മാർഗഴിയേ മല്ലികയേ എന്ന ഗാനം എം.ജി.ശ്രീകുമാറും പ്രിയ നടി ശാലിനിയും ചേർന്ന് പാടുന്ന അപൂർവ്വ വീഡിയോ

നമ്മുടെ ഹൃദയത്തിലേക്ക് ബേബി ശാലിനിയായി കടന്ന് വന്ന് പിന്നെ അനിയത്തിപ്രാവിലൂടെ മലയാള ഹൃദയം കീഴടക്കിയ താരമാണ് ശാലിനി അജിത്. ബാലതാരമായി ഒട്ടനവധി ചിത്രങ്ങൾ അഭിനയിച്ചെങ്കിലും നായികാ കഥാപാത്രങ്ങൾ വളരെ കുറച്ച് മാത്രം അഭിനയിക്കുകയും, അഭിനയിച്ച എല്ലാ ചിത്രങ്ങളും മലയാളികളും തമിഴകവും ഹൃദയത്തിൽ ഏറ്റുവാങ്ങിയതുമാണ്. അന്നത്തെ യുവതലമുറയുടെ ഹരമായി മാറിയ ശാലിനി തമിഴകത്തെ അജിത് എന്ന നടനുമായി വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നു എങ്കിലും ഇന്നും ശാലിനി ജനഹൃദയങ്ങളിൽ ഉണ്ട്.

ശാലിനിയും മലയാളികളുടെ പ്രിയപ്പെട്ട ഗായകനായ മലയാളത്തിന്റെ സ്വന്തം എം.ജി ശ്രീകുമാറും ചേർന്ന് സ്‌റ്റേജ് ഷോയിൽ ഒരുമിച്ച് പാടിയ ഒരു ഗാനമിതാ. എം.ജി.ശ്രീകുമാറിന്റെ പാട്ടിനൊപ്പം പാടാത്ത ഒരു കുട്ടി പോലും ഉണ്ടാകില്ല അത്ര ഹൃദ്യമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ. മലയാളികളുടെ മനം കവർന്ന പാട്ടുകാരൻ നമ്മുടെ സ്വന്തം എം.ജി ശ്രീകുമാറും ശാലിനി അജിത്തിന്റെയും മനേഹരമായ ഈ ഗാനം കേൾക്കാം.