പ്രിയ ഗായകരായ വിജയ് യേശുദാസും വിധു പ്രതാപും ചേർന്ന് പാടി തകർത്ത ഒരു പഴയകാല പെർഫോമൻസ്’

മലയാളത്തിലെ വ്യത്യസ്ത ശബ്ദമുള്ള അനുഗ്രഹീത ഗായകർ ഒരുമിച്ച് സ്റ്റേജിൽ പാടുന്ന ആ പഴയ പെർഫോമൻസ് പ്രിയപ്പെട്ട സംഗീത പ്രേമികൾക്കായി ഇതാ വളരെ സ്നേഹത്തോടെ സമർപ്പിക്കുന്നു. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ഈ പ്രകടനം അവരുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. വളരെ എനർജിയോടെ രണ്ട് പേരും മനോഹരമായി പാടി.

ബി.ഉണ്ണികൃഷ്ണൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രമായിരുന്നു മാടമ്പി. ഇതിലേ കല്യാണക്കച്ചേരി എന്ന ഗാനമാണ് നമ്മുടെ വിജയും വിധുവും ചേർന്ന് സ്റ്റേജിൽ ആലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയത്. സിനിമയിൽ ശങ്കർ മഹാദേവനും എം.ജയചന്ദ്രനും ചേർന്നാണ് പാടിയിരിക്കുന്നത്.