റിച്ചുക്കുട്ടൻ ഒരു സംഭവം തന്നെ..ഇങ്ങിനെയൊക്കെ പാടാൻ എങ്ങിനെ കഴിയുന്നു

പ്രേക്ഷക ഹൃദയങ്ങൾ ഒരുപോലെ കീഴടക്കി മുന്നേറുന്ന റിച്ചൂസിൻ്റെ സംഗീതധാര കാലങ്ങളോളം പ്രവഹിക്കാൻ അനുഗ്രഹമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.മലയാളികളുടെ മനസ്സിലാകെ സംഗീത മഴ പെയ്യിച്ച് കൊണ്ട് ഈ കുരുന്ന് പ്രതിഭ മുന്നേറുകയാണ്.മോനെ ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെയും ഹൃദയം അഭിമാനം കൊണ്ടും കണ്ണുകൾ സന്തോഷം കൊണ്ടും നിറഞ്ഞു പോകുന്നു

റിച്ചുക്കുട്ടൻ ടോപ് സിംഗറിന്റെ ഏറ്റവും മഹത്തായ കണ്ടെത്തലാണ്.ആ കുഞ്ഞു അറിഞ്ഞോ അറിയാതയോ എത്രയോപേർക്ക് സന്തോഷം നൽകുന്നു. രഥോത്സവം സിനിമയിൽ ദാസേട്ടനും ചിത്ര ചേച്ചിയും ഒന്നിച്ച് പാടിയ തെച്ചി പൂവേ തെങ്കാശിപ്പൂവേ ഗാനമാണ് റിച്ചൂട്ടൻ പാടിയത്.ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനരചനയ്ക്ക് ബേണി ഇഗ്നേഷ്യസിൻ്റെ സംഗീതം