ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ടിക് ടോക്ക് വീഡിയോയിലൂടെ അനുകരിച്ച് വൈറലായ ആറ് വയസ്സുകാരി ദാ ഇവിടെയുണ്ട്

ടീച്ചറമ്മയുടെ വേഷത്തിൽ വന്ന് അഭിനയിച്ച് തകർത്ത് ടിക് ടോക്ക് വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായ കുഞ്ഞ് കലാകാരിയാണ് ആവർത്തന. പാലക്കാട് ചിറ്റൂർ സ്വദേശിനിയായ ഈ ആറ് വയസ്സുകാരിയുടെ പ്രകടനം വൈറലായിരുന്നു. അച്ഛൻ സെലക്ട് ചെയ്ത് നൽകിയ നമ്മുടെ സ്വന്തം ആരോഗ്യമന്ത്രിയുടെ വീഡിയോ കണ്ട് അതേപോലെ അഭിനയിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

കുഞ്ഞിൻ്റെ പെർഫോമൻസ് ഇഷ്ടമായ ഷൈലജ ടീച്ചർ ഫോണിലൂടെ മോൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. പാലക്കാട് വരുമ്പോൾ മോളെ കാണാനായി വീട്ടിലേയ്ക്ക് എത്താമെന്നും ടീച്ചറമ്മ പറഞ്ഞതായി കുട്ടിയുടെ അച്ഛൻ സന്തോഷത്തോടെ പറയുന്നു. ടിക് ടോക്ക് അഭിനയം മാത്രമല്ല നൃത്തത്തിലും ആവർത്തന മോൾക്ക് നല്ല കഴിവുണ്ട്. ഇനിയും ഒട്ടേറെ നല്ല പ്രകടനങ്ങൾ അവതരിപ്പിക്കാൻ ഈ സുന്ദരി വാവയ്ക്ക് കഴിയട്ടെ.