അസ്സലായി പാടി മക്കളെ..നിങ്ങൾ ഭാവിയിലെ ചിത്രയും സുജാതയുമാണ്.. എം.ജി.സർ

അദിതി അനന്യ രണ്ടുപേരും നൽകിയ ഈ പെർഫോമൻസ് പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു വലിയ അനുഭവം ആയിരുന്നു.പ്രകടനങ്ങൾ എന്നും വിസ്മയങ്ങൾ ആക്കുന്ന ഈ മക്കൾ ഒരുമിച്ചു തന്നത് ഒരിക്കലും മറക്കാനാവാത്ത ഒരു അസുലഭ മുഹൂർത്തം. ഇത്രയും ഭാഗ്യം ചെയ്ത മക്കളും, മാതാപിതാക്കളും, എല്ലാം ഈശ്വരാനുഗ്രഹം തന്നെ.

വ്യത്യസ്തമായ ഒരുപാട് ഗാനങ്ങളെ ഈ കൊച്ചു മിടുക്കികൾ വീണ്ടും നമ്മുടെ മുന്നിലെത്തിക്കുമ്പോൾ  അറിയാതെ മനസ്സിന്റെ  വാതായനങ്ങൾ തുറന്നു ഹൃദയത്തിൽ പ്രതിഷ്ഠിച്ചുപോയി ഈ കുഞ്ഞുങ്ങളെയും അവരുടെ പാട്ടുകളും.രണ്ടുപേരും ഒന്നിച്ചുള്ള നിമിഷങ്ങൾ എത്രത്തോളം ആസ്വാദ്യകരമാണെന്നു ഈ ഒരൊറ്റ പ്രകടനത്തിലൂടെ മനസ്സിലായി.കൈയ്യൊപ്പു ചാർത്തിയ രണ്ടു മക്കൾ എന്നും എന്നും ദൈവം അനുഗ്രഹിക്കട്ടെ