മലയാള സിനിമയിലെ പച്ചയായ മനുഷ്യൻ ഇന്ദ്രൻസ് ചേട്ടൻ്റെ രസകരമായ ഒരു പ്രസംഗം

നർമ്മം നിറഞ്ഞ ഒരുപാട് അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. ആദ്യകാലങ്ങളിൽ ഇത്തരത്തിൽ ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങൾ അഭിനയിക്കുകയും അത് എല്ലാവരും സ്വീകരിക്കുകയും ചെയ്തതോടെ ഇന്ദ്രൻസ് എന്ന താരം നമ്മുക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരു നടനായി മാറി. പിന്നീട് സ്ഥിരമായുള്ള കോമഡി വേഷം കൂടാതെ ശക്തമായ കഥാപാത്രങ്ങൾ ഈ നടൻ അഭിനയിച്ച് നമ്മളെ അദ്ഭുതപ്പെടുത്തി.

എല്ലാവരോടും വളരെ വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഈ മനുഷ്യനെ ഇന്ന് ഏവർക്കും ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പച്ചയായ ജീവിതം ഒരു മറയുമില്ലാതെ വേദിയിൽ നിന്ന് എത്ര ലളിതമായി പറയുന്നു. സിനിമാലോകത്ത് നിന്നും ജനങ്ങളുടെ ഹൃദയം കീഴടക്കിയ സാധാരണക്കാരനായ പ്രതിഭയാണ് ഇന്ദ്രൻസ്. അദേഹത്തിൻ്റെ സിനിമാ ജീവിതത്തിൽ ഇനിയും നല്ല കഥാപാത്രങ്ങൾ വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു.