ദേവസഭാതലം രാകിലമാകുവാൻ.. ഷെരീഫിക്ക, മിഥുൻ ഒന്നും പറയാനില്ല തകർത്തു പാടി

കണ്ണൂരിന്റെ രണ്ടു രത്നങ്ങൾ ഷെരീഫിക്ക & മിഥുൻ ചേർന്ന് സരിഗമപയിൽ അതിഗംഭീരമാക്കിയ ഒരു പെർഫോമൻസ് പ്രിയ ആസ്വാദകർക്കായി സമർപ്പിക്കുന്നു. പാടാൻ വളരെ ടഫായ ഈ പാട്ട് എത്ര അനായാസമായാണ് രണ്ടു പേരും ആലപിച്ചത്. ശരിയ്ക്കും രോമാഞ്ചം ഫീൽ ചെയ്യുന്ന രീതിയിലുള്ള മികച്ച ആലാപനമാണ് ഇരുവരും കാഴ്ച്ചവെച്ചത്

കാതിനു കുളിർമയുള്ള രണ്ടു ശബ്ദങ്ങൾ. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്. കളങ്കമില്ലാതെ പാടി പൊലിപ്പിച്ചു. ഇങ്ങനെയുള്ള പ്രോഗ്രാമിലൂടെ നമ്മൾ കുറെ നല്ല ശബ്ദങ്ങളെ പരിചയപ്പെടുന്നു ഇതുപോലെയുള്ള പ്രോഗ്രാം എന്നും നിലനിൽക്കട്ടെ. ഹിസ് ഹൈനസ്സ് അബ്ദുള്ള സിനിമയിൽ കൈതപ്രം സാറിൻ്റെ വരികൾക്ക് രവീന്ദ്രൻ മാഷാണ് സംഗീതം നൽകിയത്.