യാത്രക്കാരോട് പുറത്തിറങ്ങരുതേ എന്ന് കൈകൾ കൂപ്പി കരഞ്ഞപേക്ഷിക്കുന്ന ട്രാഫിക് പോലീസുകാരൻ

രാജ്യത്തെമ്പാടും ലോക് ഡൗൺ നിലവിൽ വന്നതോടെ അതീവ ശ്രദ്ധയോടെയാണ് നമ്മുടെ ഗവൺമെൻ്റ് നീങ്ങി കൊണ്ടിരിക്കുന്നത്. പലവട്ടം ജനങ്ങളോട് മാധ്യമങ്ങൾ വഴി പുറത്തിറങ്ങരുതെന്ന നിർദ്ദേശം സർക്കാർ നൽകിയിട്ടും അതിന് പ്രാധാന്യം നൽകാതെ റോഡിലേക്ക് വണ്ടിയുമായി ഇറങ്ങുന്നവർ ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികൾ പറയുന്നത് കേൾക്കാൻ മനസ്സ് കാണിക്കണം. ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങൾ നമ്മൾ ദിനംപ്രതി മാധ്യമങ്ങളിലൂടെ അറിയുന്നതാണ്.

ഇനിയുള്ള ദിവസങ്ങളെല്ലാം കരുതലോടെ കടന്നു പോകാൻ നമുക്ക് കഴിയണം. ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ച്ച ദാ ഇവിടെ കാണാം. വാഹനങ്ങളുമായി റോഡിൽ ഇറങ്ങിയവരോട് നിറകണ്ണുകളോടെ ഇരു കൈകളും കൂപ്പി പുറത്തിറങ്ങല്ലേ എന്നപേക്ഷിക്കുന്ന ആ ട്രാഫിക് പോലീസുകാരുടെ നിസ്സഹായവസ്ഥ കണ്ടപ്പോൾ ശരിയ്ക്കും ചങ്ക് പിടഞ്ഞു.