ഓട്ടോയിൽ പോകാൻ കൈയ്യിൽ പൈസയില്ല.. വഴിയരികിൽ കുടുങ്ങിയ വൃദ്ധന് പോലീസുകാരൻ്റെ സഹായം

രാജ്യം അതീവ ജാഗ്രതയോടെയാണ് ഓരോ ദിവസവും മുന്നോട്ട് കൊണ്ടു പോകുന്നത്. നമ്മുക്ക് അറിയാം ലോക രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഭരണാധികാരികൾ എടുത്തു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഈ മഹാമാരിയെ തടയാൻ നാമെല്ലാം തയ്യാറാകേണ്ടതാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണി മുതൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

നഗര വീഥിയിൽ മെഡിക്കൽ കോളേജിലേയ്ക്ക് പോകാനായി ബസ് കാത്തു നിന്ന വൃദ്ധനോട് കാര്യങ്ങൾ ചോദിക്കുകയും ഇന്ന് ബസ് ഓടില്ല എന്നും ഓട്ടോയിൽ പൊക്കോളൂ എന്ന് പോലീസുകാരൻ പറഞ്ഞു. എന്നാൽ തൻ്റെ കൈയ്യിൽ ഓട്ടോയിൽ പോകാനുള്ള കാശില്ല എന്നറിയിച്ച അദ്ദേഹത്തിനെ പോലീസുകാരൻ സഹായിച്ചു. തൻ്റെ പോക്കറ്റിൽ നിന്നും പൈസ എടുത്ത് ആ മനുഷ്യനെ പോലീസുകാരൻ ഓട്ടോയിൽ കേറ്റി വിടുന്നത് വീഡിയോയിൽ കാണാം

Scroll to Top