ശശികല ചാർത്തിയ ദീപാവലയം.. സുന്ദരമായൊരു പാട്ട് അതിസുന്ദരമായി പാടിയ സ്നേഹയ്ക്ക് വലിയൊരു കൈയ്യടി

പാട്ടുവേദിയിൽ ആലാപന മികവിലൂടെ വീണ്ടും മികച്ച പ്രകടനം കാഴ്ച്ചവെച്ച് സ്നേഹ ജോൺസൻ.
കേൾക്കുമ്പോൾ എളുപ്പം പാടാമെന്ന് തോന്നുമെങ്കിലും പാടാൻ പ്രയാസമുള്ള ഒരു ഗാനമാണിത് അത് മോൾ വളരെ മനോഹരമായി പാടി.ജഡ്ജസ്സും നല്ല അഭിപ്രായമാണ് മോളുടെ പാട്ടിനെ കുറിച്ച് പറഞ്ഞത്. ഇനിയും നല്ല പെർഫോമൻസുമായി മുന്നോട്ട് പോകാൻ മോൾക്ക് കഴിയട്ടെ

ഭരതൻ സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി,ശ്രീദേവി പ്രധാന താരങ്ങളായി എത്തിയ ദേവരാഗം സിനിമയിലെ ഈ ഗാനം സ്നേഹക്കുട്ടിയുടെ ശബ്ദത്തിൽ നമ്മുക്ക് ആസ്വദിക്കാം.എം.ഡി.രാജേന്ദ്രൻ്റെ വരികൾക്ക് കീരവാണിയുടെ സംഗീതം. എ എക്സ്ട്രീം മോൾക്ക് നേടി കൊടുത്ത ഈ പെർഫോമൻസ് ഒന്നു കണ്ടു നോക്കൂ