പറയാതിരിക്കാൻ വയ്യ സുജാത ചേച്ചി, ഷെരീഫിക്ക അവിശ്വസനീയമായ പ്രകടനം..

സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രണ്ട് അനുഗ്രഹീത ഗായകരാണ് കണ്ണൂർ ഷെരീഫും സുജാത മോഹനും.ശബ്ദമാധുര്യം കൊണ്ട് മായാജാലം തീർത്ത രണ്ടു മനസുകൾ ഇക്കയ്ക്കും ചേച്ചിയ്ക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ഒരുപാട് പാട്ടുകൾ പാടാൻ

ലൈവ് സ്റ്റേജിൽ, ഇത്രക്ക് സൂപ്പർ ആയി പാടുന്ന ഗായകർ കുറവാണ്.ഈ പാട്ടൊക്കെ ഇതിലും നന്നായി പാടാൻ പറ്റുമോ എന്ന് ഒരു നിമിഷം സംശയം തോന്നിപ്പോകുന്ന രീതിയിലാണ് രണ്ടു പേരും പാടിയത്.പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ,ശ്രീനിവാസൻ,സൗന്ദര്യ അഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒന്നാം കിളി എന്ന് തുടങ്ങുന്ന ഗാനം ഷെരീഫിക്കയും സുജാത ചേച്ചിയും ചേർന്ന് പാടുന്നു.