സഹോദരങ്ങളായ റിഷവ് താക്കൂറും മൈഥിലി താക്കൂറിന്റെയും മനം മയക്കുന്ന സംഗീതം

റിഷവ്താക്കൂർ എന്ന ചെറുപ്പക്കാരൻ തമ്പല യിൽ മാന്ത്രികത സൃഷ്ടിക്കുന്നു. തബലയിൽ കൈവിരലിനാൽ തീർക്കുന്ന താളമേളം എന്തൊരു ആസ്വാദകരമാണ്. ബാല്യകാലത്ത് മറ്റു കുട്ടികൾ വിവിധ ഗെയിമുകളിൽ ഏർപ്പെടുമ്പോൾ റിഷവ് തബല പഠിക്കാൻ തുടങ്ങിയിരുന്നു. റിഷവ് താക്കൂർ എന്ന യുവരത്നം തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഈ മകൻ്റെ മാതാപിതാക്കളായ രമേശ് താക്കൂറും ഭാരതീ താക്കൂറും റിഷവിനെ പ്രോൽസാഹിപ്പിച്ചിരുന്നു. തബലയിൽ മാത്രമല്ല പഠനത്തിലും റിഷവ് മികവ് തെളിയിച്ചു. ഈ പയ്യൻ്റെ സഹോദരി മൈഥിലി ഹാർമോണിയത്തിലും പാട്ടിലും തൻ്റേതായ കഴിവ് തെളിയിച്ച് മുന്നേറുകയാണ്. ഈ സഹോദരങ്ങൾ നാളെയുടെ വാഗ്ദാനമാണ്. തബലയും, ഹാർമോണിയവും, സംഗീതവുമായ് ഉയരങ്ങളിൽ എത്താൻ ഇവർക്ക് കഴിയട്ടെ