതെ പോകുന്ന അനേകം കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു നല്ല വേദിയാണ് കോമഡി ഉത്സവം.
ഇതിനോടകം തന്നെ എത്രയെത്ര പ്രതിഭകളാണ് ഉത്സവ വേദിയിൽ എത്തി നമ്മളെ അദ്ഭുതപ്പെടുത്തിയത്. ആരും തിരിച്ചറിയാതെ പോകുന്നവർക്ക് വലിയൊരു അനുഗ്രഹം തന്നെയാണ്

ഫ്ലവേഴ്സ് ടിവി കലാലോകത്തിന് സമ്മാനിച്ച ഈ മികച്ച ടെലിവിഷൻ പരിപാടിയിൽ ഇതാ ജിഷ്ണുവും തന്റെ കഴിവിലൂടെ താരമായിരിക്കുന്നു.സ്വയം നിർമ്മിച്ച പുല്ലാങ്കുഴലിൽ മധുരനാദത്താൻ മനം കുളിർപ്പിക്കുന്ന ഈ കലാകാരനെ നമ്മൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. ഇനിയും ഒരുപാട് വേദികളിൽ കലാപ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുവാൻ ജിഷ്ണുവിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു