ഇവരെപ്പോലെയുള്ളവർ ഇവിടെയുള്ളപ്പോൾ നമ്മൾ തോൽക്കില്ല അതിജീവിക്കുക തന്നെ ചെയ്യും

ശരീരത്തെ തളർത്താൻ വൈറസിനും രോഗങ്ങൾക്കും കഴിഞ്ഞേക്കാം എന്നാൽ നമ്മുടെ മനോധൈര്യത്തെയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കാൻ അതിനാകില്ല. ഏത് പ്രതിസന്ധി ഘട്ടമായാലും ഭയക്കാതെ, തളരാതെ മുന്നോട്ട് പോകാൻ സ്വയം മാനസികമായി തയ്യാറെടുക്കാൻ ഓരോരുത്തരും ശീലിക്കണം. ഇറ്റലി എന്ന രാജ്യത്ത് നിന്നും ആളുകളെ സുരക്ഷിതമായി വിമാനമാർഗത്തിലൂടെ ഇന്ത്യയിലേയ്ക്ക് എത്തിച്ച പൈലറ്റായ സ്വാതിയ്ക്ക് സോഷ്യൽ മീഡിയയുടെ കൈയ്യടി.

ഏകദേശം ഇരുന്നൂറ്റി അറുപത്തി മൂന്നോളം വരുന്ന ആൾക്കാരെയാണ് രാജ്യത്തേയ്ക്ക് കൊണ്ടു വന്നത്. ഓരോ ദിവസം കഴിയും തോറും കൊറോണ മൂലം മരണ നിരക്ക് കൂടി വരുന്ന ഇറ്റലിയിലേക്ക് പോകാൻ തയ്യാറായ സ്വാതിയ്ക്ക് ഒരു സല്യൂട്ട് തന്നെ നമ്മുക്ക് നൽകാം. പ്രധാനമന്ത്രി അടക്കമുള്ളവർ ഈ പെൺകുട്ടിയെ അഭിനന്ദിച്ചു. സ്വന്തം ജീവൻ പണയം വച്ച് ജോലിയിൽ ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള ഇവരൊക്കെ നമ്മുടെ കൂടെ ഉള്ളപ്പോൾ നാം ഒരിയ്ക്കലും തോൽക്കില്ല.

Scroll to Top