കഷ്ടപ്പാടുകളിൽ നിന്നും ഉയർന്ന് വന്ന പ്രിയ ഗായകൻ അഭിജിത്ത് കൊല്ലം തൻ്റെ ഓർമകളിലൂടെ

ഒരു സാധാരണ കുടുംബത്തിൽ നിന്നും സംഗീത മേഖലയിലേയ്ക്ക് കടന്നു വന്ന അനുഗ്രഹീത ഗായകനാണ് അഭിജിത്ത് കൊല്ലം. തൻ്റെ ആ പഴയകാല ഓർമ്മകൾ തന്നെയാണ് ഇന്നും അദ്ദേഹത്തിന് പാട്ടിൻ്റെ പാതയിൽ സഞ്ചരിക്കാനുള്ള ഊർജവും ആത്മവിശ്വാസവും നൽകുന്നത്. മഴ പെയ്ത് കഴിഞ്ഞാൽ ചോരുന്ന വീടും, അമ്മ നൽകുന്ന പത്ത് രൂപ നോട്ടുമായി പഠിക്കാൻ പോയിരുന്നതും അഭിജിത്ത് ഇതാ ഓർത്ത് പറയുന്നു.

ഇന്ന് ദൈവാനുഗ്രഹത്താൽ ഒരുപാട് നല്ല ഗാനങ്ങൾ പാടുവാനുള്ള ഭാഗ്യം അഭിജിത്തിന് ലഭിച്ചിട്ടുണ്ട്. ആൽബം ഗാനങ്ങളിൽ നിന്നും സിനിമകളിൽ വരെ പാടാൻ കഴിഞ്ഞു എന്നതിൽ തീർച്ചയായും അഭിജിത്തിന് അഭിമാനിക്കാം. വളരെ വിനയത്തോടെയും സ്നേഹത്തോടെയും മറ്റുള്ളവരോട് ഇടപഴകുന്ന അഭിജിത്ത് കൊല്ലത്തിന് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. ദീപിക ന്യൂസിന് വേണ്ടി അഭിജിത്ത് നൽകിയ ഈ അഭിമുഖം കാണുക ഒപ്പം ഷെയർ ചെയ്യാനും മറക്കരുത്.

Scroll to Top