അക്ബർ പാടുന്നത് കേട്ടാൽ പാട്ടിനൊപ്പം നമ്മളും സഞ്ചരിച്ചു പോകും.. അത്ര ഹൃദ്യമാണ്

സരിഗമപ റിയാലിറ്റി ഷോയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ഒരു സൂപ്പർ ഗായകനാണ് അക്ബർ. ജഡ്ജസിന്റെ പ്രത്യക പരാമർശങ്ങളും ഈ ഗായകൻ സ്വന്തമാക്കാറുണ്ട്. ഹിന്ദി ഗാനങ്ങൾ അക്ബർ പാടുമ്പോൾ കേട്ടിരിക്കാൻ ഒരു പ്രത്യേക അനുഭൂതിയാണ്. അക്ബർ പാടുമ്പോൾ തന്നെ സ്റ്റേജിൽ നിറഞ്ഞ കൈയടി കിട്ടുകയായിരുന്നു.

ഫ്രീ ഹിറ്റ്സ് റൗണ്ടിൽ അക്ബർ 99 മാർക്ക് നേടുകയുണ്ടായി. പാട്ടിന്റെ ഒരു പാലാഴി തന്നെ തീർത്ത് ഈ എക്സലന്റ് ഗായകൻ. ഭാവിയിൽ സംഗീത ലോകത്തിന് കിട്ടേണ്ട ഒരു അപൂർവ്വ ഗായകനായി അക്ബർ മാറും എന്നതിൽ ഒരു സംശയവും വേണ്ട. ഇനിയും ഒരു പാട് നല്ല പാട്ടുകളുമായി എത്തി സരിഗമപയെ വേറൊരു തലത്തിൽ എത്തിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.