വയ്യാതിരുന്നിട്ടും വൈഷൂട്ടി എത്ര ഭാവാത്മകമായാണ് ഈ ഗാനം പാടിയത്

ക്വാർട്ടർ ഫൈനൽസിൽ വൈഷ്ണവിക്കുട്ടിക്ക് ഒന്നാം സ്ഥാനം.തനിക്ക് കിട്ടുന്ന സോംഗ് എത്ര പ്രയാസമുള്ളതാണങ്കിലും പഠിച്ച് പാടുക എന്നത് മാത്രമല്ല, ഗാനം ആവശ്യപ്പെടുന്ന ഫീൽ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്നതാണ് വൈഷ്ണവിയെ വേറിട്ട് നിർത്തുന്നത്.പാടുന്ന പാട്ടുകളോട് നീതി പുലർത്തുന്ന നമ്മുടെ വൈഷുട്ടിയ്ക്ക് അഭിനന്ദനങ്ങൾ

ഡബിൾ വൗ ആയാണ് ക്വാർട്ടർ ഫൈനലിൽ തുടക്കമിട്ടത്.തളർന്നു പോയെന്ന് തോന്നിയ ഇടത്തിൽ നിന്ന് കുതിച്ചു ചാടി ഏവരെയും അമ്പരപ്പിക്കാൻ കഴിയുന്നവളാണ് താനെന്ന് വൈഷ്ണവി തെളിയിച്ചു കഴിഞ്ഞു. എല്ലാ തലങ്ങളിലും പെർഫെക്ഷൻ കൊണ്ട് വരുന്ന വൈഷ്ണവിക്കുട്ടി ഇനിയും ജൈത്ര യാത്ര തുടരട്ടെ.നല്ല പാട്ടുകൾ ആലപിക്കുവാൻ മോൾക്ക് കഴിയട്ടെ