പാട്ടിനെ സ്നേഹിക്കുന്ന അമീറിനായ് അമീറിന്റെ ഗുരുനാഥന്റ പക്കൽ സുരേഷ് ഗോപി കൊടുത്തു വിട്ട സ്നേഹ സമ്മാനം

മഴവിൽ മനോരമയുടെ കോടീശ്വരൻ എന്ന പരിപാടിയിൽ മത്സരിക്കാൻ വന്നതായിരുന്നു അമീർ. കാഴ്ചയുടെ വർണ്ണങ്ങൾ ഇല്ലെങ്കിലും പഠിക്കുന്നതിലും പാടുന്നതിലും നല്ല കഴിവുള്ള ചെറുപ്പക്കാരൻ. സാധാരണ ഒരു കുടുംബത്തിൽ നിന്നുമാണ് അമീർ കോടീശ്വരൻ പ്രോഗ്രാമിൽ എത്തുന്നത്. അമീറിന് താങ്ങും തണലുമായ് ഉപ്പയും ഉമ്മയും കൂടെയുണ്ട്. അമീറിന്റെ എല്ലാ കാര്യങ്ങൾക്കും ഗുരുനാഥനായ ഗോപകുമാർ ഒപ്പം തന്നെയുണ്ട്. സുരേഷ് ഗോപിയുടെ ചോദ്യങ്ങൾക്ക് വളരെ നല്ല രീതിയിൽ ഉത്തരം പറയുകയും ചെയ്തു.

അമീറിന്റെ പാടാനുള്ള കഴിവിന് സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്നു കൊടുത്തു വിട്ട സ്നേഹ സമ്മാനവുമായാണ് അമീറിന്റെ ഗുരുനാഥൻ തൊടുപുഴയിലെ അമീറിന്റെ വീട്ടിലേക്ക് പോകുന്നത്. ഒരു കീബോർഡായിരുന്നു അമീറിന് കിട്ടിയ ആ വലിയ സമ്മാനം. നമ്മുടെ സമൂഹത്തിൽ ഇതുപോലെയുള്ള കുട്ടികളെ പ്രോത്സാഹിക്കാൻ ഗോപകുമാറിനെ പോലെയുള്ള ഗുരുക്കന്മാർ ഒരു പ്രചോദനം തന്നെയാണ്.