പാലോം പാലോം നല്ല നടപ്പാലം ഹൃദയത്തെ തലോടുന്ന പാട്ട് വീണ്ടും കേൾക്കാം ജിതേഷേട്ടൻ്റെ ശബ്ദത്തിലൂടെ

അടുത്ത കാലത്ത് കേട്ടതിൽ വെച്ചു ഏറ്റവും നല്ല നാടൻ പാട്ട്.ജിതേഷ് കക്കടിപ്പുറം എഴുതി സംഗീതം നൽകി ആലപിച്ച ഈ ഗാനം മലയാളികൾ ഹൃദയത്തിലേറ്റി.കോമഡി ഉത്സവത്തിലൂടെയാണ് ഇദ്ദേഹത്തെ കലാലോകം തിരിച്ചറിഞ്ഞത്. മനസ്സിൽ വേദന നിറയ്ക്കുന്ന വരികളും അതിന് ജീവൻ നൽകിയ സംഗീതവും വശ്യമായ ആലാപനവും ഈ പാട്ടിനോട് പ്രത്യേക ഇഷ്ടം തോന്നാൻ കാരണമാകുന്നു.

അഭിനയിച്ചു കരയിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട് പക്ഷെ പാടി കരയിപ്പിക്കാൻ ചിലർക്ക് മാത്രമേ കഴിയൂ. മനസ്സിൽ സങ്കടത്തിന്റെ തോരാ മഴ പെയ്യിക്കുന്ന ഗാനം.ഇദ്ദേഹത്തെ പോലെയുള്ളവരെയാണ് സമൂഹം അംഗീകരിക്കേണ്ടത് ആദരിക്കേണ്ടത്.പച്ചയായ ജീവിതത്തിൻ്റെ നേർകാഴ്ച്ചയാണ് ഓരോ നാടൻ പാട്ടുകളും