പാമ്പുകൾക്ക് മാളമുണ്ട്..ആൺകുട്ടിയുടെ വേഷത്തിൽ വന്ന് നാടക ഗാനം പാടിയ അദിതിയ്ക്ക് ഗോൾഡൻ ക്രൗൺ

മലയാളി സംഗീതാസ്വാദകർക്ക് ഒരിക്കലും മറക്കുവാൻ പറ്റാത്ത ഒരു ഗാനം വീണ്ടും ടോപ് സിംഗർ വേദിയിൽ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ അദിതിക്ക് അഭിനന്ദനങ്ങൾ ഈശ്വരാനുഗ്രഹം വീണ്ടും വീണ്ടും വർഷിക്കട്ടെ എന്ന് ആശംസിക്കുന്നു.
ശബ്ദത്തിന് അനുയോജ്യമായ ഒരു ഗാനം സെലക്ട് ചെയ്ത് അതിൻ്റെ ഭാവത്തോടെ ആലപിക്കാൻ അദിതിയ്ക്ക് കഴിഞ്ഞു

എത്രയോ വർഷങ്ങളായി നമ്മൾ കേട്ടുകോണ്ടിരിക്കുന്ന ഒരു ഗാനമാണിത്. മൺമറഞ്ഞുപ്പോയ അതുല്യ കലാകാരൻ ശ്രീ.കെ.എസ്.ജോർജ്ജ് സാറാണ് ഈ പാട്ട് പാടിയിരിക്കുന്നത്.ഒറിജിനലിനോട് കിടപിടിക്കുന്ന രീതിയിലുള്ള ഒരു ആലാപനമായിരുന്നു അദിതിയുടേതെന്ന് ശ്രീ.എം.ജി.ശ്രീകുമാർ അഭിപ്രായപ്പെട്ടു.മനോഹരമായ ഈ പെർഫോമൻസ് ആസ്വദിക്കാം