പാവാട വേണം മേലാട വേണം അനന്യകുട്ടി മനോഹരമാക്കി..പെർഫോമൻസ് റൗണ്ട് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം

ഏത് ഗാനങ്ങളായാലും വേദിയിൽ വന്ന് ഭാവസാന്ദ്രമായി പാടി പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടം നേടിയെടുത്ത കൊച്ചു സുന്ദരിയാണ് അനന്യക്കുട്ടി. എത്ര എനർജറ്റിക്കായാണ് ഓരോ പാട്ടുകളും മോൾ ആലപിക്കുന്നത്. വെറുതെ പാടുക മാത്രമല്ല ഡാൻസ് സ്റ്റെപ്പുകൾ കൂടി മോൾ ചെയ്യുന്നത് കാണുമ്പോൾ നമ്മുക്ക് തന്നെ അദ്ഭുതം തോന്നിപ്പോകും

ഇതാ പെർഫോമൻസ് റൗണ്ടിന് വേണ്ടി പഴയകാല സൂപ്പർ ഹിറ്റ് ഗാനവുമായി അനന്യ വന്നിരിക്കുകയാണ്.ഈ പാട്ട് തിരഞ്ഞെടുത്തതിന് മോൾക്ക് പ്രത്യേക അഭിനന്ദനം. ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അങ്ങാടി എന്ന സിനിമയിൽ യേശുദാസ് പാടിയ ഗാനമാണിത്. ബിച്ചു തിരുമലയുടെ ഗാനരചനയ്ക്ക് ശ്യാമിൻ്റെ സംഗീതം

Scroll to Top