മിൻസാര കണ്ണാ.. രണ്ടു പേരും കട്ടയ്ക്ക് നിന്ന് ഇങ്ങിനെ പാടിയാൽ രോമാഞ്ചം വരാതിരിക്കുമോ.. അശ്വിനും ശ്വേതയും

രണ്ടു പേരും കൂടി ചേർന്ന് പാടിയ ഈ പാട്ട് പൊളിയായിരുന്നു, അത് കൊണ്ട് അവർക്കഹതപ്പെട്ട ബ്ലോക്ക് ബസ്റ്റർ കിട്ടുകയും ചെയ്തു. ഇരുവർക്കും ക്ലാസിക്കൽ മ്യൂസിക്കിലുള്ള അറിവ് ഈ പെർഫോമൻസിനെ മികച്ചതാക്കാൻ ഉപയോഗപ്പെട്ടു എന്ന് തെളിയുന്നു. അശ്വിന്റെ തമിഴ് ഭാഷ പ്രാവീണ്യം ഉച്ചാരണത്തിൽ തെളിഞ്ഞു കാണാമായിരുന്നു.

ശ്വേത സൗണ്ട് ക്വാളിറ്റിയിൽ ഒറിജിനൽ ആലാപനത്തിനോട് വളരെ ചേർന്ന് നിന്നു. ആലാപനത്തിനൊപ്പം ഇതിൻ്റെ ഓർക്കസ്ട്ര ഒരുക്കിയ ആ വലിയ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത്രയും നല്ലൊരു സംഗീത വിസ്മയം ലോക മലയാളിയ്ക്ക് സമ്മാനിച്ച സരിഗമപ ടീമിനും സീ കേരളം ചാനലിനും ഒരു ബിഗ് സല്യൂട്ട് നമ്മുക്ക് നൽകാം