ശബ്ദമാറ്റത്തിൻ്റെ പ്രശ്നം ഉണ്ടെങ്കിലും സൂപ്പറായി പാടി സൂര്യനാരായണൻ

ഏതു പാട്ട് പാടിയാലും ശബ്ദം കൊണ്ട് വിസ്മയിപ്പിക്കുന്ന ഗായകനാണ് സൂര്യനാരായണൻ. സൂര്യന്റെ സ്വരം ഒരാളുടെ എങ്കിലും മനസ്സിൽ പതിഞ്ഞെങ്കിൽ അതാണ് അവൻ്റെ വിജയം. ഫൈനലിൽ എത്തിയാലും ഇല്ലേലും ഈ മനോഹര ഗായകനെ ആരും മറക്കില്ല. ഭാവിയിലെ പുത്തൻ ശബ്ദ ഗായകന് ഒരായിരം ആശംസകൾ.

മോൻ പാടുമ്പോൾ വരികൾ ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്നത് പോലെ ഫീൽ ചെയ്യുന്നു.
മലയാളത്തിലെ തന്നെ മികച്ച യുഗ്മഗാനങ്ങളിൽ സ്ഥാനം പിടിച്ച ഒരു ഗാനം. ഈ പാട്ട് എത്ര നന്നായി പാടിഫലിപ്പിക്കാമോ അതിന്റെ മാക്സിമം സൂര്യൻ ചെയ്തു. ശ്രീ.ഒ.എൻ.വി.കുറുപ്പിൻ്റെ കാവ്യ സുന്ദരമായ ഗാനരചനയ്ക്ക് സലീൽ ചൗധരി സാറിൻ്റെ മികച്ച സംഗീതം.ദാസേട്ടനാണ് പാടിയത്.