സുമുഹൂർത്തമാ.. രവീന്ദ്രസംഗീതത്തിൽ ഗാന ഗന്ധർവ്വൻ പാടിയ ഗാനവുമായി മധു ബാലകൃഷ്ണൻ

ഭാക്ഷകളിലായി നിരവധി മനോഹര ഗാനങ്ങൾ പാടി സിനിമാ സംഗീത രംഗത്ത് തൻ്റേതായ സ്ഥാനം ഉറപ്പിച്ച ഗായകനാണ് ശ്രീ.മധുബാലകൃഷ്ണൻ. ദൈവ വരദാനമായി ലഭിച്ച ശബ്ദ ഗാംഭീര്യവും ഒപ്പം ക്ലാസിക്കൽ സംഗീതത്തിലുള്ള അറിവും ഇദ്ദേഹത്തിന് ഒരുപാട് നല്ല ഗാനങ്ങൾ പാടാൻ സഹായകമാകുന്നു. സ്വന്തം കഴിവിലൂടെ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്ന പ്രിയ ഗായകന് ആശംസകൾ

കുട്ടിഗായകരുടെ മത്സര വേദിയായ ടോപ് സിംഗറിൽ അതിഥിയായി എത്തി സ്പെക്ഷൽ ജഡ്ജായി തുടരുന്ന മധുബാലകൃഷ്ണൻ ദാസേട്ടൻ്റെ ഏറെ പ്രശസ്തമായ ഒരു ഗാനം ആലപിക്കുന്നു. മോഹൻലാൽ,മോനിഷ, വിനീത് എന്നീ പ്രമുഖ താരങ്ങൾ അഭിനയിച്ച കമലദളം എന്ന സിനിമയിലെ ഗാനമാണ് അദ്ദേഹം നമ്മുക്കായ് പാടുന്നത്. പ്രിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അതിമനോഹരമായ വരികൾക്ക് രവീന്ദ്രൻ മാഷിൻ്റെ മാസ്മരിക സംഗീതം.