ഉണ്ണിക്കണ്ണനൊരു താരാട്ട് പാട്ടുമായി പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ

വേറിട്ട ആലാപന ശൈലിയിലൂടെയും സ്വരമാധുരിയിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഒരു ഗായികയാണ് സിത്താര കൃഷ്ണകുമാർ. കുറഞ്ഞ സമയം കൊണ്ട് ഒരുപിടി നല്ല ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച ഈ കലാകാരിയുടെ അടുത്ത് ഇറങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതിൽ മമ്മൂട്ടിയുടെ മധുരരാജയിലെ മോഹമുന്തിരി സൂപ്പർ ഹിറ്റാണ്

കാർമുഖിൽ വർണ്ണനായ ശ്രീകൃഷ്ണന് വേണ്ടി നമ്മുടെ സിത്താര പാടിയ ഈ വർഷത്തെ ഏറ്റവും പുതിയ ഒരു താരാട്ട് പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്.സർഗ്ഗം
മ്യൂസിക്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് റിലീസ് ചെയ്തിരിക്കുന്നത്.ശ്രീ.പി.ബി.രവീന്ദ്ര മേനോൻ്റെ ഗാനരചനയ്ക്ക് ജിനേഷ് വിജയ ആണ് സംഗീതം പകർന്നിരിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top