എനിക്കു നിന്നെ ഒന്നു കാണണം, ഒരു കാര്യം പറയാൻ ഉണ്ട് നീ നാളെ വീട്ടിലേക്ക് വരണം…

രചന : ശിവ

അമ്മു.. എനിക്കു നിന്നെ ഒന്നു കാണണം ഒരു കാര്യം പറയാൻ ഉണ്ട് നീ നാളെ വീട്ടിലേക്ക് വരണം..

” എന്താ ഏട്ടാ കാര്യം..

“അതൊക്കെ നേരിട്ട് കാണുമ്പോൾ പറയാം..

“മം ഏട്ടൻ നാളെ ജോലിക്ക് പോകുന്നില്ലേ.?

“ഇല്ല.. നാളെ എനിക്കു ഒരിടം വരെ പോണം.. ”

എവിടാ ഏട്ടാ.. ”

“അതൊക്ക നാളെ നീ വരുമ്പോൾ പറയാടി..

“മം ok ഏട്ടാ.. ശെരിയെന്നാൽ bye.. ഞാൻ ഫോൺ കട്ട് ചെയ്തു..

“”അമ്മു എന്റെ മുറപെണ്ണ് ആണ്.. കോളേജിൽ പഠിക്കുന്നു.. കുഞ്ഞുനാൾ മുതൽ അവൾ എന്റെ ആണെന്ന് വീട്ടുകാർ തമ്മിൽ പറഞ്ഞു ഉറപ്പിച്ചു വെച്ചിരിക്കുന്നതിനാൽ ഞങ്ങളുടെ പ്രണയത്തിനു വില്ലൻമ്മാർ ഇല്ലെന്നു പറയാം… വീടുകൾ തമ്മിൽ കഷ്ടിച്ചു ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന ദൂരമെ ഒള്ളൂ അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിൽ മിക്കവാറും അവൾ വീട്ടിൽ വരാറുണ്ട്.. അമ്മക്ക് അവൾ എന്നു വെച്ചാൽ ജീവനാണ്.. അവൾ പാവം പെണ്ണ് ആണെന്ന് ആണ് അമ്മ പറയുന്നത് .. അമ്മയെ സോപ്പിട്ടു വെച്ചേക്കുവാ അവൾ അതുകൊണ്ടാ അമ്മ അങ്ങനെ പറയുന്നത്… ആളൊരു കാന്താരി ആണ്.. ഭയങ്കര ദേഷ്യക്കാരിയും..

അവളുടെ അമ്മ പറയും ഞങ്ങൾ എന്തേലും പറഞ്ഞാൽ അവളു വീട് തിരിച്ചുവെക്കും.. വാ തുറന്നാൽ തർക്കുത്തരം മാത്രമേ പറയു.. പക്ഷെ ശിവയുടെ മുന്നിൽ ചെന്നാൽ പൂച്ചകുട്ടിയ.. അവനെ മാത്രമേ പേടി ഉള്ളു എന്നു..

അതു ശെരിയാട്ടോ ഞാൻ എന്നു വെച്ചാൽ ജീവനാണ് അവൾക്കു.. എന്നായാലും രാവിലെ അവൾ എത്തി വീട്ടിൽ..

“”ആഹാ മോളെന്താ പതിവില്ലാതെ ഇന്ന് വന്നേ..

അവധി ആണോ? ..

“എനിക്കെന്റെ അമ്മയെ കാണാൻ തോന്നി അതുകൊണ്ട് ലീവ് എടുത്തു ഇങ്ങു പോന്നു..

“ഉവ്വ എന്റെ പൊന്നുമോൾ രാവിലെ തന്നെ എന്നെ സോപ്പിടാൻ വന്നത് ആണോ.. നീ അവനെ പോയി വിളിച്ചു എഴുന്നേൽപ്പിക്കാൻ നോക്ക്.. ഞാൻ വിളിച്ചു മടുത്തു പോത്ത് പോലെ കിടന്നു ഉറങ്ങുന്നുണ്ട്.. ഞാൻ അപ്പുറത്തെ വിലാസിനിയുടെ വീട് വരെ ഒന്നു പോയിട്ട് പെട്ടന്ന് വരാം..

“ശെരി അമ്മേ..

“ഏട്ടാ.. ഏട്ടാ എഴുന്നേറ്റെ മണി 10 ആയി..

“ഒന്നു പോയെടി പെണ്ണെ..

“ദേ ഏട്ടാ മര്യാദക്ക് എഴുന്നേറ്റോ ഇല്ലേൽ ഞാൻ തലയിൽ വെള്ളം കോരി ഒഴിക്കും..

“ഈ പിശാചിനെ കൊണ്ടു തോറ്റല്ലോ ഈശ്വരാ..

“ഏട്ടാ എന്താ ഏട്ടന് പറയാൻ ഉണ്ടെന്നു പറഞ്ഞത്..?

അതൊക്കെ പറയാം.. അമ്മ എന്തിയെ?

“അമ്മ വിലാസിനി ചേച്ചിയുടെ വീട്ടിൽ പോയി..

” എന്നാൽ നീ പോയി ഒരു കാപ്പി എടുത്തോണ്ട് വാ.. ഞാൻ ഒന്നു ഫ്രഷ് ആയി വരാം..

“ശെരി ഏട്ടാ..

“ഏട്ടാ ഇന്നാ കാപ്പി.. ഇനി പറ എന്താ കാര്യം.. ഡി അതുപിന്നെ….

എന്റെ ഏട്ടാ കാര്യം പറ….

ഡി അതുപിന്നെ നീ എന്നോട് ക്ഷമിക്കണം..

ഇനിയും നിന്നെ പറ്റിക്കാൻ എനിക്കു ആവില്ല..

“ഏട്ടാ കാര്യം പറ.. ടെ+ൻഷൻ അടിപ്പിക്കാതെ..

“ഡി എനിക്കു വേറൊരു പെണ്ണിനെ ഇഷ്ടം ആണ്.. ഫേസ്ബുക്കിലൂടെ പരിചയപെട്ടതാണ്..

“ഒന്നു പോ ഏട്ടാ തമാശ പറയാതെ എനിക്കു ഏട്ടനെ അറിഞ്ഞുടെ..

“തമാശ അല്ലടി സത്യം.. ഞങ്ങൾ തമ്മിൽ പിരിയാൻ പറ്റാത്ത വിധം അടുത്ത് പോയി അവൾ ഇല്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല..

അതുകൊണ്ട് നമുക്ക് പിരിയാം..

“എന്തൊക്കെ ആണ് ഏട്ടാ ഈ പറയുന്നത് മതിയാക്കു തമാശ.. എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ലാട്ടോ.. ഇങ്ങനെ ഒന്നും പറയല്ലേ..

” ഞാൻ പറയുന്നത് മനസ്സിലാക്കണം നീ.. ഇന്ന് ഞങ്ങളുടെ രജിസ്റ്റർ മാര്യേജ് ആണ്.. ഞാൻ ഇപ്പോൾ പോവും.. അമ്മയെ ഞാൻ എല്ലാം പറഞ്ഞു മനസ്സിൽ ആക്കിചോളാം.. നീ എല്ലാം മറക്കണം അമ്മു

“ഏട്ടാ.. (അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നു ) ഏട്ടാ ഞാൻ എന്തു തെറ്റാ ഏട്ടനോട് ചെയ്തേ.. കൊച്ചുനാൾ മുതൽ ഏട്ടനെ സ്വപ്നം കണ്ടു നടന്നവൾ അല്ലേ ഞാൻ.. ഏട്ടൻ ഇല്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല ഏട്ടാ..

“അമ്മു എനിക്ക് അവൾ ഇല്ലാതെയും പറ്റില്ല..

ഇനി നീ ഞങ്ങൾക്ക് ഒരു ശല്യം ആവല്ലേ..

(പൊട്ടിക്കരഞ്ഞു അവൾ )

” ഇല്ല ഏട്ടാ ഞാൻ ഏട്ടന് ഒരു ശല്യം ആവില്ല..

എന്റെ ഏട്ടൻ മറ്റൊരാളുടെ സ്വന്തം ആകുന്നത് കാണാൻ ഈ അമ്മു ഇനി ജീവനോടെ കാണില്ല..

എന്നും പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് പുറത്തേക്കു പോവാൻ ഒരുങ്ങി..

“ഡി പോവല്ലേ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

“വിട് ഏട്ടാ ഞാൻ ഇനി ശല്യം ആവില്ല..

“ഡി പൊട്ടി പെണ്ണെ ഞാൻ ഒരു തമാശ പറഞ്ഞതാ..

“വേണ്ട ഏട്ടാ എനിക്കറിയാം എന്നെ സമാധാനിപ്പിക്കാൻ കള്ളം പറയണ്ട ഏട്ടൻ അവളുമായി സുഖമായി ജീവിച്ചോ.. ഏട്ടൻ പേടിക്കണ്ട ഞാൻ ചാവുന്നതിന്റെ പേരിൽ ഏട്ടനെ ആരും ഒന്നും പറയില്ല…

(ഈശ്വരാ പണി പാളിയോ )

“ഡി സത്യം ആയിട്ടും അങ്ങനെ ഒരു പെണ്ണില്ല..

എന്റെ മനസ്സിൽ നീ മാത്രമേ ഒള്ളു.. അല്ലെങ്കിൽ തന്നെ ഇന്നു എന്റെ രജിസ്റ്റർ മാര്യേജ് ആണെങ്കിൽ ഞാൻ ഇങ്ങനെ പോത്ത് പോലെ കിടന്നു ഉറങ്ങുമോടി പൊട്ടി.. നീ വിളിച്ചു എഴുനെല്പിച്ചത് അല്ലേ എന്നെ.. നീ ദൈവത്തെ ഓർത്തു മണ്ടത്തരം ഒന്നും കാണിക്കല്ലേ.. സത്യം ആയിട്ടും എന്റെ മനസ്സിൽ നീ മാത്രമേ ഒള്ളൂ..

“അപ്പോൾ പിന്നെ ഏട്ടൻ എന്തിനാ ഇങ്ങനെ ഒക്കെ പറഞ്ഞത് തമാശക്ക് പോലും ഏട്ടൻ മുൻപ് ഇങ്ങനെ ഒന്നും പറഞ്ഞിട്ട് ഇല്ലല്ലോ..

” ഡി അതുപിന്നെ..

“പറ ഏട്ടാ… നീ ദേഷ്യപെടല്ലേ പറയാം… പറ..

“അതുപിന്നെ കാമുകൻ കാമുകിയെ തേച്ചു വേറെ ഒരുത്തിയെ കെട്ടുന്ന സ്റ്റോറി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയാ.. കാമുകൻ തേച്ചു എന്നറിയുമ്പോൾ ആ പെണ്ണിനു ഉണ്ടാകുന്ന വിഷമം..

അവളുടെ പ്രതികരണം ഒക്കെ അറിഞ്ഞാൽ സ്റ്റോറി എഴുതാൻ എളുപ്പമാണ് അതു എങ്ങനെ ആകുമെന്ന് അറിയാൻ വേണ്ടി ഒരു പരീക്ഷണം നടത്തി നോക്കിയതാ..

“അതു കേട്ടതും ഡാ കാലമാടാ..ഡാ തെണ്ടി ഇന്നു നിന്നെ ഞാൻ കൊല്ലും.. എന്നും പറഞ്ഞു അവളുടെ കൈയിൽ കിട്ടിയത് എല്ലാം എന്റെ നേർക്ക് എറിഞ്ഞു…

ഇന്നത്തോടെ നിങ്ങളുടെ കഥ എഴുത്ത് ഞാൻ നിർത്തിക്കും..

നിങ്ങളുടെ കൈ ഞാൻ തല്ലി ഒടിക്കും….

“അമ്മു ക്ഷെമിക്കടി.. എന്നും പറഞ്ഞു ജീവനും കൊണ്ടു ഞാൻ ഓടി രക്ഷപെട്ടു…

” ഇല്ലേൽ അവളുടെ അപ്പോഴത്തെ ദേഷ്യത്തിനു എന്നെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചെനെ..

“അവളെ കുറ്റം പറയാൻ പറ്റില്ല അമ്മാതിരി പണി അല്ലേ ഞാൻ കാണിച്ചേ..

“പാവം ഒരുപാട് കരഞ്ഞു എന്നായാലും ഉടനെ അവളുടെ മുന്നിലേക്ക് പോയാൽ അവൾ എന്നെ പഞ്ഞിക്കിടും അമ്മ വന്നിട്ട് പോവാം..

“കഥ എഴുതാൻ നോക്കി എന്റെ കഥ കഴിഞ്ഞേന്നെ..

“അവളു എന്റെ കൈ തല്ലി ഒടിച്ചില്ലെങ്കിൽ പുതിയ സ്റ്റോറി ആയിട്ടു വീണ്ടും വരാം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശിവ

Scroll to Top