അനിയൻ്റെ ഗംഭീര പുല്ലാങ്കുഴൽ നാദം ചേട്ടൻ്റെ കിടിലൻ തബല വായന.സഹോദരങ്ങളായാൽ ഇങ്ങിനെ വേണം

കലയിലും പഠനത്തിലും ഒരുപോലെ മികവ് പുലർത്തുന്ന രണ്ട് സഹോദരന്മാർ പ്രണവും ഹരികൃഷ്ണനും കോമഡി ഉത്സവ വേദിയിൽ എത്തിച്ചേർന്നപ്പോൾ. സംഗീതം, ചിത്രരചന എന്നിവയിൽ കഴിവ് തെളിയിച്ച ഈ മിടുക്കന്മാരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദൈവാനുഗ്രഹം ലഭിച്ച ഈ കുരുന്ന് പ്രതിഭകളെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം

ഗുരുവിൻ്റെ കീഴിൽ ഓടക്കുഴൽ പഠിച്ചിട്ടില്ലാത്ത ഹരികൃഷ്ണൻ രാജേഷ് ചേർത്തലയുടെ യൂട്യൂബ് വീഡിയോകൾ കണ്ട് സ്വയം പഠിച്ചതാണ്. ഇങ്ങിനെ രണ്ട് മക്കളെ കിട്ടിയതിൽ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം.ഇവർ ഭാവി താരങ്ങളാണ്. ഇപ്പോൾ തന്നെ നല്ല സപ്പോർട്ട് നൽകിയാൽ രണ്ട് പേരും ഉയരങ്ങളിലെത്തും.എന്ന കാര്യത്തിൽ ഒരു സംശയമില്ല

Scroll to Top