പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ.. പാട്ടിൻ്റെ ഇന്ദ്രജാലം തീർത്ത് റിച്ചുവും അനന്യയും

ടോപ് സിംഗറിൻ്റെ സംഗീത വിഹായസ്സിലെ രണ്ട് കുഞ്ഞു നക്ഷത്രങ്ങൾ റിച്ചു & അനന്യ അസാധ്യമാക്കിയ പ്രകടനം. കൈതപ്രം തിരുമേനിയുടെ കവിത നിറയുന്ന വരികൾ, പ്രതിഭാധനനായ ഔസേപ്പച്ചൻ്റെ സംഗീതം. ദാസേട്ടൻ,ചിത്രച്ചേച്ചി എവർഗ്രീൻ കോമ്പോയുടെ അനുപമമായ ആലാപനം. ശ്രുതിമധുരമെങ്കിലും അൽപ്പം സങ്കീർണ്ണമായ സ്വരങ്ങളിലൂടെ കടന്നുപോകുന്ന ഈണം അതാവശ്യപ്പെടുന്ന സാങ്കേതിക മികവിൽ ലൈവായി ഒരു വേദിയിൽ പാടുകയെന്നത് എളുപ്പമല്ല.

എന്നാൽ രണ്ട് കുഞ്ഞുങ്ങളും സത്യത്തിൽ അവരുടെ പ്രായത്തെ മറികടക്കുന്ന മികവിൽ ഈ ഗാനം അവതരിപ്പിച്ചു എന്നത് തികച്ചും അഭിനന്ദനാർഹമാണ്.പാടുന്ന ഗാനത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകുക എന്ന അടിസ്ഥാന പാഠം ഓരോ പ്രകടനത്തിലും കൃത്യമായി പാലിക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

Scroll to Top