ശ്രീരാഗമോ ഗാനം ശരത് സാർ പാടിയപ്പോൾ..രോമാഞ്ചം വന്ന് കണ്ണുകൾ വരെ നിറഞ്ഞ് പോകുന്ന നിമിഷം..

മഴവിൽ മനോരമയുടെ പാടാം നമുക്ക് പാടാം എന്ന സംഗീത റിയാലിറ്റി ഷോയിൽ നാദവിസ്മയം തീർത്ത് പ്രിയ സംഗീത സംവിധായകർ ശ്രീ.ശരത് സാർ. അദ്ദേഹം തന്നെ സംഗീതം നൽകിയ പവിത്രം സിനിമയിലെ ശ്രീരാഗമോ എന്ന ഗാനമാണ് വേദിയിൽ ഗംഭീരമായി ആലപിച്ചത്. ഇത്രയും കഴിവുള്ള ഒരു സംഗീതജ്ഞൻ്റെ ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം. ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, ശോഭന, തിലകൻ,ശ്രീവിദ്യ തുടങ്ങി നമ്മുടെ ഇഷ്ടതാരങ്ങൾ അഭിനയിച്ച ചിത്രമാണ് പവിത്രം.

ഈ സിനിമയും ഇതിലേ ഗാനങ്ങളും നമ്മൾ ഓരോ മലയാളികൾക്കും ഒരിക്കലും മറക്കാനാകില്ല. തലമുറകൾ എത്ര മാറി വന്നാലും വർഷങ്ങൾ കടന്ന് പോയാലും ശ്രീരാഗമോ ഗാനം എന്നും പുതുമയോടെ ജനഹൃദയങ്ങളിൽ തീർച്ചയായും ഉണ്ടായിരിക്കും. കേൾക്കുമ്പോൾ തന്നെ മനസിൽ ഒരു പ്രത്യേക അനുഭൂതിയും അതുപോലെ സന്തോഷവും നൽകുന്ന ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയുമുണ്ടാകട്ടെ. ശ്രീ.ഒ.എൻ.വി.കുറുപ്പ് സാറിൻ്റെ രചനയിൽ ശരത് സാർ സംഗീതം പകർന്ന് ദാസേട്ടനാണ് സിനിമയിൽ ആലപിച്ചത്.