പാട്ടിന്റെ മണിമുത്തായ മണി ചേട്ടനും മധു ചേട്ടനും കൂടി പാടി തകർത്ത ഒരു സ്റ്റേജ് ഷോ

അകാലത്തിൽ നമ്മെ എല്ലാവരെയും കരയിപ്പിച്ച് മൺമറഞ്ഞ കലാഭവൻ മണിയും പ്രിയ ഗായകൻ മധു ബാലകൃഷ്ണനും ഒരു വേദിയിൽ പാടിയ ഗാനം. പാവങ്ങളുടെ പാട്ടുകാരാൻ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ഇടയിൽ നിന്നും വളർന്ന് വന്ന ഓട്ടോക്കാരനായ നമ്മുടെ എല്ലാം സ്വന്തം മണിച്ചേട്ടൻ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഈ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പാട്ടു കേട്ടാൽ ചുവടുവച്ച് പാടാത്ത ഒരു മലയാളിയും കാണില്ല.

കലാഭവൻ മണിയുടെ ചിരി തന്നെ ഓരോ മലയാളി ഹൃദയത്തിനും സ്വന്തമാണ്. ഇന്നും അദേഹത്തിന്റെ പാട്ടുകൾ മൂളി നടക്കുന്നവരാണ് നമ്മൾ. മലയാളത്തിന്റെ വേറിട്ട ശബ്ദത്തിന്റെ ഉടമ, മലയാള സിനിമ ഇഷ്ടപെടുന്ന ആൺ സ്വരങ്ങളിൽ ഒന്നാണ് മധു ബാലകൃഷ്ണൻ്റേത്. മധു ബാലകൃഷ്ണനും കലാഭവൻ മണിയും ചേർന്ന് വേദിയ ഇളക്കിമറിച്ച ഒരു പഴയ കാല വീഡിയോ നമ്മുക്ക് ആസ്വദിക്കാം.