മുപ്പതാം വിവാഹ വാർഷിക ദിനത്തിൽ രണ്ട് പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായവുമായി ജി.വേണുഗോപാൽ

ഓർത്തിരിക്കാൻ ഒരുപാട് നല്ല ഗാനങ്ങൾ മധുര ശബ്ദത്തിലൂടെ നമുക്ക് നൽകിയ മലയാളത്തിൻ്റെ വേണുനാദമായ പ്രിയപ്പെട്ട ജി.വേണുഗോപാലിനും ഭാര്യ രശ്മിക്കും ഇന്ന് മുപ്പതാം വിവാഹ വാർഷികം. പാടിയ ഗാനങ്ങളെല്ലാം അന്നും ഇന്നും സംഗീത പ്രേമികൾ നെഞ്ചോട് ചേർത്തു. അദ്ദേഹത്തിനും ഭാര്യയ്ക്കും എല്ലാവിധ നന്മകളും ആയൂരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കൊറോണ എന്ന മഹാമാരിയെ തടയാനായി ഇപ്പോൾ ഗവൺമെൻ്റ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ദിവസക്കൂലി ചെയ്ത് കുടുംബം പോറ്റിയിരുന്ന പാവപ്പെട്ടവർക്ക് ചെറിയ ഒരു കൈത്താങ്ങ് എന്ന നിലയിൽ ശ്രീ.വേണുഗോപാൽ സാറും ഭാര്യയും ചേർന്ന് തുടങ്ങിയ ഒരു അതിജീവന സംരംഭമാണ് സസ്നേഹം വി കെയർ. കഴിഞ്ഞയാഴ്ച്ച ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് പതിനായിരം രൂപ നൽകിയിരുന്നു.

ഇന്ന് ഈ വിവാഹ വാർഷിക ദിനത്തിൽ തിരുവില്വാമലയിൽ താമസിക്കുന്ന സന്ധ്യ ശശിക്കും അതുപ്പോലെ തിരുവനന്തപുരത്തെ കൊടുങ്ങാനൂരിലുള്ള ആർ ദിവ്യയ്ക്കും പതിനായിരം രൂപ വീതം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇനിയും ഈ അതിജീവന സംരംഭവുമായി മുന്നോട്ട് പോകാനും മറ്റുള്ളവരെ സഹായിക്കാനും ഇരുവർക്കും കഴിയട്ടെ. എല്ലാവിധ ആശംസകളും.

Scroll to Top