എല്ലു പൊടിയുന്ന അസുഖവുമായി നാലു ചുവരിനുള്ളിൽ കഴിയുന്ന ഫാത്തിമ പറയുന്നു വീട്ടിലിരിക്കൂ ചേട്ടൻമാരെ

കൊറോണയല്ല ഒരു മഹാമാരിയും തങ്ങളെ തൊടില്ല എന്ന് പറഞ്ഞ് നിയമം കാറ്റിൽ പറത്തി പലരും പുറത്ത് കറങ്ങി നടക്കുകയാണ്. എല്ല് പൊടിയുന്ന അസുഖവുമായി വർഷങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞ പാത്തിമ പറയുന്നത് 21 ദിവസമല്ലേ ചേട്ടൻമാരെ വീട്ടിലിരിക്കാൻ പറയുന്നത് വർഷങ്ങൾ അല്ലല്ലോ. വീട്ടിലിരിക്കുന്ന സമയത്ത് പാചകം ചെയ്യാനും കഥകൾ വായിക്കാനും നമ്മുടെ വീടിനടുത്ത് ആരേലും കഴിച്ചില്ലെങ്കിൽ അവർക്കും താങ്ങാവാനും കഴിയുമല്ലോ.

ഇരുപത്തി ഒന്ന് ദിവസം വീട്ടിലിരുന്ന് ഈ മഹാ വിപത്തിനെ തുടച്ച് മാറ്റൂ എന്ന് കോഴിക്കോട് വീട്ടിലിരുന്ന് ഫാത്തിമ പറയുന്നു. ഈ പെൺകുട്ടി വർഷങ്ങൾ വീടിനുള്ളിൽ കഴിഞ്ഞെങ്കിലും തൻ്റെ നിച്ഛയദാർഡ്യത്തിൽ നിന്നും പിൻമാറിയില്ല. അവളുടെ ഉറച്ച തീരുമാനത്തിൽ വീട്ടുകാരും ഒപ്പം നിന്നു. ഇപ്പോൾ പാത്തൂ എന്ന ഫാത്തിമ മെഡിക്കൽ വിദ്യാർത്ഥിനിയാണ്.