ട്രെയിൻ ഗതാഗതം ഈ മാസം 31 വരെ നിർത്തി വയ്ക്കുമെന്ന് റെയിൽവേ മന്ത്രാലയം..

രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ട്രെയിൻ ഗതാഗതം ഇന്ന് രാത്രി മുതൽ ആണ് നിർത്തിവയ്ക്കുന്നത്. കോവിഡ് 19 നിയന്ത്രണത്തിനായി സർക്കാർ എടുക്കുന്ന ഏറ്റവും വലിയ മുൻകരുതലാണ് .ഈ മാസം 31 വരെയാണ് പൂർണ്ണമായും നിർത്തിവയ്ക്കുന്നത്. ഇപ്പോൾ യാത്ര നടത്തി കൊണ്ടിരിക്കുന്ന ട്രയിനുകൾ യാത്ര പൂർത്തിയാക്കും.

പാസഞ്ചർ ട്രെയിനുകൾ, ദീർഘദൂര ട്രെയിനുകൾ, ശതാബ്ദി എക്സ്പ്രസുകൾ എല്ലാം ഇതിൽ ഉൾപ്പെടും. ചരക്കു ട്രെയിനുകൾക്ക് നിലവിൽ ഈ വിലക്ക് ബാധകമല്ല എന്നാൽ യാത്രക്കാരെ വഹിച്ചു കൊണ്ടു പോകുന്ന ട്രെയിനുകളുടെ സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി ശക്തമായ നടപടികൾ ആണ് നമ്മുടെ ഗവൺമെന്റ് എടുക്കുന്നത്.