അരമണിക്കൂറോളം തുടർച്ചയായി തളരാതെ പാട്ട് പാടി വിസ്മയിപ്പിച്ച് ശ്രേയ ഘോഷാൽ

ഭാഷ ഏതായാലും തൻ്റെ സ്വരമാധുര്യത്തിലൂടെ ആരെയും ആരാധകരാക്കി മാറ്റുന്ന അനുഗൃഹീത ഗായികയാണ് ശ്രേയ ഘോഷാൽ.മലയാളികൾ മലയാളത്തെ മറക്കുന്ന ഈ കാലത്ത് അക്ഷര സ്ഫുടതയോടെ സുന്ദര ഗാനങ്ങൾക്ക് ജീവൻ നൽകിയ ഈ ഗായിക ഇന്നും നമ്മുക്ക് ഒരു വിസ്മയം തന്നെയാണ്.ഉച്ചാരണ ശുദ്ധിയും ആലാപന മികവും ഒത്തു ചേർന്ന ഒരു അസാമാന്യ പ്രതിഭയാണ് ശ്രേയ ഘോഷാൽ

2018 ലെ വനിത ഫിലിം അവാർഡ് വേദിയിൽ ആറ് മണിക്കൂർ ശ്രേയ അവതരിപ്പിച്ച ഈ സംഗീത വിരുന്ന് മാസ്മരികം എന്നേ വിശേഷിപ്പിക്കാനുള്ളു.
ലൈവ് സ്റ്റേജായാലും സ്റ്റുഡിയോ ആയാലും ഇത്രയും പെർഫഷനോട് കൂടി പാടുക എന്ന് പറഞ്ഞാൽ ആ കഴിവ് എത്രമാത്രം ഉണ്ടെന്ന് നമ്മുക്ക് മനസിലാകും. 50 ലക്ഷത്തിലധികം ആളുകൾ കണ്ട ആ വീഡിയോ ഇതാ നിങ്ങൾക്കായി