അവളെ നമ്മുക്ക് ഈ മൂന്നാറിൽ നിന്നും കൊണ്ട് പോകണം. നീ അതിനെന്നേ ഹെല്പ് ചെയ്യണം

രചന : കാളിദാസൻ

മടുത്തെടാ…. ഈ ജോലിയുടെ ടെൻഷൻ….

എനിക്കെവിടെലും പോകണം…. രണ്ടു ദിവസം മാറി നിൽക്കണം….

നീ കാര്യമായി പറയുന്നതാണോ….??

ഞാൻ തമാശക്ക് ഇതുപോലെ എന്തേലും പറഞ്ഞിട്ടുണ്ടോ….

എന്റെ മുഖത്തിലെ ദേഷ്യം കണ്ടിട്ടാണോ എന്തോ…

ശരി… എനിക്ക് നിന്നെ വിശ്വാസമാണ്…

അവൻ പറഞ്ഞു…..

എങ്ങോട്ടെങ്കിലും രണ്ടുദിവസം മാറി നിൽക്കണം… എല്ലാ ടെൻഷനും മറക്കണം…..

ഞാൻ തലക്ക് കൈകൊടുത്തുകൊണ്ട് വിഷമത്തിൽ പറഞ്ഞു….

എങ്കിൽ നമ്മുക്ക് മൂന്നാർ പോകാം….

അവൻ പെട്ടെന്നൊരു സ്ഥലം പറഞ്ഞു….

മൂന്നാറെങ്കിൽ മൂന്നാർ…. ഞാൻ തീരുമാനിച്ചു….

ബൈക്കിന്റെ താക്കോൽ ഞാൻ അവന്റെ കയ്യിൽ കൊടുത്തു….. നേരെ അടുത്ത ബാർ….

അതായിരുന്നു ഞാൻ അവനോടു പറഞ്ഞത്…..

അവൻ നേരെ അടുത്തുള്ള ബാർ നോക്കി വണ്ടി വച്ചു…..

ഞാൻ സിഗരറ്റുവാങ്ങി വരാം… നീ പോയി ഓർഡർ ചെയ്യ്…

അവനെന്നോട് പറഞ്ഞു…

ഞാൻ ബാറിൽ കേറി ഒരു പൈന്റും, മൂന്നു ബീറും ഓർഡർ ചെയ്യ്തു…. വിത്ത്‌ ബീഫ് ഡ്രൈ ഫ്രൈയ്യും….

ആഫ്റ്റർ വൺ മണിക്കൂർ……

അളിയാ…. ബാ മ്മക്ക് മൂന്നാർ പോകാം….

അടിച്ചു സെറ്റായ ന്റെ ചങ്കു പറഞ്ഞു…

എങ്ങനെ പോകും മച്ചാനെ….

ഞാൻ ദയനീയ ഭാവത്തിൽ ചോദിച്ചു….

മ്മക്ക് നിന്റെ ബൈക്കിൽ പോവാം…. അതല്ലേ അതിന്റെ സുഖം….

അപ്പോൾ പോലീസ് പിടിച്ചാലോ….

ഞാൻ ചോദിച്ചു…

എങ്കിൽ മ്മക്ക് ബസിൽ പോവാം… നിന്റെ ബൈക്ക് ആ മൂലയിൽ വക്ക്….

ബസിലെങ്കിൽ ബസ്….. ഞങ്ങൾ നേരെ ബൈക്ക് ഒരു സ്ഥലത്തു പൂട്ടി വച്ചിട്ട് മൂന്നാർക്ക് ബസ് കയറി….മൂന്നു മണിക്കൂറുകൾക്ക് ശേഷം മൂന്നാറിൽ ബസിറങ്ങി…. എന്താണോ എങ്ങോട്ട് പോകണമെന്നോ അറിയാത്ത അവസ്ഥ…. സമയം നോക്കിയപ്പോൾ വെളുപ്പിനെ 3.30…. അപ്പോഴും മൂന്നാർ ആക്റ്റീവ് ആണ്…. എങ്ങും ഓട്ടോക്കാരും ആളുകളും….

സർ …. റൂം വേണോ… കുറഞ്ഞ റൂം തരാം സർ….800 രൂപയെ ഉള്ളു സർ…. എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരുപാട് ആളുകൾ ഞങ്ങളുടെ അടുത്തുകൂടി… ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാതെ മുൻപോട്ട് നടന്നു നീങ്ങിയപ്പോഴാണ് ഒരാൾ പറഞ്ഞത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്…

ബീവറേജിന്റെ നേരെ മുൻപിലുള്ള റൂം….800 രൂപമാത്രം സർ…..

ഞാനും അവനും മുഖത്തോട് മുഖം നോക്കി….

ചേട്ടാ… അണ്ണാച്ചി ചേട്ടാ…. ഞങ്ങൾക്ക് തമിൾ തെറിയാത്…. ഞങ്ങൾക്ക് ആ റൂം പോതും…

അതുമതി….

അവന്റെ വാക്ക് കേട്ടതും അയാൾ ഞങ്ങളെ ഓട്ടോയിൽ കയറ്റി ആ റൂമിൽ കൊണ്ടുപോയി….

വിചാരിച്ചതിലും നല്ല റൂം…. കണ്ണ് തുറന്നാൽ കാണുന്നത് bev co….. അംമ്പോ പൊളി…..

മൂന്നാർ പൊളിച്ചു…..

രണ്ടു ദിവസം അടിച്ചു സെറ്റായി റൂമിൽ കിടന്നു… ആവശ്യത്തിനും അനാവശ്യത്തിനും മദ്യം….

രണ്ടുദിവസം ബോധമില്ലാതെ…. ആരൊക്കെയോ റൂമിൽ വരുന്നു പോകുന്നു…. ആരാണോ എന്തോ… എനിക്കറിയില്ല… അവൻ ഫുഡ്‌ വാങ്ങാൻ പോകുമ്പോൾ ആരെയൊക്കെയോ വിളിച്ചുകൊണ്ടു വരുന്നു…..

മൂന്നാം നാൾ ഉറങ്ങി എഴുന്നേറ്റപ്പോൾ ആരൊക്കെയോ റൂമിൽ കിടക്കുന്നു…. ക്യാഷ് കൊടുത്തു റൂമെടുത്ത ഞാൻ ബാത്ത്റൂമിന്റെ വാതുക്കലാണ് കിടക്കുന്നതെന്നു മനസിലായി….

ഏതോ കുറെ അണ്ണാച്ചിമാർ ഞങ്ങളുടെ ബെഡിൽ കിടക്കുന്നു…. ഞാനാണ് ആദ്യം എഴുന്നേറ്റത്….

ഞാൻ നോക്കുമ്പോൾ റൂമിന്റെ മെയിൻ വാതിൽ അടച്ചിട്ടില്ല…. ന്റെ കൂട്ടുകാരനായ അവൻ പകുതി പുറത്തും ബാക്കി അകത്തും എന്നുള്ള നിലയിൽ മെയിൻ വാതിലിൽ കിടക്കുന്നു…. ഞാൻ പതിയെ പോയി അവനെ വിളിച്ചു…. അവൻ ഞെട്ടി എഴുനേറ്റു….

ഞാനല്ല ലാസ്റ്റ് പെഗ്ഗ് അടിച്ചത്… സത്യായും ഞാനല്ല…. അവൻ ഉറക്കചുവടിൽ പറഞ്ഞു…

ഞാൻ അവന്റെ തലക്കിട്ടു കൊട്ടി….

അവന്നപ്പോഴാണ് ബോധത്തിൽ വന്നത്…..

ആരാടാ ഇവന്മാരൊക്കെ….??

ഞാനൊരു മയത്തിൽ ചോദിച്ചു….

അവൻ ബെഡിൽ കിടക്കുന്ന അവന്മാരെ നോക്കി…. എന്നിട്ടൊരു സിഗരറ്റെടുത്ത്‌ കത്തിച്ചിട്ട് ആ മൂടമഞ്ഞിലേക്ക് ഇറങ്ങി….

നിനക്ക് വേണോ പുക….. അവനെന്നോട് ചോദിച്ചു….

ആ തണുപ്പിൽ ഞാൻ ആൾറെഡി പുകച്ചുകൊണ്ട് നിൽക്കാരുന്നു….

അതുകണ്ടവൻ പറഞ്ഞു…

ആ ബെസ്റ്റ്…..

ഏതാണ് അവന്മാർ…. എനിക്കറിയില്ല….

ഇന്നലെ ഞാൻ അല്പം സെറ്റായി…..

അവൻ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു….

അപ്പോൾ നിന്റെ കൂട്ടുകാരല്ലേ….

ഞാൻ അത്ഭുതത്തോടെ ചോദിച്ചു….

ആവോ…. ദൈവത്തിനറിയാം…..

അവൻ പതിയെ അവിടെനിന്നും മുങ്ങി….

ഞാൻ പോയി അവന്മാരെ വിളിച്ചു പൊക്കി….

അതിലൊരുത്തൻ എന്നോട് ചോദിച്ചു

മച്ചാ…. എപ്പടി ഇരുന്തത് അന്ത പൊണ്ണു…..

പൊണ്ണോ…. ഏത് പൊണ്ണു…

എങ്കെ ഉന്നുടെ ഫ്രണ്ട്….

അതിലൊരുത്തൻ ചോദിച്ചു…

അവനവിടുണ്ട് അണ്ണാച്ചി…

ഞാൻ കൈ ചൂണ്ടി അവനെ കാണിച്ചുകൊടുത്തു..

നേത്തു രാത്രി ഉങ്ക ഫ്രണ്ട് ഒരു പെണ്ണുകിട്ടെ പോയാച്…. അവർക്ക് റൊമ്പ പുടിച്ചിത്… മലയാളിതാ അന്ത പൊണ്ണും….

ഞാൻ നേരെ അവന്റെ അടുക്കൽ പോയി…..

ഡാ… ഇന്നലെ രാത്രി എന്റെ പേഴ്‌സ് നീയെടുത്തോ…..

എടുത്തു മച്ചാനെ…. അതിൽ നിന്നും 7000/ രൂപയും…..എന്നോട് ക്ഷമിക്ക്….

എന്നിട്ട് നീ എവിടാണ്……

ഞാൻ പറഞ്ഞു മുഴുവിക്കും മുൻപേ….

മച്ചാനെ എന്നോട് ക്ഷമിക്കണം… ഞാൻ മീരക്ക് വാക്കുകൊടുത്തുപോയി…..

മീരയോ….??? എന്ത് മീര…. ഏത് മീര…..??

ഞാൻ ചോദിച്ചു…..

അതെ മച്ചാനെ… ഞാനിന്നലെ ഒരിടത്തു പോയി… നീ നല്ല സെറ്റായിരുന്നു….. ആ അണ്ണാച്ചിമാരായിരുന്നു എന്നെ കൊണ്ടുപോയത്…..

ഡാ… പന്ന ********

ഞാൻ സാഹിത്യം പറഞ്ഞു തുടങ്ങി…

എന്റെ 7000/ നീ കൊണ്ടുകളഞ്ഞു… ല്ലേ…..

ഇല്ലളിയാ…. ഞാനവളെ ഒന്നും ചെയ്തില്ല….

അവളോട്‌ നേരം വെളുക്കും വരെ ഞാൻ സംസാരിച്ചിരുന്നു…. എനിക്കവളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്….

ഡാ… നിനക്ക് സംസാരിക്കാൻ എന്റെ ക്യാഷ് കളയേണ്ട ആവശ്യമുണ്ടോ…അവളൊക്കെ നേരത്തെ മൂന്നാറിൽ വന്നവന്മാരോട് കിടന്നിട്ടുള്ള ടീംസ് ആയിരിക്കും…. 7000 ത്തിന് എന്തോരം മദ്യം വാങ്ങാർന്നു…

ഞാൻ പറഞ്ഞു…

അതൊന്നും എനിക്ക് പ്രശ്നമില്ല മച്ചാനെ…. മീര എന്റെയാണ്… എന്റെ മാത്രം….. അതായത് നിന്റെ ഏട്ടത്തിയമ്മ….

അയ്ശരി…. നിനക്കതൊന്നും പ്രശ്നമല്ല…

അതെനിക്കറിയാം…എവിടുന്നോ പോയി ഏട്ടത്തിയമ്മയെ കണ്ടുപിടിച്ചു… ആ ഏട്ടത്തിയമ്മക്ക് ക്യാഷ് കൊടുത്തത് ഞാൻ….

അടിപൊളി….

ഒരു ഏട്ടത്തിയമ്മക്കും ഈ അവസ്ഥ വരാതിരിക്കട്ടെ…..

ഞാൻ പറഞ്ഞു….

മീരയെ നമ്മുക്ക് ഈ മൂന്നാറിൽ നിന്നും കൊണ്ടുപോകണം മച്ചാനെ…. നീ അതിനെന്ന ഹെല്പ് ചെയ്യണം….

അത്രേം പറഞ്ഞിട്ട് അവൻ രണ്ടു പെഗ്ഗടിച്ചു….

കൂടെ ആ അണ്ണാച്ചിമാരും ചേർന്നടിച്ചു…..

ഡാ… എനിക്കൊരു പെഗ്…

ഞാൻ അത് പറഞ്ഞു മുഴുവിക്കും മുൻപേ ആ കുപ്പി കമഴ്ത്തി കാണിച്ചവൻ….. അണ്ണാച്ചിമാരെല്ലാം പൊടീം തട്ടി എഴുനേറ്റുപോയി….

പകൽ 10 ന് bev co തുറന്നു….. ഒരു ഫുള്ള് വാങ്ങി ഞങൾ അടിച്ചു…..

പെട്ടെന്നായിരുന്നു അവന്റെ ശബ്ദം പുറത്തുവന്നത്….

അളിയാ…. മ്മക്ക് ഈ മൂന്നാർ ഇപ്പൊ വിടണം…. എനിക്കെന്തോ ഒരു പന്തികേട്…..

അവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കെന്തോ ഒരു പേടിപോലെ….

പെട്ടെന്നുതന്നെ ഞങ്ങൾ അടിച്ചു തീർത്തിട്ട് റൂം വേക്കറ്റ് ചെയ്യ്തു…. നേരെ ബസ് കയറാൻ പോയപ്പോൾ രണ്ടു വണ്ടി ആളുകൾ ഞങ്ങൾ താമസിച്ച റൂം നോക്കി ഇറങ്ങി ഓടുന്നു…..

അൽപ സമയത്തിന് ശേഷം അവിടെനിന്നും ഇറങ്ങി അടുത്തുള്ള ആളുകളോട് തിരക്കുന്നു….. പണി പാളിയെന്ന് ഞങ്ങൾക്ക് മനസിലായി…..

ഡാ… കള്ളുകുടിച്ചാൽ വയറ്റിൽ കിടക്കണം…..ന്നതാടാ ഉവ്വേ നീ ചെയ്യ്തത്…

ഞാനവനോട് ചോദിച്ചു….

നീയെന്നോട് ക്ഷമിക്കണം….. നാളെ രാവിലെ 6 മണിക്ക് മൂന്നാറിൽ നിന്നും മൂവാറ്റുപുഴക്കൊരു ബസുണ്ട്…. നീ മൂവാറ്റുപുഴയിൽ വരുമോയെന്ന് ഞാൻ മീരയോട് ചോദിച്ചിരുന്നു…. ഇനി അതാവുമോ ഇത്….

ഏറെക്കുറെ അതാണെന്ന് തോന്നുന്നു…..ഈ ബസിനി എപ്പോഴാണോ വിടുന്നത്….

ഞാൻ പറഞ്ഞു തീർന്നതും ഡ്രൈവർ ബസെടുത്തതും ഒരുപോലെ…. പതിയെ ഞങ്ങൾ മൂന്നാറിനോട് വിടവാങ്ങി….. തണുപ്പ് പതിയെ കുറഞ്ഞുവന്നു…..

അപ്പോൾ മീരയിപ്പോൾ…..

ഞാൻ അവനോടു ചോദിച്ചു…..

ആവോ…. ആർക്കറിയാം…..

ആ ബെസ്റ്റ്….

ഞാൻ മനസ്സിൽ പറഞ്ഞു….

❤❤❤❤❤❤❤❤❤❤❤

പിറ്റേദിവസം രാവിലെ എന്റെ ഫോൺ കുറെ റിങ് ചെയ്യ്തു…… ഞാൻ നോക്കുമ്പോൾ മ്മടെ ചങ്കാണ്…..

എന്താടാ ഇത്ര രാവിലെ……

അളിയാ ഒരു പ്രശ്നമുണ്ട്… നീ അത്യാവശ്യമായി വീട്ടിൽ വരെ വരണം….

നീ കാര്യം പറയെടാ കോപ്പേ…..

അതൊക്കെ വന്നിട്ട് പറയാം… നീ വേഗം വാ…..

ഞാനാകെ ടെൻഷനായി…. അവിടെ ആർക്കെങ്കിലും എന്തേലും സംഭവിച്ചോ….

ഞാൻ വേഗം ബൈക്ക് എടുത്തിട്ട് അവന്റെ വീട്ടിലേക്ക് പാഞ്ഞു….ഞാനവന്റെ വീട്ടിൽ ചെന്നപ്പോൾ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു….. ഞാനാകെ ടെൻഷനായി…..

ഞാൻ പതിയെ അവന്റെ വീട്ടിലേക്ക് കയറി….

കയറി പോകുന്ന വഴിക്ക് രണ്ടു ബാഗ് ഞാൻ ശ്രദ്ധിച്ചിരുന്നു……

അവനെവിടെ അമ്മേ……

ഞാനവന്റെ അമ്മയോട് ചോദിച്ചു…. കലിപ്പിച്ചൊരു നോട്ടമല്ലാതെ മറുപടി എനിക്ക് കിട്ടിയില്ല……

അവന്റെ അച്ഛനും എന്നെ നോക്കി കലിപ്പിച്ചു…….ഞാൻ പതിയെ അവന്റെ റൂമിൽ കയറി……

എന്നെ കണ്ടതും അവൻ വലിയവായിൽ കരഞ്ഞുകൊണ്ട് ഓടിവന്ന് കെട്ടിപിടിച്ചു…. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പതറി….

അളിയാ…. എല്ലാം പോയി…. എന്റെ ജീവിതം…. പോയളിയാ പോയി…..ദാ നോക്ക്.

അവൻ ചൂണ്ടി കാണിച്ചിടത്തേക്ക് ഞാൻ നോക്കി…. കസേരയിൽ ഒരു പെണ്ണ്…..

അവൾ ചായ കുടിക്കുന്നു…..

ആരാടാ ഉവ്വേ ഇത്……

ഞാൻ ചോദിച്ചു….

എനിക്കറിയില്ല മച്ചാനെ….. രാവിലെ വീട്ടിൽ വന്നു കയറിയതാണ്……. നീയൊന്ന് ചോദിക്ക്…

ഞാൻ ചോദിക്കുമ്പോൾ നിനക്കെന്നെ അറിയില്ലെടാ കോപ്പേ എന്നുമാത്രമാണ് അവൾ പറയുന്നത്…..

ഞാൻ പതിയെ അവളുടെ അടുക്കൽ ചെന്നു…..

ആരാ…. എന്താ…..

ഞാൻ മീര….. മൂന്നാറിൽ വച്ചിട്ട് ഇവനെന്നെ ഓരോന്ന് പറഞ്ഞു മനസിലാക്കി….. എനിക്കെന്റെ തെറ്റ് മനസിലായി….. എനിക്കൊരു ജീവിതം ഇവൻ തരാമെന്ന് പറഞ്ഞു…… ഇവന്റെ വാക്കുകേട്ട് രാത്രിക്ക് രാത്രി അവിടുന്ന് ഞാൻ ചാടി …. ഇപ്പോൾ ഇവനെന്നെ അറിയില്ലത്രേ…

ഞാനവനെ നോക്കി…. കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അവനെന്നെ നോക്കി…..

എങ്ങനാടാ ഉവ്വേ അവള് വീട് കണ്ടുപിടിച്ചത്…..

ഞാനവനോട് ചോദിച്ചു….

അത് കേട്ടതും മീര അടുത്തേക്ക് വന്നിട്ട് ഒരു പേപ്പർ എന്റെ നേരെ നീട്ടി….. ആ പേപ്പർ നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി…… അതൊരു റൂട്ട് മാപ്പായിരുന്നു….. വീട്ടിലേക്കുള്ള കൃത്യമായ വഴി അവൻ വരച്ചുകൊടുത്തിരിക്കുന്നു…. ഗൂഗിൾ മാപ്പിൽ പോലും ഇത്രക്കും വ്യക്തമായി വഴി രേഖപ്പെടുത്തിയിട്ടുണ്ടാകില്ല…. സോമൻ ചേട്ടന്റെ പെട്ടിക്കടവരെ അതിലുണ്ടായിരുന്നു….

നീ ഒറ്റയൊരുത്തനാണ് എന്റെ മോന്റെ ജീവിതം കളഞ്ഞത്…..ഞാനന്നേ പറഞ്ഞതാണ് ഇവനോടൊക്കെയുള്ള കൂട്ട് വേണ്ടെന്ന്…..

അവന്റെ അച്ഛൻ എന്റെ നേരെ പാഞ്ഞടുത്തു..

ഞാനെന്താടാ ഉവ്വേ ചെയ്യ്തത് …..നീയല്ലേ കള്ളു കുടിച്ചിട്ട് ഓരോന്ന് ഒപ്പിച്ചത്….

പറ്റിപോയളിയാ….. എങ്ങനെങ്കിലും എന്നെ ഇതിൽനിന്നും……

അവന്റെ വിഷമം കണ്ടിട്ട് ഞാൻ മീരയുടെ അടുത്തേക്ക് ചെന്നു……

മീരാ…. ഞാൻ പറയുന്നതെന്താണെന്ന് വച്ചാൽ…

നീയൊന്നും പണയേണ്ട….. ഇനി എനിക്കൊരു തിരിച്ചുപോക്കില്ല ശശ്യേ…….

ഞാൻ അവന്റെയടുക്കൽ ചെന്നു….. അവന്റെ തോളിൽ കൈവച്ചു……

അളിയാ…. നീ പെട്ടു…..

വളരെ വിഷമത്തോടെ ഞാൻ പറഞ്ഞു…..

അവനെന്നെ ദയനീയമായി നോക്കി….

അപ്പൊ എങ്ങനാണ് കൃഷ്ണേട്ടാ…… രാവിലെ അമ്പലത്തിൽ വച്ചിട്ട് താലി കെട്ടുകയല്ലേ..

നാട്ടുകാരിൽ ഒരുത്തൻ വിളിച്ചുചോദിച്ചു….

അതുകേട്ടതും അവന്റെ അച്ഛനും അമ്മയും എന്നെ ദേഷ്യത്തിൽ നോക്കി….ഞാൻ പതിയെ അവിടെനിന്നും മുങ്ങാൻ നോക്കി…..

കാളി…. ഒന്ന് നിൽക്കു……

മീരയെന്നെ തടഞ്ഞു…..

വിഷമിക്കേണ്ട…. എന്റെയൊരു കൂട്ടുകാരിയുണ്ട്..

മൂന്നാറിൽ എന്റെ കൂടെയുള്ളവളാണ്…..ഇയാള്ടെ വീടിന്റെ മാപ്പ് ഇവൻ വരച്ചു തന്നിട്ടുണ്ട്…..

ഞാനത് അവൾക്ക് കൊടുത്തിട്ടുണ്ട്…. എപ്പോ വേണേലും പ്രതീക്ഷിക്കാം….

ഇത് കേട്ടതും ഒരു ഞെട്ടലോടെ ഞാനവനെ നോക്കി……

പറ്റിപോയളിയാ……. നിനക്കുമൊരു ജീവിതം വേണ്ടേ….. അതോണ്ടാണ് ഞാൻ…….

ടാ….. സാമദ്രോഹി……

NB: മദ്യം ഒന്നിനുമൊരു പരിഹാരമല്ല… കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയേയുള്ളു….. ന്നാ പിന്നെ ഒരു മൂന്നാർ ട്രിപ്പുകൂടി പോയാലോ….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : കാളിദാസൻ